എഴുത്തച്ഛന്‍ പുരസ്‌കാരം സി. രാധാകൃഷ്ണന്

ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം പ്രശസ്ത സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്. സാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവന കണക്കിലെടുത്താണ് പുരസ്‌കാരം. കേരളപ്പിറവി ദിനമായ ഇന്ന് ഉച്ചയ്ക്ക് സാംസ്‌കാരിക മന്ത്രി എ. കെ. ബാലന്‍ ഔദ്യോഗിക പുരസ്‌കാരപ്രഖ്യാപനം അറിയിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും ഉയര്‍ന്ന സാഹിത്യ പുരസ്‌കാരമാണ് എഴുത്തച്ഛന്‍ പുരസ്‌കാരം. ഒന്നര ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം.
1939ല്‍ തീരൂരില്‍ ജനിച്ച അദ്ദേഹം കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജിലും വിക്ടോറിയ കോളജിലുമായി പഠനം പൂര്‍ത്തിയാക്കി അദ്ദേഹം നോവലിസ്റ്റ് ചലച്ചിത്ര സംവിധായകന്‍ എന്നീ വ്യത്യസ്ത തലങ്ങളില്‍ ശ്രദ്ധേയമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
എല്ലാം മായ്കുന്ന കടല്‍, സ്പന്ദമാപിനികളേ നന്ദി, പുഴ മുതല്‍ പുഴ വരെ, കരള്‍ പിളരും കാലം, തീക്കടല്‍ കടഞ്ഞ തിരുമധുരം എന്നീ കൃതികള്‍ക്ക് പ്രശംസ നേടിക്കൊടുത്തു. ഇതില്‍ നക്‌സലിന്റെ പശ്ചാത്തലത്തില്‍ രചിച്ച നോവലാണ് മുന്‍പേ പറന്ന പക്ഷികള്‍. അഗ്‌നി, പുഷ്യരാഗം കനലാട്ടം, ഒറ്റയടിപ്പാതകള്‍ എന്നീ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തു.
https://www.facebook.com/Malayalivartha


























