Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..


കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..

ചേരിപ്പോരിൽ സംസ്ഥാന ഭരണം കുഴഞ്ഞുമറിയുന്നു

30 OCTOBER 2016 05:34 AM IST
മലയാളി വാര്‍ത്ത

More Stories...

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം

സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...

കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..

ഐ എ സ് - ഐ പി സ് പോര് പരസ്യമായ വിഴുപ്പലക്കലുകളിലേക്കും പോർവിളികളിലേക്കും കടന്നു. ഉന്നതോദ്യോഗസ്ഥരുടെ സ്ത്രീവിഷയങ്ങളുൾപ്പടെ പൊടിപ്പും തൊങ്ങലും വച്ച കഥകൾ പത്രമോഫീസുകളിലെത്തിക്കുവാൻ മത്സരമാണ്. വിജിലൻസ് വകുപ്പുപയോഗിച്ചു ജേക്കബ് തോമസ് പക തീർക്കുന്നു എന്ന പരാതിക്കാർ ഏറി വരുന്നു.

ഇതിനിടയിൽ ശങ്കർ റെഡ്‌ഡി, വിജിലൻസ് ലെ ഉന്നതൻ ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ള പരാതിക്കാരൻ പായിച്ചിറ നവാസുമായി ഗുഡാലോചന നടത്തുന്നു എന്ന ആരോപണം ഉന്നയിച്ചു. ഇന്നലത്തെ ചാനൽ ചർച്ചകളിൽ ജേക്കബ് തോമസിനുവേണ്ടി നവാസ് സംസാരിക്കാനെത്തിയതിനെയും ചിലർ ചോദ്യം ചെയ്യുകയുണ്ടായി. പീഡനക്കേസ് ഉള്‍പ്പെടെ മൂന്നു കേസിലെ പ്രതിയായ നവാസും വിജിലന്‍സിലെ ചില ഉന്നതരും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ട്. നവാസ് ഉന്നയിച്ച ആരോപണങ്ങള്‍ ശരിവച്ചുകൊണ്ട് വിജിലന്‍സ് ആസ്ഥാനത്തുനിന്നും കോടതിയില്‍ വ്യാജ റിപ്പോര്‍ട്ട് വരാന്‍ കാരണം ഈ കൂട്ടുകെട്ടാണ്. വിജിലന്‍സ് റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളിയിരുന്നു. വിവരാവകാശ നിയമപ്രകാരം തെറ്റായ വിവരങ്ങളാണ് നവാസിന് വിജിലന്‍സ് ആസ്ഥാനത്തുനിന്നും ലഭിക്കുന്നത്. സോളാര്‍ കേസുമായി ബന്ധപ്പെട്ട പരാതികള്‍ താന്‍ പൂഴ്ത്തിയെന്ന ആരോപണവുമായി വീണ്ടും നവാസ് കോടതിയെ സമീപിച്ചിരിക്കുകയാണ്.
സോളാര്‍ കമ്മീഷന്റെ പരിഗണനയിലുള്ള വിഷത്തില്‍ ഇടപടെരുതെന്ന് ഹൈക്കോടതി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇത് പരിഗണിക്കാതെയാണ് തെറ്റായ ഹ‍ര്‍ജി കോടതിയെത്തിയിട്ടുള്ളത്. കോടതിയില്‍ മറുപടി നല്‍കുമ്ബോള്‍ വ്യക്തിപരമായി ഇക്കാര്യം ശ്രദ്ധിക്കണമെന്നും വസ്തുകള്‍ വളച്ചൊടിക്കരുതെന്നും ജേക്കബ് തോമസിന് നല്‍കിയ കത്തില്‍ ശങ്കര്‍ റെഡ്ഢി പറയുന്നു. നവാസിന്റെ പ്രവര്‍ത്തനങ്ങളില്‍ സംശയമുണ്ട് ഇന്റലിജന്‍സ് എ.ഡി.ജി.പി സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിരുന്നു. ഉദ്യോഗസ്ഥരുടെ പേരുകളൊന്നും കത്തിലില്ലെങ്കിലും വിജിലന്‍സിന് ഡയറക്ടറെ ലക്ഷ്യം വച്ചാണ് ശങ്കര്‍ റെഡ്ഡിയുടെ കത്തെന്ന് വ്യക്തമാണ്.
ചില ഉദ്യോഗസ്ഥരെ തിരഞ്ഞുപിടിച്ചു അന്വേക്ഷണം നടത്തുന്ന ജേക്കബ് തോമസ് എന്തുകൊണ്ടാണ് വി സ് ന്റെ മകനെതിരെ വേണ്ട അന്വേക്ഷണം നടത്താത്തതെന്നു പന്തളം സുധാകരൻ ചോദിക്കുകയുണ്ടായി. ഇത് കോൺഗ്രസ് നിലപാടായി വിലയിരുത്തപ്പെടുന്നു.

