കൊച്ചിഎച്ച്ഐഎല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി; 12 പേര്‍ക്ക് പരിക്ക്; ലോറിയിലെത്തിച്ച വാതകം ചോര്‍ന്നത് അപകടകാരണം

ഏലൂരിലെ എച്ചഐഎല്‍ ഫാക്ടറിയില്‍ കാര്‍ബണ്‍ഡൈ ഓക്സൈഡ് വാതകവുമായി വന്ന ലോറിക്ക് തീപിടിച്ചു. ലോറിയുടെ ടയറുകള്‍ പൊട്ടിത്തെറിച്ച് 12പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരം. ഏലൂര്‍ ഹിന്ദുസ്താന്‍ ഇന്‍സെക്ടിസൈഡ്സ് ലിമിറ്റഡ് (എച്ച്ഐഎല്‍) ഫാക്ടറിയിലേക്ക് കാര്‍ബണ്‍ ഡൈ സള്‍ഫൈഡ് വാതകവുമായി എത്തിയ ലോറിക്കാണ് തീപിടിച്ചത്.
വാതകം ലോറിയില്‍ നിന്ന് പ്ലാന്റിലേക്ക് മാറ്റുന്നതിനിടയിലാണ് തീപിടിച്ചത്. രണ്ടു മാനേജര്‍മാര്‍ ഉള്‍പ്പെടെയുളളവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ എറണാകുളം മെഡിക്കല്‍ സെന്റര്‍, ഇടപ്പള്ളി കിംസ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല.എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടെയുള്ള കീടനാശിനികള്‍ ഉണ്ടാക്കുന്ന കേന്ദ്രപൊതുമേഖലാ സ്ഥാപനമാണ് എച്ച്ഐഎല്‍. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























