തൊഴിലാളി യൂണിയനെ ഭയന്ന് സൂര്യ ടിവി ചെന്നൈയിലേയ്ക്ക് മാറ്റുന്നു

സണ്‍ നെറ്റ്‌വര്‍ക്കിനു കീഴിലുള്ള സൂര്യ ടിവിയുടെ ആസ്ഥാനം ചെന്നൈയിലേയ്ക്ക് മാറ്റുന്നു. എറണാകുളത്തുണ്ടായിരുന്ന ഓഫീസാണ് ചെന്നൈയിലേയ്ക്ക് മാറ്റുന്നത്. ജീവനക്കാര്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള ബിഎംഎസ് യൂണിയനുണ്ടാക്കിയതാണ് പ്രകോപനത്തിനു കാരണം.
സൂര്യ ടിവി പ്രതിസന്ധിയിലാണെന്നാണ് കമ്പനിയുടെ വിശദീകരണം. നേരത്തെ സൂര്യ ടിവിയുടെ വാര്‍ത്താവിഭാഗം നിര്‍ത്തിയിരുന്നു. എന്നിട്ടും ജീവനക്കാരെ പിരിച്ചു വിട്ടില്ല. തുടര്‍ന്ന് തിരുവനന്തപുരത്തായിരുന്ന ചാനലിന്റെ ആസ്ഥാനം എറണാകുളത്തേക്ക് മാറ്റി. തിരുവനന്തപുരം സ്വദേശികളാണ് ചാനലില്‍ അധികം ജോലി ചെയ്തിരുന്നവര്‍. ഇതില്‍ അന്‍പതുശതമാനം ചാനലിന്റെ ആസ്ഥാനം മാറിയതോടെ പുറത്തുപോയി. മറ്റൊരിടത്തും ജോലി കിട്ടാത്തവര്‍ ചാനലില്‍ തുടര്‍ന്നു.
സൂര്യ ടിവിയടക്കം നാല് ചാനലുകളാണ് കൊച്ചിയിലെ ഓഫീസില്‍ പ്രവര്‍ത്തിച്ചിരുന്നത്. തൊഴിലാളികള്‍ യുണിയനുണ്ടാക്കിയതോടെ മാനേജ്‌മെന്റ് തൊഴിലാളികളെ ചര്‍ച്ചയ്ക്ക് വിളിച്ചു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 8 നായിരുന്നു ചര്‍ച്ച. ഒന്നരമാസം കാത്തിരിക്കാന്‍ കമ്പനി ആവശ്യപ്പെട്ടു. ന്യായമായ അവകാശങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട തൊഴിലാളികള്‍ക്ക് ഷോ കോസ് നോട്ടീസ് നല്‍കുകയായിരുന്നു. പിന്നീട് ചില ഉദ്യോഗസ്ഥരെ നവംബര്‍ ഒന്നിന് ചെന്നൈയില്‍ ജോയിന്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. സ്ഥലം മാറ്റത്തിന് വിധേയനായ കിരണ്‍ ചാനലിലെ ഒരു ഉദ്യോഗസ്ഥന്‍ രക്തസമ്മര്‍ദ്ദം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ഓഫീസില്‍ കുഴഞ്ഞു വീണു.
അതിനിടെ ബിഎംഎസിന്റെ ഉന്നത നേതാക്കളെ കമ്പനി ഫോണില്‍ ബന്ധപ്പെട്ടു. സാധാരണ ഗതിയില്‍ മാനേജ്‌മെന്റുകള്‍ യൂണിയനുകളുമായി കോംപ്രമൈസ് ചെയ്യാറാണ് പതിവ്. സൂര്യ പോലുള്ള മാനേജ്‌മെന്റുകളുമായി ഇത്തരത്തില്‍ കോംപ്രെമൈസുകള്‍ എളുപ്പമാണ്. ഏതായാലും തൊഴിലാളികളെ ഭയന്ന് ചാനല്‍ ചെന്നൈയിലേയ്ക്ക മാറ്റാനാണ് മാനേജ്‌മെന്റിന്റെ തീരുമാനം. ചെന്നൈയിലാകുമ്പോള്‍ മാനേജ്‌മെന്റിന് ആരെയും ഭയക്കേണ്ടതില്ലല്ലോ.
https://www.facebook.com/Malayalivartha

























