സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. സിപിഎം പാതിരിയാട് ലോക്കല്‍ കമ്മിറ്റിയംഗം കെ.മോഹനന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് പാതിരിയാട് സ്വദേശികളായ രാഹുല്‍ (22) സായൂജ് (23) എന്നിവര്‍ അറസ്റ്റിലായത്. പിണറായി വെണ്ടുട്ടിയില്‍വച്ച് ചൊവ്വാഴ്ച്ച രാവിലെ 10ന് കൂത്തുപറമ്ബ് സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കൂത്തുപറമ്പ് പോലീസ് കസ്റ്റഡിയിലുള്ള പ്രതികളെ ബുധനാഴ്ച കൂത്തുപറമ്ബ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പടുവിലായില്‍ നടന്ന പരിശോധനയില്‍ നാല് ഐസ്‌ക്രീം ബോബുകളും വടിവാളും പിടിച്ചെടുത്തു. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് ഇവരെന്നും കൊലപാതകം നടത്തിയശേഷം പാതിരിയാടുള്ള ആളൊഴിഞ്ഞ പറമ്പില്‍ വാളും ബോംബും ഒളിപ്പിച്ചു വയ്ക്കുകയാണുണ്ടായതെന്നും പൊലീസ് പറഞ്ഞു. കൊലപാതകം നടത്തിയശേഷം മടങ്ങുമ്പോള്‍ തടയാന്‍ വരുന്നവരെ കൊലപ്പെടുത്താന്‍ വേണ്ടിയാണ് ബോംബ് സൂക്ഷിച്ചത്. പ്രതികള്‍ തലശേരിയിലും ന്യൂമാഹിയിലുമായി ഒളിവില്‍ താമസിച്ചുവരികയായിരുന്നു.
https://www.facebook.com/Malayalivartha


























