യുഡിഎഫ് നേതാക്കള്‍ ശത്രുക്കളല്ല, തനിക്കുമുന്നില്‍ വ്യക്തികളില്ല, കേസുകളും അവയുടെ നമ്പറുകളും മാത്രമേ ഉള്ളൂവെന്ന് ജേക്കബ് തോമസ്

അഴിമതിക്കെതിരെ ശക്തമായി തന്നെ മുന്നോട്ട് പോകുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. യുഡിഎഫ് നേതാക്കള്‍ തന്റെ ശത്രുക്കളല്ലെന്നും അദ്ദേഹം പറഞ്ഞു. അഴിമതി എന്നും അധികാരമുള്ളവരുടെ പക്ഷത്താണ്. ഇക്കാരണത്താല്‍ ഒരു കാല്‍ ഭരണത്തിന്റെ എതിര്‍ചേരിയില്‍ ഉറപ്പിക്കും. അഴിമതിക്കെതിരെ ശക്തമായി തന്നെ മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
അറുപതുവര്‍ഷമായി തുടരുന്ന ഭരണമല്ല ഇനി കേരളത്തിന് വേണ്ടതെന്നും ജേക്കബ് തോമസ് പറഞ്ഞു. തനിക്കുമുന്നില്‍ വ്യക്തികളില്ല, കേസുകളും അവയുടെ നമ്പറുകളും മാത്രമേ ഉള്ളൂ. യുഡിഎഫിന്റെ ശത്രു താനാണോ അതോ ജനങ്ങളാണോ എന്നും അദ്ദേഹം ചോദിച്ചു.
അതേസമയം വിജിലന്‍സില്‍ അടിമുടി മാറ്റം വരുത്താനൊരുങ്ങുകയാണ് ജേക്കബ് തോമസ്. വിജിലന്‍സില്‍ സീറോ മിസ്‌റ്റേക്ക് സ്ട്രാറ്റജിയുമായാ ജേക്കബ് തോമസ് രംഗത്ത് വരുന്നത്. നേരത്തെ വിജിലന്‍സ് ഡയറക്ടറായി ചുമതലയേറ്റെടുത്ത ശേഷം ജേക്കബ് തോമസ് സര്‍ക്കാരിന് വകുപ്പ് കാര്യക്ഷമമാക്കാനുളള ഇരുപതിന നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഇതിനോടനുബന്ധിച്ചാണ് ഇപ്പോള്‍ പ്രവര്‍ത്തന ശൈലിയിലും മാറ്റം വരുത്തുന്നത്.
https://www.facebook.com/Malayalivartha

