ഇതിനിടയിൽ ജേക്കബ് തോമസിനെതിരായ എ ജി റിപ്പോർട്ടും പുറത്തുവന്നത് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുന്നു. എല്ലാവര്ക്കും തുല്യനീതി അല്ലെ നടപ്പിലാക്കേണ്ടത് എന്നതാണ് ഐ എ സ് ലോബി മുന്നോട്ടുവെക്കുന്നത്.
ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാമിന്റെ വീട്ടിലെ പരിശോധന താനറിയാതെന്ന വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ തുറന്നുപറച്ചില്‍ പുറത്തു കൊണ്ടുവരുന്നത് മറ്റൊരു ഗൂഢാലോചന.
ധനവകുപ്പിന്റെ ചുമതലയിലുള്ള കെ എം എബ്രഹാമും അഴിമതിക്കാരുടെ പേടി സ്വപ്നമായിരുന്നു. കശുവണ്ടി വികസന കോര്‍പ്പറേഷനിലെ തിരിമറി കണ്ടെത്തിയതും സിബിഐ അന്വേഷണത്തിലേക്ക് കാര്യങ്ങളെത്തിച്ചതും എബ്രഹാമായിരുന്നു. പലവിധത്തിലുള്ള സ്വാധീനങ്ങള്‍ക്കും വഴങ്ങിയില്ല.
നിലവില്‍ വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായ പോള്‍ ആന്റണിയും മലബാര്‍ സിമന്റസ് അഴിമതി കേസില്‍ കരിനിഴലിലാണ് .നിലവിലെ പോര്‍ട്ട് ഡയറക്ടര്‍ ഷെയ്ക് പരീതും ജേക്കബ് തോമസിന്റെ ശത്രുവാണ്. ഷെയ്ഖ് പരീതിനെതിരെ നിലവില്‍ രണ്ടു വിജിലന്‍സ് കേസുകളാണുള്ളത്. കാസര്‍കോട് ചിത്താരിപ്പുഴ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് നിര്‍മ്മാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ടതാണ് ഒന്ന്. ഇതില്‍ സര്‍ക്കാരിന് 20 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 2008ല്‍ ഷെയ്ഖ് പരീത് ഹാര്‍ബര്‍ എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്മെന്റില്‍ ചീഫ് എന്‍ജിനീയറായിരിക്കെയായിരുന്നു പരാതിക്കടിസ്ഥാനമായ സംഭവം. രണ്ടാമത്തേത് മെട്രൊ നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ നളന്ദ എന്ന ബാറിന് അനുമതി നല്‍കി. 2014 കാലഘട്ടത്തില്‍ എറണാകുളം ജില്ലാ കളക്ടറായിരുന്ന ഷെയ്ഖ് പരീത് നല്‍കിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഭൂമിയില്‍ നാലുമാസത്തോളം അനധികൃതമായി ബാര്‍ പ്രവര്‍ത്തിച്ചിരുന്നു. ഈ കേസുകളിലും ജേക്കബ് തോമസ് കടുത്ത നിലപാട് എടുത്തു.

ഐ എ സ് ലോബി ഫയൽ മെല്ലെപ്പോക്ക് നയം തുടരുന്നത് സർക്കാർ പദ്ധതികൾ അവതാളത്തിലാക്കും. നിർണ്ണായക തീരുമാനങ്ങൾ എടുത്തു ആവശ്യമില്ലാത്ത വിവാദങ്ങളിലേക്ക് തങ്ങൾ ഇനി കടക്കണ്ട എന്ന തീരുമാനത്തിലുമെത്തി. ഐ എ സ് ലോബി ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണ് . ഇത് സർക്കാരിനെ കൂടുതൽ പ്രശ്നങ്ങളിലേക്ക് കൊണ്ടുചെന്നെത്തിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കുകതന്നെ ചെയ്യുമെന്ന് ശരത്കുമാര്‍  (44 minutes ago)

ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കും  (1 hour ago)

പാചക വാതക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം  (1 hour ago)

ഇപ്പോള്‍ സിംഗിളാണെന്ന് വെളിപ്പെടുത്തിയതിന് കാരണം പറഞ്ഞ് മീര വാസുദേവ്  (1 hour ago)

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി  (2 hours ago)

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം  (2 hours ago)

ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരാന്‍ ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് നെതന്യാഹു  (2 hours ago)

യുഎസ് പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഞങ്ങള്‍ ഇന്ത്യയെ ആക്രമിക്കുമെന്ന് ഭീഷണി  (2 hours ago)

ഇറാന്‍ 'മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (2 hours ago)

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ആദായ നികുതി ചട്ടം; 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകള്‍ക്കു മാത്രം പാന്‍ മതി  (3 hours ago)

മനപൂര്‍വമായി ബി.ജെ.പിയെ ജയിപ്പിക്കാന്‍ വേണ്ടി സി.പി.എം നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് പാലക്കാട്ടേത്; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (4 hours ago)

ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് ജി സുധാകരൻ; മുഖ്യമന്ത്രിയില്‍നിന്ന് ചെറ്റത്തരം പ്രയോഗം വന്നതിലൂടെ അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു വ്യക്തമായി; വിമർശിച്ച് എഐസിസി ജനറൽ സെക്രട്  (4 hours ago)

പെരുമാറ്റച്ചട്ട ലംഘനം; ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണനെതിരെ കേസ്  (5 hours ago)

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം  (5 hours ago)

നികൃഷ്ടജീവി, പരനാറി, എടോ ഗോപാലകൃഷ്ണാ, കീടം, കുലംകുത്തി, ചെറ്റ, ചെറ്റത്തരം, കടക്ക് പുറത്ത്, അഭിവന്ദ്യന്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തെറിപ്പാട്ട് തുടങ്ങി  (5 hours ago)

Malayali Vartha Recommends