സംസ്ഥാനത്ത് വോട്ടര്‍പട്ടിക പുതുക്കുന്നു; കരട് വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധപ്പെടുത്തും, നവംബര്‍ 30 വരെ പേരുചേര്‍ക്കാം

ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളുടെ വോട്ടര്‍ പട്ടിക പുതുക്കുന്നു. അതിന്റെ ഭാഗമായി ഇന്ന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധപ്പെടുത്തും. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്‌സൈറ്റ്, ജില്ലാ കളക്ടറേറ്റ്, താലൂക്ക് ഓഫീസുകള്‍ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് വിഭാഗങ്ങളിലും അച്ചടിച്ച കരട് പട്ടിക പൊതുജങ്ങള്‍ക്ക് പരിശോധിക്കാം.
ബൂത്തുതല ഉദ്യോഗസ്ഥരുടെ പക്കലും അച്ചടിച്ച കരട് പട്ടിക പരിശോധനയ്ക്കു ലഭ്യമാണ്. കരട്പട്ടികയുടെ പകര്‍പ്പുകള്‍ അടങ്ങുന്ന സിഡികള്‍ സംസ്ഥാനത്തെ എല്ലാ അംഗീകൃത ദേശീയ സംസ്ഥാന പാര്‍ട്ടികള്‍ക്കും നല്‍കിയിട്ടുണ്ട്.
2017 ജനുവരി ഒന്നിനോ അതിനു മുന്‍പോ 18 വയസ് പൂര്‍ത്തിയാക്കുന്ന യുവതി -യുവാക്കള്‍ക്ക് ഇപ്പോള്‍ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് അപേക്ഷിക്കാം. അപേക്ഷകര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്‌സൈറ്റിലൂടെ (ംംം.രലീസലൃമഹമ.ഴീ്.ശി) ഓണ്‍ലൈനായി സമര്‍പ്പിക്കണം. അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളില്‍ നിന്നും ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. അക്ഷയ കേന്ദ്രങ്ങള്‍ മുഖേന അപേക്ഷ സമര്‍പ്പിക്കുന്നതിന് 25 രൂപ സര്‍വീസ് ഫീസായി നല്‍കണം. നവംബര്‍ 30 വരെ അപേക്ഷകള്‍ സ്വീകരിക്കും.
സ്ഥലംമാറി പേരു ചേര്‍ക്കുന്നതിനും പട്ടികയില്‍ നിലവിലുള്ള വോട്ടര്‍മാരുടെ വിവരങ്ങളില്‍ എന്തെങ്കിലും തെറ്റുകളുണ്ടെങ്കില്‍ അവ തിരുത്തുന്നതിനും അവസരമുണ്ട്. അന്തിമവോട്ടര്‍ പട്ടിക 2017 ജനുവരി 14 ന് പ്രസിദ്ധീകരിക്കും.
https://www.facebook.com/Malayalivartha

























