സമരത്തില്‍ പങ്കെടുക്കാതിരുന്നയാള്‍ എങ്ങനെ സമരനേതാവാകും, വിഎസ് അടക്കമുള്ളവര്‍ സമരനേതാവ് ചമഞ്ഞ് ജനങ്ങളെ വഞ്ചിക്കുന്നു, വിഎസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗൗരിയമ്മ

പുന്നപ്ര വയലാര്‍ സമരത്തില്‍ നേതൃത്വം നല്‍കിയെന്ന വിഎസിന്റെ വാദം തെറ്റാണെന്നു ജെഎസ്എസ് ജനറല്‍ സെക്രട്ടറി കെയര്‍ ഗൗരിയമ്മ. വിഎസ് അടക്കമുള്ളവര്‍ പറഞ്ഞു പരത്തുന്നത് തെറ്റാണെന്നും വിഎസ് സമരത്തിന് നേതൃത്വം നല്‍കിയിട്ടില്ലെന്നും ഗൗരിയമ്മ പറഞ്ഞു. സമര നേതാവാണെന്ന് സ്വയം വിശേഷിപ്പിച്ച് കേരള ജനതയുടെ കണ്ണില്‍ പൊടിയിടുകയായെന്നും, ഇത്രയും കാലം ജനങ്ങളെ വിഎസ് വഞ്ചിക്കുകയായിരുന്നെന്നും ഗൗരിയമ്മ ആരോപിച്ചു. സമരം ആരംഭിക്കുന്ന സമയത്ത് ആറുമാസത്തെ ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ അച്യുതാനന്ദന്‍ കോട്ടയത്തേക്കാണു പോയത്. പുന്നപ്രയിലെ സമരത്തില്‍ വി.എസ്. പങ്കെടുത്തു എന്നത് വാസ്തവവിരുദ്ധമാണ്. ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞു പരത്തുകയാണ് വിഎസും അനുഭാവികളുമെന്നും ഗൗരിയമ്മ കുറ്റപ്പെടുത്തി.
താനും സമരത്തില്‍ പങ്കാളിയായിട്ടില്ലെന്നും ഗൗരിയമ്മ പറയുന്നു. തന്റെ സഹോദരന്‍ കെ.ആര്‍. സുകുമാരന്‍ വയലാര്‍ സമരത്തിന്റെ ഉപനായകനായിരുന്നുവെന്നും ഗൗരിയമ്മ. വിഎസിനെ കൂടാതെ പി.കെ. ചന്ദ്രാനന്ദനും നേരിട്ട് സമരത്തില്‍ പങ്കെടുത്തിരുന്നില്ലെന്നും, ഒളിവില്‍ കഴിയുന്നവര്‍ക്ക് കത്ത് കൈമാറുക മാത്രമായിരുന്നു ചന്ദ്രാനന്ദന്‍ ചെയ്തിരുന്നതെന്നും ഗൗരിയമ്മ പറഞ്ഞു. പുന്നപ്ര- വയലാര്‍ സമരത്തിന്റെ എഴുപതാം വാര്‍ഷികാചരണം ഇരു കമ്യൂണിസ്റ്റ് നേതാക്കളുടെയും നേതൃത്വത്തില്‍ വിപുലമായി സംഘടിപ്പിച്ച് ഒരാഴ്ച തികയും മുമ്പാണ് സമരനായകരായി വിശേഷിക്കപ്പെടുന്ന വി.എസിന്റെയും ചന്ദ്രാനന്ദന്റെയും പങ്ക് ചോദ്യംചെയ്തു ഗൗരിയമ്മ രംഗത്തുവന്നത്.
വിവിധ തൊഴില്‍ മേഖലകളില്‍ പുകഞ്ഞുകൊണ്ടിരുന്ന അസ്വസ്ഥതകളുടെ ഭാഗമായി തൊഴിലാളികള്‍ സാമ്പത്തികാവശ്യങ്ങളും ഉത്തരവാദഭരണം ഏര്‍പ്പെടുത്തുക, പ്രായപൂര്‍ത്തി വോട്ടവകാശം ഏര്‍പ്പെടുത്തുക, ദിവാന്‍ ഭരണം അവസാനിപ്പിക്കുക തുടങ്ങിയ രാഷ്ട്രീയ ആവശ്യങ്ങളും ഉള്‍പ്പെടെയുള്ള 27 ഇന ആവശ്യങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരിന് നിവേദനം സമര്‍പ്പിക്കുകയും ആലപ്പുഴയില്‍ 11946 സെപ്റ്റംബര്‍ 15 ന് തൊഴിലാളികള്‍ പൊതുപണിമുടക്ക് പ്രഖ്യാപിക്കുകയും ചെയ്തു. അതേ തുടര്‍ന്ന് പരിസരപ്രദേശങ്ങളില്‍ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെടുകയായിരുന്നു.
https://www.facebook.com/Malayalivartha


























