കേരളപ്പിറവിയില്‍ നിന്നും ഗവര്‍ണറെയും മുന്‍ മുഖ്യന്മാരെ ഒഴിവാക്കിയത് വിഎസിനെ ലക്ഷ്യമിട്ട്: കലിപ്പ് ഉള്ളിലൊതുക്കി വിഎസ്സ്

കേരളപ്പിറവി ദിനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ചടങ്ങില്‍ നിന്നും മുന്‍ മുഖ്യമന്ത്രിമാരെ ഒഴിവാക്കിയത് വിഎസിനെ ലക്ഷ്യമിട്ടാണെന്ന് സൂചന. എ.കെ. ആന്റണിയെ പിണറായി വിജയന്‍ നേരിട്ട് ഫോണില്‍ വിളിച്ചാണ് സമ്മേളനത്തിന് എത്തണമെന്ന് ആവശ്യപ്പെട്ടത്. എ.കെ. ആന്റണി വരുമ്പോള്‍ അദ്ദേഹത്തെ സ്റ്റേജിലിരുത്താം എന്നായിരുന്നു ആലോചന. എന്നാല്‍ തിരുവനന്തപുരത്തെത്തിയ ആന്റണി നോട്ടീസ് കാണുകയും പരിപാടിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയുമായിരുന്നു. ഇത് പിണറായി പ്രതീക്ഷിച്ചില്ല.
വിഎസ് അച്യുതാനന്ദനെ സ്റ്റേജില്‍ ഇരുത്തുന്നതിനോട് പിണറായിക്കായിരുന്നു എതിര്‍പ്പ്. അച്യുതാനന്ദന് നേട്ടമുണ്ടാകുന്ന ഒന്നും സംഭവിക്കാന്‍ പിണറായി അനുവദിക്കില്ല. സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ മുന്‍ മുഖ്യമന്ത്രിമാരെ വിളിക്കണമെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞെങ്കിലും വേണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. വിളിക്കാതിരുന്നാല്‍ അനൗചിത്വമാണെന്ന് പറഞ്ഞെങ്കിലും സാരമില്ലെന്നായിരുന്നു മറുപടി. എന്നാല്‍ എകെ ആന്റണിയെ താന്‍ വിളിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞതായും വിവരമുണ്ട്. ഉമ്മന്‍ചാണ്ടിയുടെ കാര്യം സ്പീക്കര്‍ പറഞ്ഞതുമില്ല മുഖ്യമന്ത്രി കേട്ടതുമില്ല.
ഗവര്‍ണറെ ഒഴിവാക്കിയതും വി എസ്സിനെ വെട്ടിയതും എല്ലാം പിണറായിയുടെ അതിബുദ്ധിയാണ്. പിണറായിക്ക് വേണ്ടപ്പെട്ടവരെ എല്ലാം പ്രത്യേകം ക്ഷണിക്കുകയും ചെയ്തു. പിന്നെ അച്യുതാനന്ദനോടുള്ള മധുരപ്രതികാരമാണ് പിണറായിക്കിതെല്ലാം. പക്ഷേ ഗവര്‍ണര്‍ സംഭവത്തില്‍ കലിപ്പിലാണ്. അദ്ദേഹം വിളിപ്രതീക്ഷിച്ച് ഒരുപാട്‌നേരം നോക്കിയിരുന്നു. എല്ലാം പിണറായിയുടെ തീരുമാനം അത്ര തന്നെ. ഒരുവെടിക്ക് പല പക്ഷി പിണറായി അല്ലെ മുഖ്യന്‍.
നിയമസഭയില്‍ പ്രസംഗിക്കേണ്ടി വരുമെന്ന് വിഎസിനോട് നേരത്തെ പറഞ്ഞതുമില്ല. അങ്ങനെ പറഞ്ഞാല്‍ സര്‍ക്കാരിനെതിരെ പ്രസംഗിക്കുമെന്ന ഭയം പിണറായിക്കുണ്ടായിരുന്നു. പ്രസംഗത്തിന് ഏതാനും മിനിറ്റുകള്‍ക്കു മുമ്പ് മാത്രമാണ് പ്രസംഗിക്കേണ്ടി വരുമെന്ന് വിഎസിനെ അറിയിച്ചത്. പേഴ്‌സണല്‍ സ്റ്റാഫ് വളരെ പെട്ടെന്ന് പ്രസംഗം തയ്യാറാക്കി നല്‍കുകയായിരുന്നു.
നിയമസഭയില്‍ നിന്നിറങ്ങിയ വിഎസ് നേരത്തെ വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു. ആരും വിഎസിനോട് നില്‍ക്കാന്‍ പറഞ്ഞതുമില്ല. നിയമസഭയിലുണ്ടായിരുന്ന ഉമ്മന്‍ചാണ്ടിയോടും ആരും പറഞ്ഞില്ല. അതേസമയം കെ എം മാണിയെയും ഒ രാജഗോപാലിനെയും പിണറായിയും സ്പീക്കറും നേരിട്ട് ക്ഷണിച്ച് വേദിയുടെ മുന്‍നിരയിലിരുത്തുകയായിരുന്നു.
ഇതിനിടെ കേരളപിറവി ദിനത്തില്‍ തന്നെ വിഎസിനെ എംഎല്‍എ ഹോസ്റ്റലില്‍ നിന്നും പുറത്താക്കാനും നിയമസഭാ സെക്രട്ടറിയേറ്റ് തീരുമാനിച്ചു.
https://www.facebook.com/Malayalivartha


























