വീണ്ടും മാധ്യമ വിലക്ക്; എറണാകുളം ജില്ലാ കോടതിയില്‍ നിന്ന് അഭിഭാഷകര്‍ മാധ്യമ പ്രവര്‍ത്തകരെ ഇറക്കിവിട്ടു

എറണാകുളത്ത് കോടതിയില്‍ വീണ്ടും മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്. എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തി അഭിഭാഷകര്‍ എത്തിയത്. കോടതി മുറിക്കുളളില്‍ കടന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകരെ അനുവദിക്കില്ലെന്ന് വ്യക്തമാക്കി ഒരുകൂട്ടം അഭിഭാഷകരാണ് രംഗത്ത് എത്തിയത്.ജിഷ കൊലക്കേസിന്റെ വിചാരണ ഇന്നുമുതല്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചിരുന്നു. ഇത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെയാണ് തടഞ്ഞത്.
12 മാധ്യമപ്രവര്‍ത്തകരാണ് ഇന്ന് കോടതിയില്‍ എത്തിയത്. അഭിഭാഷകര്‍ പ്രശ്‌നം ഉണ്ടാക്കിയതിനെ തുടര്‍ന്ന് പ്രശ്‌നം വഷളാകാതിരിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ പുറത്തിറങ്ങണമെന്ന് ശിരസ്താര്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് വനിതകള്‍ അടക്കമുളള മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ ഇറക്കിവിടുകയായിരുന്നു.
കോടതിയില്‍ ഇരിക്കാന്‍അനുവദിക്കില്ലെന്ന് അഭിഭാഷകര്‍ ഭീഷണിപ്പെടുത്തിയതായി മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞു. കോടതിയിലുള്ള കസേരകള്‍ അഭിഭാഷകര്‍ക്ക് ഇരിക്കാനുള്ളതാണ് അല്ലാതെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇരിക്കാനുള്ളതല്ല. നിങ്ങള്‍ വേണമെങ്കില്‍ പുറത്ത് പോയി നിന്ന് റിപ്പോര്‍ട്ട് ചെയ്‌തോളൂ എന്നായിരുന്നു അഭിഭാഷകര്‍ പറഞ്ഞത്. കോടതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ കയറിയാല്‍ സാഹചര്യം മോശമാവും എന്നും അഭിഭാഷകര്‍ ഭീഷണിയും മുഴക്കി.
https://www.facebook.com/Malayalivartha


























