കെഎസ്ആര്‍ടിസി പണി തുടങ്ങി; നഷ്ടം നികത്താന്‍ സര്‍വ്വീസുകള്‍ പുനക്രമീകരിക്കുന്നു

കെഎസ്ആര്‍ടിസി നേരിട്ടുകൊണ്ടിരിക്കുന്ന നഷ്ടം നികത്താന്‍ മൂവായിരത്തേിളം ഓര്‍ഡിനറി സര്‍വ്വീസുകള്‍ പുനക്രമീകരിക്കുന്നു. 10,000 രുപ പ്രതിദിനം ലഭിക്കാത്ത സര്‍വ്വിസുകള്‍ പുനക്രമീകരിക്കുമെന്നാണ് എംഡി എം.ജി രാജമാണിക്യം നേരത്തെ അറിയിച്ചത്.
ഡിപ്പോ തലത്തില്‍ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമീണ മേഖലയിലടക്കം മിക്ക ഓര്‍ഡിനറി സര്‍വ്വിസുകളിലും 8000 രുപയില്‍ താഴെ മാത്രമാണ് പ്രതിദിന വരുമാനം.
റൂട്ട് മാറ്റം വഴി ഇത് 10,000ത്തിന് മുകളിലെത്തിക്കുക ശ്രമകരമാണെങ്കിലും സാധ്യമായ എല്ലാ മാര്‍ഗങ്ങളും കൈക്കൊള്ളാനാണ് ചീഫ് ഓഫീസില്‍ നിന്ന് ഡിപ്പോതലത്തില്‍ ലഭിച്ചിട്ടുള്ള നിര്‍ദ്ദേശം. ഇത് സാധ്യമായാല്‍ സംസ്ഥാനതലത്തിലാകെ ദിവസവും രണ്ടുകോടിയെങ്കിലും അധിക വരുമാനം നേടാനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
https://www.facebook.com/Malayalivartha






















