ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സിമി പ്രവര്‍ത്തകര്‍ നിരായുധരായിരുന്നുവെന്ന് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തലവന്‍

'ഏറ്റുമുട്ടലില്‍' കൊല്ലപ്പെട്ട എട്ടു സിമി പ്രവത്തകരും നിരായുധരായിരുന്നെന്ന് മധ്യപ്രദേശിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ തലവന്‍ സഞ്ജീവ് ഷാമി. കൊടും കുറ്റവാളികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ പൊലീസ് ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തുന്നതും ജീവനെടുക്കുന്നതും നിയമപ്രകാരം തെറ്റല്ല.
സിമി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്ന് ആദ്യം പ്രഖ്യാപിച്ചപ്പോള്‍ അവര്‍ നിരായുധരായിരുന്നെന്ന് തനിക്ക് അറിയാം. എന്നാല്‍ പിന്നീട് പൊലീസും ഗവര്‍ണ്‍മെന്റ് ഉദ്യോഗസ്ഥരും അതിനെതിരായി പറഞ്ഞിരിക്കുന്നു. എന്നാല്‍ കൊല്ലപ്പെട്ടവര്‍ നിരായുധരാണെന്ന വാദത്തില്‍ താന്‍ ഉറച്ചു നില്‍ക്കുന്നതായും സഞ്ജീവ് ഷമി പറഞ്ഞു.
സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പൊലീസിനോടും മധ്യപ്രദേശ് സര്‍ക്കാറിനോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ജയില്‍ ചാടുമ്പോള്‍ നിരായുധരായിരുന്ന സിമി പ്രവര്‍ത്തകര്‍ക്ക് പിന്നീട് നാലു പിസ്റ്റളുകള്‍ ലഭിച്ചുവെന്ന് പൊലീസും മുഖ്യമന്ത്രിയും പറഞ്ഞതില്‍ നിന്നും വളരെ വ്യത്യസ്തമായ വെളിപ്പെടുത്തലാണ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തലവന്‍ നടത്തിയിരിക്കുന്നത്.
പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് മരിച്ചവര്‍ക്ക് വളരെ അടുത്തു നിന്നാണ് വെടിയേറ്റത്. അവരുടെ തലക്കും നെഞ്ചിനും കാലിനുമാണ് വെടിയേറ്റിരിക്കുന്നത്. ഏറ്റുമുട്ടല്‍ നാടകമെന്ന് വിമര്‍ശിച്ച പ്രതിപക്ഷത്തെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്‌സിങ്ങ് ചൗഹാന്‍ പരിഹസിച്ചു. കൊടും കുറ്റവാളികള്‍ രാജ്യത്ത് വലിയ അക്രമങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടിരുന്നതായും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























