ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനെ രക്ഷിക്കാന്‍ സിപിഎമ്മില്‍ പിടിവലി

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനെ രക്ഷിക്കാന്‍ സിപിഐ എമ്മില്‍ തിരക്കോടു തിരക്ക്. ധനകാര്യ സെക്രട്ടറി കെഎം എബ്രഹാം സത്യസ ന്ധനും ലോകമാതൃകയുമാണെന്ന് പറഞ്ഞ് ഒടുവില്‍ രംഗത്തെത്തിയത് ധനമന്ത്രി തോമസ് ഐസക്കാ ണ്. കെ എം എബ്രഹാം സഹാറ കേസിലൂടെ കേന്ദ്ര സര്‍ക്കാരിനെ രക്ഷിച്ചയാളാണെന്നാണ് ഐസക്കിന്റെ വാദം സെബിയില്‍ അംഗമായിരിക്കെ കെഎം എബ്രഹാം പ്രവര്‍ത്തിച്ചത് ഗൂഢലക്ഷ്യത്തോടെയാണെന്ന് കഴിഞ്ഞ ദിവസം മാതൃഭൂമി ന്യൂസ് പുറത്തു വിട്ടിരുന്നു. സുപ്രീം കോടതി യുടേ താണ് നിരീക്ഷണമെന്നി രിക്കെ അതില്‍ തെറ്റുണ്ടാവാന്‍ തരമി ല്ല. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ നിരന്തരമായി സംസാരിച്ചു കൊണ്ടിരുന്ന മാതൃഭൂമി ചാനല്‍ പ്രേക്ഷക രുടെ എണ്ണം ക്രമാതീതമായി കുറഞ്ഞതിനെ തുടര്‍ന്നാണ് ചുവടു മാറ്റിയത്.
കെഎം എബ്രഹാം അഴിമതിക്കാരനാണെന്നു തന്നെയാണ് കേരളം വിശ്വസിക്കുന്നത്. ജേക്കബ് തോമസിന്റെ നിലപാടുകളെ കേരളം പ്രകീര്‍ത്തിക്കുമ്പോഴാണ് ഒഴുക്കിനെതിരെ നീന്താന്‍ മാതൃഭൂമി ചാനല്‍ തീരുമാനിച്ച ത്. കെഎം എബ്രഹാമിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ധാരാളം പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന സുപ്രീംകോടതി ചൂണ്ടി കാണിച്ചു. കാലാവധി നീട്ടികിട്ടിയില്ലെന്ന് മനസിലായതോടെയാണ് സെബിയുടെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നു എന്ന ആരോപണം കെ എം എബ്രഹാം ഉന്നയിക്കുന്നതെന്ന് സുപ്രീം കോടതി കണ്ടെത്തി. റിലയന്‍സിനും സഹാറയ്ക്കുമെതിരെ ശക്തമായ നിലപാടാണ് കെ എം എബ്രഹാം കൈകൊണ്ടതെന്ന് തോമസ് ഐസക്ക് പറയുമ്പോഴും കെ എം എബ്രഹാം ഇത്തരം കോര്‍പ്പറേറ്റുകളുടെ പിണിയാളാണെന്ന് സുപ്രീം കോടതി
നിരീക്ഷിച്ചത്. ഇക്കാര്യ ങ്ങള്‍ ചൂണ്ടികാണിച്ച് തനിക്ക് സെബിയില്‍ കാലാവധി നീട്ടികിട്ടണമെന്ന ഹര്‍ജി സുപ്രീം കോടതി നിരസിക്കുകയും ചെയ്തു.
കെ എം മാണി ധനമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടിയാണ് അദ്ദേഹത്തിന്റെ തലയ്ക്ക് മുകളില്‍ നിന്നും കെ എം എബ്രഹാമിനെ പറത്തി ധനവകുപ്പിലെത്തി ച്ചത്. ഉമ്മന്‍ചാണ്ടി പറഞ്ഞാല്‍ ഇപ്പോഴും എബ്രഹാം എന്തും കേള്‍ക്കും. തൊഴിലാളി വര്‍ഗ്ഗ സര്‍ക്കാരിലും ഇത്തരം ഉദ്യോഗ സ്ഥര്‍ക്ക് സ്വാധീന ത്തിന് ഒരു കുറവുമില്ല.
https://www.facebook.com/Malayalivartha

























