Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം അസാധാരണമായ ചൂടിന്റെ പിടിയില്‍..താപനില 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നതോടെ ഇന്നും നാളെയും കനത്ത ചൂട്.. പകല്‍ 11 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയം സൂക്ഷിക്കുക..


നടുക്കുന്ന കൊലപാതക വാർത്ത...ഭവാനിപ്പുഴയിൽ യുവതിയുടെയും പെൺകുട്ടിയുടെയും ഉടലുകളും തലകളും.. മൂന്നു പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി..


തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഭാഗ്യം തെളിയുന്ന രാശികൾ!


പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ ആർ ശരത് അന്തരിച്ചു.... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, അനുശോചനവുമായി സിനിമാലോകം


സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട് ഒക്ടോബർ 25 മുതൽ 31 വരെ നടക്കും.... പ്രധാന വേദി കോഴിക്കോട് എൻ ഐ ടി

സംസ്ഥാനത്തെ 15000 സ്‌കൂളുകളെ കൂട്ടിയിണക്കി 'സ്‌കൂള്‍ വിക്കി' നാളെ മുതല്‍, മുഴുവന്‍ സ്‌കൂളുകളും ഓപണ്‍ സ്ട്രീറ്റ് മാപ്പില്‍ അടയാളപ്പെടുത്തും

31 OCTOBER 2016 09:06 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ ഒന്നുമുതല്‍ പ്‌ളസ് ടു വരെയുള്ള 15000ത്തോളം സ്‌കൂളുകളെ കൂട്ടിയിണക്കി ഐ.ടി@സ്‌കൂള്‍ പ്രോജക്ട് തയ്യാറാക്കുന്ന 'സ്‌കൂള്‍ വിക്കി '  (www.schoolwiki.in) കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് സജ്ജമാകും. വിക്കിപീഡിയ മാതൃകയില്‍ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും പൂര്‍വവിദ്യാര്‍ഥികളുടെയും പൊതുജനകളുടേയുമെല്ലാം പങ്കാളിത്തത്തോടെയുള്ള ഉള്ളടക്ക ശേഖരണമാണ് മലയാളത്തില്‍ തയാറാക്കിയ ഇതിന്റെ സവിശേഷത.

ഓരോ വിദ്യാലയങ്ങളുടെ അടിസ്ഥാനവിവരങ്ങളും അതത് സ്‌കൂളിന്റെ ചരിത്രവും വിക്കിയില്‍ ചേര്‍ക്കാവുന്നതും നിലവിലുള്ളത് പുതുക്കാവുന്നതുമാണ്. പ്രമുഖരായ പൂര്‍വവിദ്യാര്‍ഥികള്‍, സ്‌കൂള്‍ മാപ്പ്, സ്‌കൂള്‍ വെബ്‌സൈറ്റ്, ബ്‌ളോഗുകള്‍, ക്‌ളബുകള്‍, ക്‌ളാസ് മാഗസിനുകള്‍, സ്‌കൂളില്‍ നടക്കുന്ന ദിനാചരണങ്ങള്‍, ആഘോഷങ്ങള്‍, മേളകള്‍ എന്നിവയുടെ വിവരങ്ങളും ചിത്രങ്ങളും വിഡിയോകളും നല്‍കാം. ഇതുവഴി എല്ലാ സ്‌കൂളുകളുടെയും കൃത്യമായ ഭൂപടം സ്വതന്ത്ര പ്‌ളാറ്റ്‌ഫോമായ ഓപണ്‍ സ്ട്രീറ്റ് മാപ്പില്‍ ലഭ്യമാകു

കുട്ടികള്‍ തയ്യാറാക്കുന്ന പഠന ഉല്‍പന്നങ്ങളും അധ്യാപകരുടെ പഠനവിഭവങ്ങളും ഉള്‍പ്പെടുത്താം. മലയാള ഭാഷാപഠനത്തിന്റെ ഭാഗമായി 'സ്‌കൂള്‍ പത്രം', 'നാടോടി വിജ്ഞാനകോശം', 'എന്റെ നാട് ' എന്നീ അന്വേഷണാത്മക ഭാഷാപദ്ധതി പ്രവര്‍ത്തനങ്ങളുടെ കണ്ടെത്തലുകളും ചേര്‍ക്കാം.

2009 കേരളപ്പിറവി ദിനത്തില്‍ തുടക്കംകുറിച്ച പദ്ധതി രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷം നിര്‍ജീവമായി. ഇതാണ് മലയാളം വിക്കിപീഡിയാ പ്രവര്‍ത്തകരുടെ കൂടി സഹകരണത്തോടെ പരിഷ്‌കരിച്ച് ഐ.ടി@സ്‌കൂള്‍ നടപ്പാക്കുന്നത്.

