Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം അസാധാരണമായ ചൂടിന്റെ പിടിയില്‍..താപനില 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നതോടെ ഇന്നും നാളെയും കനത്ത ചൂട്.. പകല്‍ 11 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയം സൂക്ഷിക്കുക..


നടുക്കുന്ന കൊലപാതക വാർത്ത...ഭവാനിപ്പുഴയിൽ യുവതിയുടെയും പെൺകുട്ടിയുടെയും ഉടലുകളും തലകളും.. മൂന്നു പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി..


തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഭാഗ്യം തെളിയുന്ന രാശികൾ!


പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ ആർ ശരത് അന്തരിച്ചു.... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, അനുശോചനവുമായി സിനിമാലോകം


സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട് ഒക്ടോബർ 25 മുതൽ 31 വരെ നടക്കും.... പ്രധാന വേദി കോഴിക്കോട് എൻ ഐ ടി

ഒരു വനിതാ കളക്ടര്‍ പറയുന്നു; ബോംബും കൊണ്ട് നടക്കരുതേ... താന്‍ പോകുന്ന സ്ഥലങ്ങളിലെല്ലാം എങ്ങനെയാണ് വെടിപൊട്ടുന്നത്

02 NOVEMBER 2016 01:57 PM IST
മലയാളി വാര്‍ത്ത

മലപ്പുറം സിവില്‍ സ്റ്റേഷന് ബോംബ് പൊട്ടിയതോടെ ഒരു വനിതാ ജില്ലാ കളക്ടറാണ് പ്രതിസന്ധിയിലായത്. താന്‍ പോകുന്ന സ്ഥലങ്ങളിലെല്ലാം എങ്ങനെയാണ് വെടിപൊട്ടുന്നതെന്നോര്‍ത്ത് വ്യാകുലചിത്തയായിരിക്കുകയാണ് മലപ്പുറം ജില്ലാ കളക്ടര്‍.

കളക്ടര്‍ മറ്റാരുമല്ല. സമ്പൂര്‍ണ്ണ സിവില്‍ സര്‍വീസ് കുടുംബത്തിലെ അംഗമായ എ.ഷൈനാമോള്‍. അവര്‍ കൊല്ലം ജില്ലാ കളക്ടര്‍ ആയിരിക്കുമ്പോഴാണ് പുറ്റിങ്ങല്‍ വെടിക്കെട്ടുണ്ടായത്. ഒരു സര്‍ക്കാര്‍ ഒരുമിച്ച് തനിക്കെതിരെ നിന്നിട്ടും കളക്ടര്‍ അതിശക്തമായ നിലപാടെടുത്തു. ഷൈനാമോള്‍ കളക്ടറായിരുന്ന കൊല്ലത്താണ് മുമ്പും ബോംബ് സ്‌ഫോടനം ഉണ്ടായത്. അതിലെ പ്രതികളെ ഇരുവരെയും പിടികൂടാന്‍ കഴിഞ്ഞിട്ടുമില്ല. തനിക്ക് പിന്നാലെ താന്‍ പോകുന്നിടത്തൊക്കെ ബോംബുമായി നടക്കുന്ന കശ്മലന്മാര്‍ ആരാണെന്നറിയാതെ വേദനിക്കുകയാണ് പ്രതിഭാസമ്പന്നയായ ഷൈനാമോള്‍.

ഷൈനയുടെ സഹോദരി മുംബൈയില്‍ ജില്ലാ കളക്ടറാണ്. സഹോദരന്‍ ഐപിഎസ് ഉദ്യോഗസ്ഥനും കേരള പോലീസില്‍ സൂപ്രണ്ടുമാണ്. ഷൈനാമോള്‍ ആകട്ടെ സമാധാനം ആഗ്രഹിക്കുന്ന കളക്ടറാണ്. പുറ്റിങ്ങലിലെ വെടിപുരയില്‍ നിന്നും മലപ്പുറത്തേക്ക് മാറ്റം കിട്ടിയതോടെ സമാധാനത്തിലായിരുന്നു കളക്ടര്‍. മലപ്പുറത്തുകാര്‍ പൊതുവേ മര്യാദക്കാരാണ്. എടുത്തു ചാട്ടത്തിനൊന്നും നില്‍ക്കാറില്ല. വല്ലപ്പോഴും കെ.ടി.ജലീലിനേയും പി.കെ. കുഞ്ഞാലിക്കുട്ടിയെയും കാണുമ്പോള്‍ കൈയെടുത്ത് തൊഴുതാല്‍ പ്രശ്‌നം തീര്‍ന്നു. ഇങ്ങനെയൊക്കെ ആലോചിച്ചിരിക്കുമ്പോഴാണ് സിവില്‍ സ്റ്റേഷനില്‍ തന്നെ ബോംബ് പൊട്ടിയത്. വടക്കേയിന്ത്യയിലാണെങ്കില്‍ ഇതൊന്നും ആരും ശ്രദ്ധിക്കുകയില്ലായിരുന്നു. 

