ഓണത്തിന് ശേഷം മാസങ്ങളോളം ലൈംഗീക അതിക്രമം, , പ്രായ പൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍. താനൂരിലെ പ്രശസ്തമായ എയ്ഡഡ് സ്‌കൂളിലെ അറബിക് അധ്യാപകനായ മുനീബ് കഴിഞ്ഞ ഓണപരീക്ഷയ്ക്കു ശേഷം വിദ്യാര്‍ഥിനിയെ നിരന്തരമായി പീഡിപ്പിക്കുകയായിരുന്നെന്ന് ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയില്‍ വിദ്യാര്‍ഥിയും രക്ഷിതാക്കളും പറയുന്നു. വിദ്യാര്‍ഥിയും രക്ഷിതാക്കളും ചൈല്‍ഡ്ലൈനില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് താനൂര്‍ പോലീസ് പോക്സോ വകുപ്പു പ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു. താനൂര്‍ കോട്ടില പീടിക സ്വദേശി മുനീബ് (39)നെയാണ് താനൂര്‍ പോലീസ് പിടികൂടിയത്.
പീഡന വിവരം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് അധ്യാപകന്‍ ഒളിവിലായിരുന്നു. ഇതേ സ്‌കൂളിലെ മറ്റൊരു അധ്യാപകനും രതി വൈകൃതമുള്ളതായും രക്ഷിതാക്കളില്‍ നിന്ന് മൊബൈല്‍ നമ്പര്‍ വാങ്ങി വിളിക്കുകയും സോഷ്യല്‍മീഡിയ വഴി ചാറ്റു ചെയ്ത് ശല്യപ്പെടുത്തുന്നതായും രക്ഷിതാക്കളില്‍ ചിലര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























