Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി..മോട്ടോര്‍ വാഹനവകുപ്പ് പണി തുടങ്ങി..ഈ തെറ്റുകൾ ആവർത്തിക്കരുത്..


സി പി എം നേതാവും പിണറായിയുടെ വിശ്വസ്തനുമായ കെ.കെ. രാകേഷിനെ കാത്തിരിക്കുന്നത് വൻ ദുരന്തം.. ഭാര്യ പ്രിയവർഗീസിന് നൽകിയ ഇഷ്ടദാനമായ കണ്ണൂർ സർവകലാശാല അസോഷ്യേറ്റ് പ്രഫസർ നിയമനം.. റദ്ദാക്കണമെന്ന് സർക്കാർ തത്വത്തിൽ തീരുമാനിച്ചു..


  ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറുകൾ വീണ്ടും ബുക്ക് ചെയ്യാനുള്ള സമയപരിധി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ...


ഇന്ന് കാര്യവിജയവും ഭാഗ്യാനുഭവങ്ങളും തേടിയെത്തുന്ന രാശികൾ!


സങ്കടക്കാഴ്ചയായി... പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം...

ഭാര്യയുമായി സ്ഥിരം ഫേസ്ബുക്കില്‍ ചാറ്റ് ചെയ്യുന്നത് തന്റെ കൂട്ടുകാരനാണെന്നറിഞ്ഞ ഭര്‍ത്താവ് ഞെട്ടി, പിന്നെ കൂട്ടുകാരനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കാലും കൈയും തല്ലിയൊടിച്ചു

29 OCTOBER 2016 10:11 AM IST
മലയാളി വാര്‍ത്ത

ഭാര്യയുമായി സ്ഥിരം ഫേസ്ബുക്കില്‍ ചാറ്റ് ചെയ്തിരുന്നത് തന്റെ കൂട്ടുകാരനാണെന്നറിഞ്ഞ യുവാവ് കൂട്ടുകാരനെ ആക്രമിച്ചു. മലപ്പുറത്താണ് സംഭവം. ഫേസ്ബുക്കില്‍ ഭാര്യയുമായി ചാറ്റ് ചെയ്‌തെന്നാരോപിച്ച് യുവാവിനെ മര്‍ദിച്ച് കാലും കൈയും തല്ലിയൊടിച്ച കേസില്‍ ഭര്‍ത്താവുള്‍പ്പെടെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പെരിന്തല്‍മണ്ണയിലെ ചാറ്റിംഗിന്റെ പേരിലെ കാലൊടിക്കലില്‍ അങ്ങാടിപ്പുറം പുത്തനങ്ങാടി സ്വദേശി ആലിക്കല്‍ ആസിഫ് (23), വലമ്പൂര്‍ ആലങ്ങാടന്‍ മുഹമ്മദ് മുഹ്‌സിന്‍ (22), തിരൂര്‍ക്കാട് അമ്പലക്കുത്ത് ഫാജിസ് മുഹമ്മദ് (24) എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ 18ന് നടന്ന സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്. ഒന്നാംപ്രതിയായ ആസിഫിന്റെ ഭാര്യയുമായി ഫേസ്ബുക്കില്‍ ചാറ്റ് ചെയ്തതായി ആരോപിച്ച് ആസിഫിന്റെ സുഹൃത്തായ തിരൂര്‍ക്കാട് സ്വദേശി സബീലിനെയാണ് മര്‍ദിച്ചത്.
രാത്രി ഒന്‍പതോടെ പ്രതികള്‍ സബീലിനെ കാറില്‍ കയറ്റി പരിയാപുരം പള്ളിക്കുസമീപത്തെ വെട്ടുകല്ല് ക്വാറിയില്‍ കൊണ്ടുപോയി ഇരുമ്പുവടികൊണ്ട് കാലുകളുടെ മുട്ടിനുതാഴെയും ഇടതുകൈയിലും മര്‍ദിക്കുകയായിരുന്നു. അവശനായ സബീലിനെ പ്രതികളില്‍ ചിലര്‍ചേര്‍ന്ന് ടെറസില്‍നിന്ന് വീണതാണെന്നുപറഞ്ഞ് പെരിന്തല്‍മണ്ണയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പൊലീസിനോടുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ സബീല്‍ വിവരം ആരോടും പറഞ്ഞില്ല. സബീലിന്റെ മൊഴിയില്‍ സംശയംതോന്നിയ വീട്ടുകാര്‍ കൂടുതല്‍ ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. സബീലിന്റെ ഇരുകാലുകളും ഇടതുകൈയും പൊട്ടിയിരുന്നു. തുടര്‍ന്ന് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
സോഷ്യല്‍ മീഡിയയിലെ ഇടപെടലുകളും മറ്റും സാമൂഹിക പ്രശ്‌നമായി മാറുന്നതിന്റെ തെളിവാണ് ഈ കേസ്. ഇത്തരം കേസുകള്‍ കേരളത്തിലുടനീളം കൂടുന്നതായി പൊലീസും വിലയിരുത്തുന്നു. ചാറ്റിംഗിലെ സൗഹൃദത്തിലൂടെ ചതിയും മറ്റും ചര്‍ച്ചയാകുന്നതിനിടെയാണ് സംശയത്തിന്റേതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങളുടെ പേരില്‍ സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ സംഘര്‍ഷത്തിലേക്ക് എത്തുന്നത്.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (45 minutes ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (52 minutes ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (1 hour ago)

  മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...  (1 hour ago)

MVD ഈ തെറ്റുകൾ ആവർത്തിക്കരുത്  (1 hour ago)

വിൽപനക്കായി എത്തിച്ച അഞ്ച് കിലോയോളം കഞ്ചാവുമായി മൂന്ന് പ്രതികൾകാട്ടൂരിൽ പിടിയിൽ  (1 hour ago)

CPM സിപിഎം നേതാക്കളുടെ ഭാര്യമാരുടെ അനധികൃത നിയമനങ്ങൾ റദ്ദാക്കും ?  (1 hour ago)

തൃശൂർ നന്തിക്കരയിൽ ദേശീയപാതയോരത്ത് നിർത്തിയിട്ട ചരക്ക് ലോറിയിൽ കണ്ടയ്നർ ലോറിയിടിച്ച് അപകടം...  (1 hour ago)

ഓഹരി വിപണി നഷ്ടത്തിൽ.... സെൻസെക്സിൽ 400 പോയിന്റിലധികം ഇടിവ് , നിഫ്റ്റി 23,700 ന് താഴെ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 880 രൂപയുടെ വർദ്ധനവ്  (2 hours ago)

ഡൽഹിയിൽ വീടിനുപുറത്ത് ഒരുകൂട്ടം ആളുകൾ ബഹളമുണ്ടാക്കിയത് ചോദ്യംചെയ്ത മണിപ്പൂരി സ്വദേശിയായ സംഗീതജ്ഞനെ മർദ്ദിച്ച് കൊലപ്പെടുത്തി  (2 hours ago)

ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെയുള്ള അമേരിക്കയുടെ നാവിക ഉപരോധങ്ങൾക്ക് തക്കതായ മറുപടി നൽകുമെന്ന് ഇറാൻ  (3 hours ago)

തൃശൂർ എടമുട്ടത്ത് വൻ തീപിടിത്തം...ഷോർട്സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നി​ഗമനം  (3 hours ago)

പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസ് വിചാരണയ്‌ക്ക്‌ ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ  (3 hours ago)

ചൊക്രമുടിയിലേക്ക് ഒരു യാത്ര.... മൂന്നാറിൽ നീലക്കുറിഞ്ഞി കാണാൻ ബജറ്റ് ടൂറിസം പാക്കേജുമായി കെഎസ്ആർടിസി.  (3 hours ago)

Malayali Vartha Recommends