പിണറായി വിജയന്റെ ഭരണകാലത്തെ ആദ്യ ബോംബ് സ്‌ഫോടനമാകയാല്‍ സംഭവത്തിന് അതീവ ഗൗരവമാണ് ഉണ്ടായിരിക്കുന്നത്. അതിനിടയില്‍ പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ മലപ്പുറത്തും കൊല്ലത്തും ഉണ്ടായ സ്‌ഫോടനങ്ങള്‍ സമാനമാണെന്ന് കണ്ടെത്തുകയും ചെയ്തു. കേരളപ്പിറവി ദിവസത്തില്‍ തന്നെ ബോംബ് പൊട്ടിയതില്‍ സര്‍ക്കാര്‍ ആശങ്കാകുലരുമാണ്.

കേരളപ്പിറവിയായതിനാല്‍ സെറ്റ് സാരിയുടമക്കാണ് കളക്ടര്‍ നവംബര്‍ ഒന്നിനു രാവിലെ സിവില്‍ സ്റ്റേഷനിലെത്തിയത്. അപ്പോഴാണ് ആരവം കണക്കെ ബോബ് പൊട്ടിയത്. കോടതിയും പിഎസ്‌സി ഓഫീസും പ്രവര്‍ത്തിക്കുന്ന കെട്ടിടമായിട്ട് പോലും സിസിറ്റിവി സ്ഥാപിക്കാത്തത് വിവാദമാകുമോ എന്ന് കളക്ടര്‍ക്ക് ആശങ്കയുണ്ട്.

സംഭവം അന്വേഷിക്കാന്‍ എന്‍ഐഎ സംഘം മലപ്പുറത്തെത്തി കഴിഞ്ഞു. ഇനി കളക്ടര്‍ക്ക് ഉറക്കമില്ലാത്ത നാളുകളായിരിക്കും. ചൊവ്വാഴ്ച കേന്ദ്ര കേരള സര്‍ക്കാരുകളില്‍ നിന്നും ഹൈക്കോടതിയില്‍ നിന്നും നൂറുകണക്കിന് ഫോണ്‍കോളുകളാണ് കളക്ടര്‍ അറ്റന്‍ഡ് ചെയ്തത്. എന്‍ഐഎ വരുന്നതോടെ ഇനി ദൈനംദിന റിപ്പോര്‍ട്ടുകളും കേന്ദ്ര സര്‍ക്കാരിന് കൈമാറേണ്ടി വരും.

ആരെയും ഉപദ്രവിക്കാത്ത ഒരു നിഷ്‌കളങ്കയാണ് കളക്ടര്‍ എ . ഷൈനാമോള്‍. പട പേടിച്ച് മലപ്പുറത്തെത്തിയപ്പോള്‍ ചൂട്ടും കെട്ടി പട എന്നതു പോലെയായി കാര്യങ്ങള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ജോസ് കുറ്റിയാനി അന്തരിച്ചു...  (34 minutes ago)

സൗദിയിൽ വാഹനപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം  (1 hour ago)

പ്രശസ്ത ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ആർ ശരതിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചിച്ചു  (1 hour ago)

കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ അന്തരിച്ചു... വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം  (2 hours ago)

രാജസ്ഥാൻ ഹൈക്കോടതിയുടെ 44-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജയ് കെ അഗർവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു  (2 hours ago)

അവധിക്കായി നാട്ടിൽ പോയ ബഹ്‌റൈൻ പ്രവാസി കുഴഞ്ഞുവീണു മരിച്ചു  (2 hours ago)

ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം... സെൻസെക്സ് 115.37 പോയിന്റ് ഇടിഞ്ഞു‌  (2 hours ago)

Heat temperature rising കേരളത്തില്‍ ചൂട് കനക്കുന്നു;  (3 hours ago)

ഹോക്കി ലോകകപ്പിൽ അഞ്ചാം സ്ഥാനത്തെത്തിയ ഇന്ത്യൻ വനിതാ ഹോക്കി ടീം ഏഷ്യൻ ഗെയിംസിനൊരുങ്ങുന്നു...  (3 hours ago)

Attapadi-agali-bhavani-river പാലക്കാട് ഞെട്ടിക്കുന്ന കൊലപാതകം..?  (3 hours ago)

സത്യ നികേതനിൽ കെട്ടിടം തകർന്ന ദുരന്തം ദുഃഖകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (3 hours ago)

പ്രസവത്തെതുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു...  (3 hours ago)

ഉപഭോക്താക്കൾക്ക് ആശ്വാസം.... സവാള വിലക്കയറ്റത്തിൽ സർക്കാരിന്റെ ഇടപെടൽ, ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ കിലോയ്ക്ക് 35 രൂപ നിരക്കിൽ സവാള വില്പനയ്ക്ക് ഇന്ന് തുടക്കമാകും  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 480 രൂപയുടെ കുറവ്  (4 hours ago)

യുദ്ധം നിർണായക ഘട്ടത്തിലേക്ക്... പ്രാദേശിക സഖ്യകക്ഷികളെ കൂട്ടുപിടിച്ച് ഇസ്രയേലിനെതിരെ സംഘടിത ആക്രമണം നടത്താൻ ഇറാൻ, കൂട്ടിന് ഹിസ്ബുല്ലയും ഹൂതികളും: ‘ഒക്ടോബർ 7’ മാതൃകയിൽ പദ്ധതി  (4 hours ago)

Malayali Vartha Recommends