മലപ്പുറത്ത് കാറും മണ്ണുമാന്തി യന്ത്രവും കൂട്ടിയിടിച്ച് മൂന്നുമരണം

പുത്തനത്താണിയില്‍ കാറും മണ്ണുമാന്തി യന്ത്രവും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. രണ്ട് വയസ്സുകാരിക്ക് ഗുരുതര പരിക്കേറ്റു. ചന്ദനക്കാവ് ചെനപ്പുറം സ്വദേശികളായ ചെറിയപുറത്ത് ഹസ്സന്‍ മുസ്ലിയാര്‍ (60), ഭാര്യ ആയിഷ (55), മരുമകള്‍ ഫാത്തിമ സുഹ്‌റ (24) എന്നിവരാണ് മരിച്ചത്. ഫാത്തിമ സുഹ്‌റയുടെ മകള്‍ റില ഫാത്തിമയാണ് (രണ്ട്) ഗുരുതര പരിക്കുകളോടെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയിലുള്ളത്.
ചൊവ്വാഴ്ച രാത്രി 8.30ന് പുത്തനത്താണിക്കടുത്ത് ബാവപ്പടിയിലാണ് അപകടം. പുത്തനത്താണിയില്‍ നിന്ന് തിരുനാവായയിലേക്ക് പോകുകയായിരുന്ന മണ്ണുമാന്തി യന്ത്രവും ചന്ദനക്കാവില്‍ നിന്ന് പുത്തനത്താണിയിലേക്ക് കുട്ടിയെ ഡോക്ടറെ കാണിക്കാന്‍ പോകുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറുമാണ് കൂട്ടിയിടിച്ചത്. ഹസ്സന്‍ മുസ്ലിയാരുടെ മൃതദേഹം കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയിലും മറ്റ് രണ്ട് പേരുടേത് കോട്ടക്കല്‍ മിംസ് ആശുപത്രിയിലുമാണ്.
https://www.facebook.com/Malayalivartha


























