അഴിമതിക്കാര്‍ സൂക്ഷിച്ചോ... അഴിമതിക്കാരോട് സര്‍ക്കാരിന് മൃദു സമീപനം ഉണ്ടാകില്ലെന്ന പിണറായി വിജയന്‍; ഗുണ്ടാസംഘങ്ങളെ സംരക്ഷിക്കുന്നവരോടും പൊറുക്കില്ല

അഴിമതിക്കാരോട് സര്‍ക്കാരിന് മൃദു സമീപനം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ശക്തമായ അഴിമതി നിര്‍മാര്‍ജന പ്രവര്‍ത്തനം നടത്തി തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ അഴിമതി നിര്‍മാര്‍ജനത്തെ തെറ്റായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നു.
അഴിമതിക്കാരെ സംരക്ഷിക്കാനുള്ള ശ്രമമായി ഇതിനെ കണക്കാക്കും. ഗുണ്ടാസംഘങ്ങളെ സംരക്ഷിക്കുന്നവരോടും പൊറുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജനത്തിന് നല്ല ജീവിതം ഉറപ്പു വരുത്താനുള്ള കാവലാളായാണ് പൊലിസ് പ്രവര്‍ത്തിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തൃശൂര്‍ പൊലീസ് അക്കാദമിയില്‍ പുതിയ ബാച്ചിന്റെ പാസിങ് ഔട്ട് പരേഡിനുശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഉള്‍പ്പെടെ ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha

























