ഗവര്‍ണ്ണറെയടക്കം ഒഴിവാക്കിയത് മനപ്പൂര്‍വ്വം, ഐക്യകേരളത്തിന്റെ വജ്രജൂബിലി ആഘോഷ ചടങ്ങിലും പിണറായി സ്‌റ്റൈല്‍, ഗവര്‍ണ്ണറെയടക്കം ഒഴിവാക്കി ഏകാംഗ നായകത്വം തുടര്‍ന്ന് പിണറായി മുഖ്യന്‍

നിയമസഭാ വളപ്പില്‍ നടന്ന കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികാഘോഷച്ചടങ്ങിലേക്കു ഗവര്‍ണ്ണറെയടക്കം ഒഴിവാക്കി പിണറായി മുഖ്യന്‍ തന്റെ സര്‍ക്കാരിന്റെ കാലത്ത് താന്‍ മാത്രം ഹീറോ എന്ന നിലപാട് വീണ്ടും വെളിപ്പെടുത്തുന്നു. അറുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മുന്‍മുഖ്യമന്ത്രിമാരായ എകെ ആന്റണി, വി.എസ് അച്യുതാനന്ദന്‍, ഉമ്മന്‍ചാണ്ടി എന്നിവരെയടക്കം ഗവര്‍ണ്ണറെയും ഒഴിവാക്കിയാണ് പിണറായി മുഖ്യന്‍ ചടങ്ങിലെ നിറസാന്നിധ്യമായത്. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്നതാണ് വജ്രജൂബിലി ആഘോഷങ്ങള്‍ എന്നതിനാല്‍ ഇനി വരാനുള്ള പരിപാടികള്‍ ഉറപ്പായും ഗവര്‍ണറുടെ സാന്നിധ്യമുണ്ടാക്കുമെന്നും ഉദ്ഘാടന ചടങ്ങില്‍ പ്രസംഗിച്ചെങ്കിലും ഇവരെ ഒഴിവാക്കിയത് സദസ്സില്‍ നിറഞ്ഞു നില്‍ക്കേണ്ടത് തന്‍ തന്നെ ആയിരിക്കണമെന്നും, പിണറായി സര്‍ക്കാരില്‍ മറ്റൊരാളും പ്രാധാന്യമര്‍ഹിക്കുന്നില്ലെന്നുള്ള ഓര്‍മ്മപ്പെടുത്തലാണ്.
അധികാരം കൈയാളിയതോടെ കേരളം സര്‍ക്കാര്‍ ഇടതു പക്ഷ സര്‍ക്കാര്‍ എന്നതിലുപരി പിണറായി സര്‍ക്കാര്‍ എന്നാണ് അറിയപ്പെടേണ്ടത് എന്നാണ് പിണറായിയുടെ പക്ഷം. അതിനാല്‍ തന്നെ ഗവര്‍ണറെ ഒഴിവാക്കിയത് മനഃപൂര്‍വ്വമാണെന്നും ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ പ്രോട്ടോകോള്‍ പാലിക്കേണ്ടതുകൊണ്ടാണ് ഒഴിവാക്കിയതെന്ന് വിശദീകരണം നല്‍കിയാലും, സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടിയില്‍ പിണറായിയായിരിക്കണം ഗോഡ്ഫാദര്‍ എന്നതിനാലാണ് ഒഴിവാക്കിയതെന്ന് വ്യക്തം. വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങിന് മുന്‍മന്ത്രിമാരും മതനേതാക്കളും അടക്കമുള്ളവര്‍ എത്തിയിരുന്നിട്ടും മുന്‍ മുഖ്യമന്ത്രിയെയും, വിഎസ്സിനേയും ഒഴിവാക്കിയതിലൂടെ ചടങ്ങിലെ മുഖ്യ ആകര്‍ഷണം തന്നിലേക്ക് തന്നെ തിരിച്ചു വിടുകയായിരുന്നു മുഖ്യന്‍.
കേരളത്തിന്റെ അറുപത് വര്‍ഷങ്ങളെ പ്രതീകാത്മകമായി അവതരിപ്പിച്ചു കൊണ്ട് കേരളത്തിന്റെ സാംസ്‌കാരിക-സാമൂഹിക മണ്ഡലങ്ങളില്‍ നിന്നുള്ളവരും മതനേതാക്കളുമായ അറുപത് പേര്‍ ചേര്‍ന്ന് ദീപം തെളിച്ചാണ് ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്. പരിപാടിയില്‍ ക്ഷണിച്ചോയെന്നതിനെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നു മുന്‍മുഖ്യമന്ത്രി എ.കെ.ആന്റണി പറഞ്ഞു. പരിപാടി നടക്കട്ടെ, അതിന്റെ ശോഭ കെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഫോണില്‍ ക്ഷണം ലഭിച്ചിരുന്നെങ്കിലും വിശിഷ്ടാതിഥികളുടെ പട്ടികയില്‍ പേരില്ലാത്തതിനാലാണ് അദ്ദേഹം ചടങ്ങില്‍ പങ്കെടുക്കാതിരുന്നതെന്നാണ് ആന്റണിയോട് അടുത്ത വൃത്തങ്ങളില്‍നിന്നു ലഭിക്കുന്ന വിവരം.
https://www.facebook.com/Malayalivartha


