വിക്കിമീഡിയ ഫൗണ്ടേഷന്‍ ഒരുക്കിയ വിക്കിമീഡിയ സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ചാണ് സ്‌കൂള്‍ വിക്കി തയ്യാറാക്കിയത്. ജില്ലാ അടിസ്ഥാനത്തില്‍ അഡ്മിന്‍, അക്ഷരമാലാക്രമത്തില്‍ ലേഖനങ്ങളിലത്തൊനുള്ള സംവിധാനം, വിക്കികോമണ്‍സിലെ ചിത്രങ്ങള്‍ നേരിട്ട് പ്രദര്‍ശിപ്പിക്കാനുള്ള സംവിധാനം, വിക്കി എഡിറ്റര്‍, ഇംഗ്‌ളീഷിലും മലയാളത്തിലുമുള്ള തെരച്ചില്‍ എന്നീ സൗകര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സ്‌കൂളുകള്‍ അവരുടെ സ്‌കൂള്‍ കോഡ് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത് ജില്ലകളുടെ കീഴില്‍ അവര്‍ക്കനുവദിച്ച സ്ഥലത്ത് വിഭവങ്ങള്‍ ചേര്‍ക്കാന്‍ കഴിയും. മികച്ചരീതിയില്‍ വിക്കി പരിപാലിക്കുന്ന സ്‌കൂളുകള്‍ക്ക് അവാര്‍ഡുകള്‍ നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. സ്‌കൂള്‍ വിക്കിയില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രത്യേക പരിശീലനം നല്‍കാനും തിരുത്തലുകള്‍ നിരീക്ഷിക്കാനും പിന്തുണനല്‍കാനുമായി വിദ്യാഭ്യാസ ജില്ല തിരിച്ച് അഡ്മിനുകളുടെ സേവനവും ലഭ്യമാക്കുമെന്ന് ഐ.ടി@സ്‌കൂള്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ജോസ് കുറ്റിയാനി അന്തരിച്ചു...  (7 minutes ago)

സൗദിയിൽ വാഹനപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം  (23 minutes ago)

പ്രശസ്ത ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ആർ ശരതിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചിച്ചു  (48 minutes ago)

കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ അന്തരിച്ചു... വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം  (1 hour ago)

രാജസ്ഥാൻ ഹൈക്കോടതിയുടെ 44-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജയ് കെ അഗർവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു  (1 hour ago)

അവധിക്കായി നാട്ടിൽ പോയ ബഹ്‌റൈൻ പ്രവാസി കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം... സെൻസെക്സ് 115.37 പോയിന്റ് ഇടിഞ്ഞു‌  (1 hour ago)

Heat temperature rising കേരളത്തില്‍ ചൂട് കനക്കുന്നു;  (1 hour ago)

ഹോക്കി ലോകകപ്പിൽ അഞ്ചാം സ്ഥാനത്തെത്തിയ ഇന്ത്യൻ വനിതാ ഹോക്കി ടീം ഏഷ്യൻ ഗെയിംസിനൊരുങ്ങുന്നു...  (2 hours ago)

Attapadi-agali-bhavani-river പാലക്കാട് ഞെട്ടിക്കുന്ന കൊലപാതകം..?  (2 hours ago)

സത്യ നികേതനിൽ കെട്ടിടം തകർന്ന ദുരന്തം ദുഃഖകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (2 hours ago)

പ്രസവത്തെതുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു...  (2 hours ago)

ഉപഭോക്താക്കൾക്ക് ആശ്വാസം.... സവാള വിലക്കയറ്റത്തിൽ സർക്കാരിന്റെ ഇടപെടൽ, ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ കിലോയ്ക്ക് 35 രൂപ നിരക്കിൽ സവാള വില്പനയ്ക്ക് ഇന്ന് തുടക്കമാകും  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 480 രൂപയുടെ കുറവ്  (3 hours ago)

യുദ്ധം നിർണായക ഘട്ടത്തിലേക്ക്... പ്രാദേശിക സഖ്യകക്ഷികളെ കൂട്ടുപിടിച്ച് ഇസ്രയേലിനെതിരെ സംഘടിത ആക്രമണം നടത്താൻ ഇറാൻ, കൂട്ടിന് ഹിസ്ബുല്ലയും ഹൂതികളും: ‘ഒക്ടോബർ 7’ മാതൃകയിൽ പദ്ധതി  (3 hours ago)

Malayali Vartha Recommends