നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ നാലാം പതിപ്പ് ജനുവരി 7മുതൽ 13വരെ നടക്കും... മീഡിയ സെൽ ഓഫീസിൽ ഉദ്‌ഘാടനം ചെയ്ത് സ്പീക്കർ

നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ നാലാം പതിപ്പ് ജനുവരി 7മുതൽ 13വരെ നടക്കും. മീഡിയ സെൽ ഓഫീസിൽ ഉദ്‌ഘാടനം ചെയ്ത് സ്‌പീക്കർ . 7ന് രാവിലെ 11ന് ആർ. ശങ്കരനാരായണൻ തമ്പി ലോഞ്ചിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും.
സ്പീക്കർ എ.എൻ.ഷംസീർ അദ്ധ്യക്ഷനാകും. നോവലിസ്റ്റ് എൻ.എസ്.മാധവന് നിയമസഭാ പുരസ്‌കാരം സമ്മാനിക്കും.ബുക്കർ പ്രൈസ് ജേതാവ് ബാനു മുഷ്താഖ്,ടി.പത്മനാഭൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, കെ.രാജൻ, വി.ശിവൻകുട്ടി, ചീഫ് വിപ്പ് എൻ.ജയരാജ്, പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലികുട്ടി, ജില്ലാ കളക്ടർ അനുകുമാരി എന്നിവർ പങ്കെടുക്കും.
നടൻ ശ്രീനിവാസന്റെ ഓർമ്മയിൽ പ്രിയദർശൻ,സത്യൻ അന്തിക്കാട്,കമൽ തുടങ്ങിയവരുടെ സെഗ്മെന്റ് ഉണ്ടാകും. 7ദിവസങ്ങളിലായി കെ.എസ്.ചിത്ര,സിത്താര കൃഷ്ണകുമാർ, ഗൗരിലക്ഷ്മി,ശ്വേതാ മേനോൻ,മഞ്ജരി,ശ്രീനിവാസ്,ശരത്,മധു ബാലകൃഷ്ണൻ,വിധു പ്രതാപ്,ഹരി ശങ്കർ,മെന്റലിസ്റ്റ് ആദി തുടങ്ങിയവർ പങ്കെടുക്കുന്ന 10മെഗാഷോയും ഉണ്ടാകും
8മുതൽ 12വരെ വടക്കൻ കേരളത്തിന്റെ തനതുകലാരൂപമായ തെയ്യം അവതരിപ്പിക്കുന്നതാണ്.180 പ്രസാധകർ പങ്കെടുക്കുന്ന പുസ്തകോത്സവത്തിൽ, 300സ്റ്റാളുകളുണ്ടാകും. പുസ്തകപ്രകാശനങ്ങൾ,ചർച്ചകൾ,പ്രഭാഷണങ്ങൾ എന്നീ പരിപാടികളാണ് 6വേദികളിലായി നടക്കുന്നത്.
"
https://www.facebook.com/Malayalivartha


























