പാര്‍ട്ടിയും സര്‍ക്കാരും തട്ടിക്കളിക്കുന്നത് സമരത്തീച്ചൂളയില്‍ വാര്‍ത്തെടുത്ത ജീവിതം, സ്ഥാനം നല്‍കിയിട്ടും ഇരിപ്പിടമില്ലാതായ വിഎസിനെ എംഎല്‍എ ഹോസ്റ്റലില്‍ നിന്നും പടിയിറക്കുന്നത് പിണറായിയുടെ ധാര്‍ഷ്ട്യം, പിന്നില്‍ നിന്നും ആക്രമിച്ച് വിഎസിനെ വീട്ടിലിരുത്താന്‍ സിപിഎമ്മില്‍ നീക്കം

ഇടതു പക്ഷം സംസ്ഥാനത്ത് അധികാരമേല്‍ക്കുന്നതിനു മുന്‍പ് തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിണറായിക്കു മുന്നില്‍ മതിലായി നിന്നിരുന്നത് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവും മലമ്പുഴ മണ്ഡലത്തില്‍ നിന്നും വിജയിച്ചു വന്ന പാര്‍ട്ടിയിലെ എക്കാലത്തെയും മികച്ച നേതാവ് വിഎസ് അച്യുതാനന്ദനായിരുന്നു. വിഎസ് എന്ന ബിംബത്തെ മുന്‍നിര്‍ത്തിയായിരുന്നു ഇത്തവണയും ഇടതുപക്ഷ മുന്നണി വന്‍ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയത്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ എന്ന് പാര്‍ട്ടി ദേശീയ നേതൃത്വം നേരത്തേ തീരുമാനിച്ചിരുന്നു എന്നത് വിഎസ് അടക്കം കേരളത്തിലെ ജനങ്ങള്‍ അറിയുന്നത് പിണറായിയെ മുഖ്യമന്ത്രി നിയമിക്കുമ്പോഴായിരുന്നു.
തുടര്‍ന്ന് പാര്‍ട്ടിക്ക് തലവേദനയായി വിഎസ് മാറുന്നു എന്നതിന് തെളിവായിരുന്നു ഇക്കഴിഞ്ഞ നാള്‍ വരെ ഉണ്ടായത്. മുഖ്യമന്ത്രി പദവി നല്‍കാതെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് എന്ന നിലയ്ക്ക് വിഎസിനെ ഭരണ പരിഷ്‌കാര കമ്മീഷന്‍ എന്ന പദവി നല്‍കി മൂലക്കിരുത്തിയതും കേരളജനത കണ്ടു. ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ എന്ന ആലങ്കാരിക പദവിനല്‍കി പാര്‍ട്ടിയിലോ സര്‍ക്കാരിന്റെ ഭരണകാര്യങ്ങളിലോ കൂടുതല്‍ ഇടപെടലുകള്‍ നടത്താതെ നിശ്ശബ്ദനാക്കി വിഎസിനെ മൂലക്കിരുത്തിയതും പിണറായിയുടെ തന്ത്രമായിരുന്നു.
വിഎസിനു ഓഫീസ് നല്‍കുന്നതിന് ഇതുവരെ തീരുമാനം ആയിട്ടില്ലാത്ത സാഹചര്യത്തില്‍ എംഎല്‍എ ഹോസ്റ്റലില്‍ നല്‍കിയിരുന്ന മുറിയില്‍ നിന്നും ഒഴിയണമെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു. ഔദ്യോഗികവസതിയായി കവടിയാര്‍ ഹൗസ് അനുവദിച്ചതിനേത്തുടര്‍ന്നാണ് എംഎല്‍എ ഹോസ്റ്റലില്‍ നിന്നും ഒഴിയാന്‍ വിഎസിനോട് സ്പീക്കറുടെ ഓഫിസ് ആവശ്യപ്പെട്ടത്. ഔദ്യോഗിക വസ്തിയും നല്‍കി വിഎസിനെ കുടിയിരുത്താനുള്ള പിണറായി വിജയന്റെ കുടില തന്ത്രം വിജയിക്കുകയും ചെയ്യും. എംഎല്‍എ ഹോസ്റ്റല്‍ ഒഴിയുന്നതോടെ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷ പദവിയിലുള്ള വിഎസിന് ഇരിപ്പിടമില്ലാതാവുകയും ചെയ്യും. ജനങ്ങളോട് കൂടുതല്‍ ഇടപെടലുകള്‍ നടത്തുന്നതിനായി സെക്രട്ടറിയേറ്റില്‍ തന്നെ ഓഫീസ് അനുവദിക്കണമെന്ന് വിഎസ് ആവശ്യപ്പെട്ടിരുന്നെങ്കിലും പിണറായിയുടെ പിടിവാശി മൂലം ഓഫീസ് ഐഎംജി യില്‍ തന്നെ നല്‍കിയാല്‍ മതി എന്ന് തീരുമാനിക്കുകയായിരുന്നു. സെക്രട്ടറിയേറ്റില്‍ വിഎസിന് മുറിയനുവദിക്കുന്നത് മുഖ്യമന്ത്രിയുടെ ജനസമ്മിതി കുറയുന്നതിനും, ജനങ്ങള്‍ക്കു വിഎസിനോട് കൂടുതല്‍ അടുപ്പമുള്ളതിനാല്‍ തന്നെ പരാതികളും ആവശ്യനഗലും വിഎസിന്റെ മുന്നില്‍ എത്തിക്കുമെന്ന് പിണറായി വിജയാനറിയാം, അതിനാല്‍ തന്നെ മുഖ്യമന്ത്രിയെക്കാള്‍ കൂടുതല്‍ ജനസമ്മിതി ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ എന്ന നിലയ്ക്ക് വിഎസിന് ലഭിക്കും. ഇത് മുന്നില്‍ കണ്ടുകൊണ്ടാണ് വിഎസിന് സെക്രട്ടറിയേറ്റില്‍ പിണറായി ഓഫീസ് അനുവദിക്കാത്തതും. ഭരണവും പാര്‍ട്ടിയും തന്റെ ചൊല്‍പ്പടിയില്‍ നില്‍ക്കണമെന്ന പിണറായി വിജയന്റെ ധാര്‍ഷ്ട്യത്തിന്റെ ഉദാഹരണമാണ് വിഎസിനെ എംഎല്‍എ ഹോസ്റ്റലില്‍ നിന്നും പടിയിരിക്കുന്നത്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ തന്റെ പ്രവര്‍ത്തനാരംഭം മുതല്‍ തിരുത്തല്‍ ശക്തിയായാണ് വി.എസ്. അറിയപ്പെടുന്നത്. 1980കളില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം മുസ്ലീം ലീഗുമായി സഖ്യമുണ്ടാക്കി അധികാരത്തിലെത്താന്‍ ശ്രമം നടത്തിയപ്പോള്‍ അതിനെ ഉള്‍പ്പാര്‍ട്ടിവേദികളില്‍ അതിനിശിതമായി എതിര്‍ത്തവരിലൊരാളാണ് അച്യുതാനന്ദന്‍. ബദല്‍ രേഖ എന്നു വിശേഷിപ്പിക്കപ്പെട്ട ഈ നയവ്യതിയാനത്തിനു രൂപം നല്‍കിയവരെ പിന്നീട് പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. 2006-ല്‍ സി.പി.എംന്റെ എക്കാലത്തെയും എതിരാളിയായിരുന്ന കെ.കരുണാകരന്‍ കോണ്‍ഗ്രസ് വിട്ട് രൂപവത്കരിച്ച് ഡി.ഐ.സിയുമായി ധാരണയുണ്ടാക്കാനുള്ള ഒരു വിഭാഗത്തിന്റെ ശ്രമങ്ങളെയും അച്യുതാനന്ദന്‍ ശക്തിയുക്തം എതിര്‍ത്തു. രൂക്ഷമായ എതിര്‍പ്പിനെത്തുടര്‍ന്ന് പാര്‍ട്ടിയുടെ പരമോന്നത സമിതിയായ പോളിറ്റ് ബ്യൂറോ ഇടപെട്ട് ഈ സഖ്യം വേണ്ടെന്നു വയ്ക്കുകയായിരുന്നു. എസ്.എന്‍.സി. ലാവ്ലിന്‍ കേസിലും 2009-ലെ പൊതുതിരഞ്ഞെടുപ്പില്‍ സി.പി.എം. പി.ഡി.പിയുമായി ഉണ്ടാക്കിയ സഖ്യത്തിന്റെ കാര്യത്തിലും പാര്‍ട്ടിയുടെ ഔദ്യോഗികനിലപാടിന് കടകവിരുദ്ധമായ നിലപാടാണ് വി.എസ്. അച്യുതാനന്ദന്‍ എടുത്തത്. ഇതിനെതിരെ പാര്‍ട്ടി സംസ്ഥാനകമ്മിറ്റി ദേശീയനേതൃത്വത്തിന് പരാതി നല്‍കുകയും അതിന്റെ അടിസ്ഥാനത്തില്‍ ജുലൈ 11, 12 തീയതികളില്‍ നടന്ന കേന്ദ്ര കമ്മിറ്റി വി.എസ്. അച്യുതാനന്ദനെ പൊളിറ്റ് ബ്യൂറോയില്‍നിന്ന് പുറത്താക്കാന്‍ തീരുമാനിക്കുകയും ചെയ്തു. എങ്കിലും കേന്ദ്ര കമ്മിറ്റിയില്‍ അംഗമായും കേരള മുഖ്യമന്ത്രിയും ആയി തുടരാന്‍ അദ്ദേഹത്തിന് അനുമതി നല്‍കിയത് സിപിഎം എന്ന പാര്‍ട്ടിയില്‍ വിഎസിന്റെ ജനപിന്തുണയും എടുക്കുന്ന നിലപാടുകളിലെ നിഷ്പക്ഷതയുമാണ്. അതിനാല്‍ തന്നെ വിഎസിനെ പടിയിറക്കുന്നതിലൂടെ ഭരണത്തുടര്‍ച്ച എന്ന മോഹന സ്വപ്നം മനസ്സില്‍ കണ്ടു ഭരണം നടത്തുന്ന പിണറായി വിജയന് മുന്നില്‍ അടുത്ത തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ വിഎസ് എന്ന എതിര്‍ ശബ്ദം ഉയരാതിരിക്കുന്നതിനു വേണ്ടിയുമാണ്.
https://www.facebook.com/Malayalivartha






















