ഫ്‌ളാറ്റ് തട്ടിപ്പില്‍ നടി ധന്യാ മേരി വര്‍ഗീസിന്റെ ഭര്‍തൃപിതാവ് അറസ്റ്റില്‍: ധന്യയും ഭര്‍ത്താവും സഹോദരനും ഒളിവില്‍: തട്ടിപ്പ് നടിയുടെ സ്വാധീനം ഉപയോഗിച്ച്

ഫ്‌ളാറ്റ് തട്ടിപ്പുക്കേസില്‍ പ്രശസ്ത നടി ധന്യാ മേരി വര്‍ഗീസിന്റെ ഭര്‍തൃപിതാവ് ജേക്കബ് സാംസണ്‍ അറസ്റ്റില്‍. ഫ്‌ളാറ്റ് നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് 50ലേറെ പേരില്‍ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെന്ന പരാതിയിയാണ് അറസ്റ്റ്. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാംസണ്‍ ആന്‍ഡ് സണ്‍സ് ബിള്‍ഡേഴ്‌സ് ആന്‍ഡ് ഡെവലെപ്പേഴ്‌സ് െ്രെപവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ മറവിലായിരുന്നു തട്ടിപ്പ്. കേസില്‍ ധന്യാ മേരീ വര്‍ഗീസിന്റെ പങ്കിനെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും അന്വേഷണസംഘം അറിയിച്ചു.
മ്യൂസിയം, കന്റോണ്‍മെന്റ്, പെരൂര്‍ക്കട പൊലീസ് സ്‌റ്റേഷനുകളിലായി ഇവര്‍ക്കെതിരെ നിരവധി പരാതികളാണ് ലഭിച്ചത്. ഇതെല്ലാം പൊലീസ് െ്രെകം ഡിറ്റാച്ച്‌മെന്റ് വിഭാഗത്തിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ െ്രെകം ഡിറ്റാച്ച്‌മെന്റാണ് ജേക്കബ് സാംസണെ അറസ്റ്റ് ചെയ്തത്. മക്കളായ ജോണിനും സാമിനും വേണ്ടി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ഇതില്‍ നടന്‍ കൂടിയായ ജോണിന്റെ ഭാര്യയാണ് ധന്യാ മേരീ വര്‍ഗീസ്. ഇരുവരുടെയും സെലിബ്രിറ്റി സ്വാധീനത്തിന്റെ മറവിലാണ് ജേക്കബ് തട്ടിപ്പു നടത്തിയത്. കേസിലെ ധന്യയുടെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്.
2011 ഒക്ടോബറില്‍ നോവാ കാസില്‍ എന്ന ഫ്‌ളാറ്റ് നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞാണ് സംഘം 25 പേരില്‍ നിന്ന് അഡ്വാന്‍സ് തുക കൈപ്പറ്റിയത്. ഇതില്‍ ചിലര്‍ 40 ലക്ഷം മുതല്‍ ഒരുകോടി രൂപ വരെ കൊടുത്തു. 2014 ഡിസംബറില്‍ നിര്‍മാണ പൂര്‍ത്തിയാക്കി ഫ്‌ളാറ്റ് കൈമാറമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ പറഞ്ഞ തീയതി കഴിഞ്ഞിട്ടും നിര്‍മാണം പൂര്‍ത്തിയാകാതെ വന്നതോടെയാണ് കബളിപ്പിക്കപ്പെട്ട വിവരം പരാതിക്കാര്‍ അറിയുന്നത്. ഫ്‌ളാറ്റ് നിര്‍മിക്കുന്ന സ്ഥലം ഈടുവച്ച് ഇവര്‍ കേരള ഫിനാന്‍സ് കോര്‍പ്പറേഷനില്‍ നിന്ന് 15 കോടി രൂപ വായ്പയെടുത്തതായും പരാതിക്കാര്‍ ആരോപിക്കുന്നു.
ഇതുകൂടാതെ പരുത്തിപ്പാറ സന്തോഷ് നഗറില്‍ ഓര്‍ക്കിഡ് വാലി, പേരൂര്‍ക്കടയില്‍ പേള്‍, വഴയിലയില്‍ സാങ്ച്വറി, മരുതൂരില്‍ ഷാരോണ്‍ വില്ലാസ് എന്നിങ്ങനെ പല പേരുകളിലും സംഘം തട്ടിപ്പുനടത്തിയിട്ടുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
2012ലാണ് ജോണും ധന്യയും വിവാഹം ചെയ്തത്. കൂത്താട്ടുകുളം ഇടയാര്‍ വര്‍ഗീസിന്റെയും ഷീബയുടെയും മകളായ ധന്യ മേരി മധുപാല്‍ സംവിധാനം ചെയ്ത തലപ്പാവ് എന്ന ചിത്രത്തിലൂടെയാണ് നായികയായത്. പിന്നീട് വൈരം, ദ്രോണ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായി. എംബിഎ ബിരുദധാരിയായ ജോണ്‍ ടൂര്‍ണമെന്റ് എന്ന സിനിമയില്‍ നാലു യുവനായകന്മാരില്‍ ഒരാളാണ്. നിലവില്‍ നടിയും സംഘവും ഒളിവിലാണ്. അറസ്റ്റ് ഉണ്ടാകുമെന്നാണ് പോലീസ് പറയുന്നത്.
https://www.facebook.com/Malayalivartha


























