Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം അസാധാരണമായ ചൂടിന്റെ പിടിയില്‍..താപനില 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നതോടെ ഇന്നും നാളെയും കനത്ത ചൂട്.. പകല്‍ 11 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയം സൂക്ഷിക്കുക..


നടുക്കുന്ന കൊലപാതക വാർത്ത...ഭവാനിപ്പുഴയിൽ യുവതിയുടെയും പെൺകുട്ടിയുടെയും ഉടലുകളും തലകളും.. മൂന്നു പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി..


തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഭാഗ്യം തെളിയുന്ന രാശികൾ!


പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ ആർ ശരത് അന്തരിച്ചു.... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, അനുശോചനവുമായി സിനിമാലോകം


സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട് ഒക്ടോബർ 25 മുതൽ 31 വരെ നടക്കും.... പ്രധാന വേദി കോഴിക്കോട് എൻ ഐ ടി

അന്യമതസ്ഥനെ വിവാഹം കഴിച്ച അധ്യാപികയ്ക്ക് ഇനി ജോലിയില്ലെന്ന് മാനേജ്‌മെന്റ്; പ്രണയിച്ച് വിവാഹം കഴിച്ച ടിച്ചര്‍ പഠിപ്പിച്ചാല്‍ കുട്ടികള്‍ വഴിതെറ്റും

01 NOVEMBER 2016 05:26 PM IST
മലയാളി വാര്‍ത്ത

ജോലി പോകുന്ന വഴികള്‍. മിശ്രവിവാഹം നടത്തി സൈബര്‍ ലോകത്ത് കൈയ്യടിനേടിയ പെണ്‍കുട്ടിയ്ക്ക് ഇനി ജോലിയില്ലെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ്. കഴിഞ്ഞ ദിവസം സിപിഎമ്മിന്റെ പാലക്കാട് വാണിയംകുളം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ വച്ച് വിവാഹിതരായ മുഹമ്മദ് ഹാരിസിന്റേയും ശരണ്യയുടേയും വിവാഹ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വലിയ ആഘോഷമായിരുന്നു.
അന്യ മതത്തില്‍പ്പെട്ടയാളെ വിവാഹം ചെയ്തതിന്റെ പേരില്‍ ഉണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടിരിക്കുകയാണ് ശരണ്യക്ക് ഇപ്പോള്‍. തൃശ്ശൂര്‍ ചെറുതുരുത്തി അല്‍ ഇര്‍ഷാദ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എല്‍പി വിഭാഗം അദ്ധ്യാപികയായിരുന്നു ശരണ്യ.സര്‍ട്ടിഫിക്കറ്റുകളും ബാക്കി നല്‍കാനുള്ള കുടിശികയും അങ്ങോട്ട് അയച്ച് തരാമെന്നുമാണ് അധികൃതര്‍ ശരണ്യയെ അറിയിച്ചത്. അത് നേരില്‍ വാങ്ങിക്കാനായി സ്‌കൂളിലേക്കു വന്നോട്ടെ എന്ന് ചോദിച്ചപ്പോള്‍ 'വേണ്ട വേണ്ട അങ്ങോട്ട് അയച്ച് തന്നോളാം' എന്നായിരുന്നു മറുപടിയെന്നും മുഹമ്മദ് ഹാരിസ് പറയുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ സ്‌കൂളിലെ അദ്ധ്യാപികയായിരുന്നു ശരണ്യ. എംഎ ബിഎഡ് വിദ്യാഭ്യാസയോഗ്യതകളോടെയാണ് ശരണ്യ ഇവിടെ ജോലിക്കെത്തിയത്. ഹാരിസുമായി ആറ് വര്‍ഷമായി പ്രണയത്തിലായിരുന്നു ശരണ്യ. രണ്ട് വീട്ടുകാരും വിവാഹം എതിര്‍ത്തതോടെ പാര്‍ട്ടി ഓഫീസില്‍ വച്ച് വിവാഹം നടത്തി. ഷൊര്‍ണൂര്‍ മുന്‍സിപ്പാലിറ്റിയിലെ കല്ലിപ്പാടം നോര്‍ത്ത് എന്ന സ്ഥലത്താണ് ശരണ്യയുടെ വീട്. പാലക്കാട് വാണിയംകുളം സ്വദേശിയാണ് മുഹമ്മദ് ഹാരിസ്.
മിശ്രവിവാഹമായതിനാല്‍ രണ്ട് വീട്ടുകാരും ഇനിയും മുഹമ്മദ് ഹാരിസിനേയും ശരണ്യയേയും അംഗീകരിച്ചിട്ടില്ല. ഹാരിസിന്റെ ഒരു സുഹൃത്തിന്റെ തറവാട് വീടിന് അടുത്തുള്ള വീട് അവര്‍ തന്നെ ഇപ്പോള്‍ താമസിക്കാനായി നല്‍കിയിരിക്കുകയാണ്. കുറച്ച് കാലം പ്രവാസ ജീവിതം നയിച്ച ഹാരിസ് ഇപ്പോള്‍ ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനി നടത്തുകയാണ്.
'ശരണ്യ ഇനി മുതല്‍ കുട്ടികളെ പഠിപ്പിക്കാന്‍ വരണ്ട എന്ന് അറിയിച്ചപ്പോള്‍ വലിയ സങ്കടമാണു തോന്നിയത്. കാരണം മറ്റൊന്നുമല്ല, അന്യ മതത്തില്‍ പെട്ടയാളെ വിവാഹം ചെയ്തയാള്‍ പഠിപ്പിച്ചാല്‍ കുട്ടികള്‍ വഴിതെറ്റും എന്ന മുട്ടാപ്പോക്ക് ന്യായമാണ് ഇപ്പോള്‍ സ്‌കൂള്‍ അധികൃതര്‍ പറയുന്നത്.
സ്‌കൂളിലേക്ക് നാളെ മുതല്‍ ജോലിക്ക് വരണ്ട എന്ന് അറിയിച്ചിരിക്കുന്നു. കാരണം രണ്ടാണ്. ഒന്ന് പ്രേമ വിവാഹം രണ്ട് മതം മാറിയ കല്യാണം. കുട്ടികള്‍ വഴി തെറ്റും. ഇതാണു സ്‌കൂള്‍ അധികൃതരുടെ വാദം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ജോസ് കുറ്റിയാനി അന്തരിച്ചു...  (33 minutes ago)

