വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ഭാര്യയുടെ ഉടമസ്തതയില്‍ കര്‍ണ്ണാടകയിലെ കുടകില്‍ ഉള്ള 151 ഏക്കര്‍ സംരക്ഷിത വനം ഒഴിയണമെന്ന് കര്‍ണാടക വനം വകുപ്പ് ഉത്തരവ്

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ഭാര്യ ഡെയ്സി ജേക്കബിന്റെ ഉടമസ്തതയില്‍ കര്‍ണ്ണാടകയിലെ കുടകില്‍ ഉള്ള 151 ഏക്കര്‍ സംരക്ഷിത വനം ഒഴിയണമെന്ന് കര്‍ണാടക വനം വകുപ്പ് ഉത്തരവിട്ടു. മടികരി സബ് ഡിവിഷനു കീഴിലുള്ള അസിസ്റ്റന്റ് വനം വകുപ്പ് ഉദ്യോഗസ്ഥന്‍ ജി. രംഗനാഥന്‍ ഒക്ടോബര്‍ 27ന് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. കൈവശം വച്ചിരിക്കുന്ന ഭൂമി സംരക്ഷിത വനമേഖലയാണെന്നാണ് വനം വകുപ്പിന്‍െ നിരീക്ഷണം. വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് കഴിഞ്ഞ 27ന് ഭൂമി ഒഴിപ്പിക്കാന്‍ മഡികേരി സബ് ഡിവിഷന്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ജി രംഗനാഥ് ഉത്തരവിട്ടത്.
ഭൂമി 1990ലെ റിസര്‍വ് ഫോറസ്റ്റ് ചട്ടപ്രകാരം വനഭൂമിയാണെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. കര്‍ണാടക ഫോറസ്റ്റ് ആക്ടിലെ 64 എ അനധികൃത കയ്യേറ്റം ഒഴിപ്പിക്കല്‍ വകുപ്പ് പ്രകാരമാണ് നടപടി. ഒഴിപ്പിക്കല്‍ ഉത്തരവിനെതിരെ കൊടക് ചീഫ് ഫേറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കാന്‍ ജേക്കബ് തോസമിന്റെ ഭാര്യയ്ക്ക് ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.
1990 ല്‍ ജേക്കബ് തോമസിന്റെ ഭാര്യ ഡെയ്സിയുടെ പേരില്‍ 1990 ല്‍ 15 ലക്ഷം രൂപയ്ക്ക് രജിസ്റ്റര്‍ ചെയ്തതാണ് ഈ വനം. ഇപ്പോള്‍ 18 കോടിക്ക് മുകളിലാണ് ഇതിന്റെ മതിപ്പു വില. വാര്‍ഷിക നികുതി ഇനത്തില്‍ 35 ലക്ഷം രൂപ അടയ്ക്കാറുണ്ടെന്ന് അഭ്യന്തര വകുപ്പിന് മുന്നില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. വനഭൂമി കയ്യേറ്റം ഒഴിപ്പിക്കാനുള്ള കര്‍ണാടക സര്‍ക്കാര്‍ നീക്കത്തിനെതിരെ 1999 മുതല്‍ ജേക്കബ് തോമസിന്റെ ഭാര്യ നിയമപോരാട്ടം നടത്തിവരുകയാണ്. കേസ് കര്‍ണാടക ഹൈക്കോടതിയില്‍ വരെ എത്തി. തുടര്‍ന്ന് കോടതി ഇക്കാര്യത്തില്‍ തീരുമാനം മഡികേരി അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് വിടുകയായിരുന്നു. മംഗലാപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹനുമാന്‍ ടൊബാക്കോ കമ്ബനിയില്‍ നിന്നും വാങ്ങിയതാണ് ഭൂമിയെന്നാണ് 1999ല്‍ വനം വകുപ്പ് നല്‍കിയ നോട്ടീസിന് മറുപടിയായി ഡെയ്സി പറയുന്നത്.
റിസര്‍വ്വ് ആയി പ്രഖ്യാപിച്ച 151.3 ഏക്കര്‍ ഭൂമിയാണ് ജേക്കബ് തോമസിന്റെ ഭാര്യയുടെ പേരില്‍ കുടകിലുള്ളതെന്നാണ് ഉത്തരവ് വ്യക്തമാക്കുന്നത്. വനം നിയമം 64 (എ) ന്റെ ലംഘനമാണ് നടത്തിയിരിക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് 1994 മുതല്‍ ജേക്കബ് തോമസിന്റെ ഭാര്യയും കര്‍ണാടക വനംവകുപ്പും കക്ഷികളായി കര്‍ണാടകത്തിലെ വിവിധ കോടതികളില്‍ കേസുകളുണ്ട്. 1998ല്‍ ഈ ഭൂമിയില്‍നിന്ന് കോടികള്‍ വിലമതിക്കുന്ന മരം മുറിച്ചു നീക്കിയതായും വനംവകുപ്പ് ആരോപിക്കുന്നു. കേരളത്തിലും കര്‍ണാടകത്തിലും ബന്ധങ്ങളുള്ള തടിക്കച്ചവടക്കാരനുമായി ചേര്‍ന്നാണ് മരം മുറിച്ചു കടത്തിയതെന്നുമുള്ള ആരോപണവും ഉയര്‍ന്നിരുന്നു.
റിസര്‍വ് ഫോറസ്റ്റ് മാപ്പില്‍ ഇത് സ്വകാര്യ ഭൂമിയല്ല. കേന്ദ്ര സര്‍ക്കാര്‍ പതിച്ചു നല്‍കിയിട്ടുമില്ലെന്നും അതുകൊണ്ടുതന്നെ ഇത് കയ്യേറ്റമായാണ് വനം വകുപ്പ് കാണുന്നതെന്നും കൊഡക് ഡിഎഫ്സി യെദുകൊണ്ഡലു വ്യക്തമാക്കുന്നത്. കൊടകിലെ അനധികൃത വനം കയ്യേറ്റത്തിനെതിരെയും മരം മുറിച്ച് കടത്തുന്നതിനെതിരെയും വിവിധ പരിസ്ഥിതി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുണ്ടാിയുന്നു.
https://www.facebook.com/Malayalivartha


























