ജെറ്റ് എയര്‍വേയ്‌സ് കോഴിക്കോട്-ഷാര്‍ജ സര്‍വീസിന് തുടക്കമായി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ജെറ്റ് എയര്‍വേയ്‌സിന്റെ കോഴിക്കോട്-ഷാര്‍ജ സര്‍വീസ് ആരംഭിച്ചു. ഞായറാഴ്ച മുതലാണ് ജെറ്റ് എയര്‍വേയ്‌സിന്റെ പുതിയ സര്‍വീസിന് തുടക്കമായത്. എല്ലാ ദിവസവും രാത്രി 8.25ന് കരിപ്പൂരിലത്തെുന്ന വിമാനം 9.25ന് തിരിച്ചുപോകും. പുതിയ സര്‍വീസിന്റെ ഉദ്ഘാടനം കോഴിക്കോട് കലക്ടര്‍ എന്‍. പ്രശാന്ത് നിര്‍വഹിച്ചു. ആദ്യയാത്രയില്‍ 168 പേരാണുണ്ടായിരുന്നത്.
നിലവില്‍ ജെറ്റ് എയര്‍വേയ്‌സിന് കരിപ്പൂരില്‍നിന്ന് ദമ്മാമിലേക്കാണ് അന്താരാഷ്ട്ര സര്‍വീസുള്ളത്. ഡിസംബര്‍ രണ്ട് മുതല്‍ കോഴിക്കോട്-റിയാദ് സെക്ടറില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസും പുതുതായി സര്‍വിസ് ആരംഭിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha

