സൗദിയിൽ വാഹനപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം  (1 hour ago)

പ്രശസ്ത ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ആർ ശരതിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചിച്ചു  (1 hour ago)

കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ അന്തരിച്ചു... വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം  (2 hours ago)

രാജസ്ഥാൻ ഹൈക്കോടതിയുടെ 44-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജയ് കെ അഗർവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു  (2 hours ago)

അവധിക്കായി നാട്ടിൽ പോയ ബഹ്‌റൈൻ പ്രവാസി കുഴഞ്ഞുവീണു മരിച്ചു  (2 hours ago)

ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം... സെൻസെക്സ് 115.37 പോയിന്റ് ഇടിഞ്ഞു‌  (2 hours ago)

Heat temperature rising കേരളത്തില്‍ ചൂട് കനക്കുന്നു;  (3 hours ago)

ഹോക്കി ലോകകപ്പിൽ അഞ്ചാം സ്ഥാനത്തെത്തിയ ഇന്ത്യൻ വനിതാ ഹോക്കി ടീം ഏഷ്യൻ ഗെയിംസിനൊരുങ്ങുന്നു...  (3 hours ago)

Attapadi-agali-bhavani-river പാലക്കാട് ഞെട്ടിക്കുന്ന കൊലപാതകം..?  (3 hours ago)

സത്യ നികേതനിൽ കെട്ടിടം തകർന്ന ദുരന്തം ദുഃഖകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (3 hours ago)

പ്രസവത്തെതുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു...  (3 hours ago)

ഉപഭോക്താക്കൾക്ക് ആശ്വാസം.... സവാള വിലക്കയറ്റത്തിൽ സർക്കാരിന്റെ ഇടപെടൽ, ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ കിലോയ്ക്ക് 35 രൂപ നിരക്കിൽ സവാള വില്പനയ്ക്ക് ഇന്ന് തുടക്കമാകും  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 480 രൂപയുടെ കുറവ്  (4 hours ago)

യുദ്ധം നിർണായക ഘട്ടത്തിലേക്ക്... പ്രാദേശിക സഖ്യകക്ഷികളെ കൂട്ടുപിടിച്ച് ഇസ്രയേലിനെതിരെ സംഘടിത ആക്രമണം നടത്താൻ ഇറാൻ, കൂട്ടിന് ഹിസ്ബുല്ലയും ഹൂതികളും: ‘ഒക്ടോബർ 7’ മാതൃകയിൽ പദ്ധതി  (4 hours ago)

Malayali Vartha Recommends