Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സക്കീർ ഹുസൈനു ജില്ലാ സെക്രട്ടറി യുടെ പൂർണ പിന്തുണ. എല്ലാം പാർട്ടി അറിവോടെ തന്നെ.കോടിയേരിയുടെ കൊട്ടെഷൻ വീണ്ടും വിവാദത്തിൽ.

03 NOVEMBER 2016 01:45 AM IST
മലയാളി വാര്‍ത്ത

പോലീസിനെ വിരട്ടി പാർട്ടി ജില്ലാ സെക്രട്ടറി. കോടിയേരിയുടെ കൊട്ടെഷൻ ആരോപണം പാർട്ടി ഉന്നതരുടെ അറിവോടെയെന്ന് ഒരുവിഭാഗം.
സക്കീർ ഹുസൈനെതിരെ നടപടിയെടുത്ത പോലീസ് ഉദ്യോഗസ്ഥരെ വിരട്ടി പാർട്ടി ജില്ലാ സെക്രട്ടറി രംഗത്തെത്തിയതോടെ ഏരിയ സെക്രട്ടറി കൂടുതൽ സുരക്ഷിതൻ. എറണാകുളത്ത് വ്യവസായിയെ തട്ടിക്കൊണ്ടു പോയ കേസില്‍ പ്രതിയായ സിപിഎം കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹൂസൈനെ ന്യായീകരിച്ച്‌ ജില്ലാ സെക്രട്ടറി പി രാജീവ്.പാര്‍ട്ടിയുടെ നിര്‍ദേശപ്രകാരമാണ് രണ്ടു വ്യവസായികള്‍ ഉള്‍പ്പെട്ട പ്രശ്നത്തില്‍ സക്കീര്‍ ഇടപ്പെട്ടത്.
മുന്‍വൈരാഗ്യമുളള ചില പോലീസ് ഉദ്യോഗസ്ഥര്‍ സക്കീറിനെ കേസില്‍ മനപൂര്‍വ്വം കുടുക്കിയതാണെന്നും പി രാജീവ് പറഞ്ഞു.പറവൂരിനടുത്ത് കരുമാലൂരില്‍ കെ കെ കൃഷ്ണന്‍കുട്ടി രക്തസാക്ഷി അനുസ്മരണച്ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവ്.
കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹൂസൈനെതിരെ നടപടി എടുക്കണമെന്ന ഒരു വിഭാഗം നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തുമ്ബോഴാണ് പാര്‍ട്ടി പരിപാടിയില്‍ സെക്രട്ടറിയുടെ വിശദീകരണം. വെണ്ണല സ്വദേശിയായ ജുബീ പൗലോസും ഷീലാ തോമസും ഉള്‍പ്പെട്ട സാമ്ബത്തിക ഇടപാടില്‍ സക്കീര്‍ ഇടപ്പെട്ടത് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെയും താമരശേശരി ഏരിയ കമ്മിറ്റിയുടെയും നിര്‍ദേശപ്രകാരമാണ്.ഇതിലൂടെ സക്കീര്‍ വ്യക്തിപരമായ ഒരു നേട്ടവും ഉണ്ടാക്കിയിട്ടില്ലെന്നും രാജീവ് വ്യക്തമാക്കി.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സക്കീറിനെ ഗുണ്ടാ പട്ടികയില്‍ പെടുത്താന്‍ ശ്രമിച്ച ചില പൊലീസ് ഉദ്യോഗസ്ഥരുണ്ട്.അവര്‍ തന്നെയാണ് സക്കീറിനെ ഇപ്പോള്‍ കേസില്‍ കുടുക്കിയിരിക്കുന്നത്. ഇതെകുറിച്ച്‌ പാര്‍ട്ടി അന്വേഷിക്കും.സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ വെള്ളിയാഴ്ച ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ഈ വിഷയം ഉന്നയിക്കും.സാമ്ബത്തിക ഇടപാടുമായി ബന്ധപ്പെട്ട ഒത്തുതീര്‍പ്പുകള്‍ക്ക് ഇനി നേതാക്കള്‍ ഇടപെടേണ്ടതില്ലെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (1 hour ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (1 hour ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (1 hour ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (1 hour ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (1 hour ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (1 hour ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (1 hour ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (1 hour ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (1 hour ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (2 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (2 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (2 hours ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (2 hours ago)

എന്റെ ഭാര്യയെ കാണാൻ അവർ സമ്മതിച്ചില്ല; ചെറിയ വഴക്കിന്റെ പേരിൽ അവൾക്ക് ആരും അല്ലാതെ ആയി; തൃപ്പൂണിത്തുറയിൽ ആത്മഹത്യ കുറിപ്പ് എഴുതി വച്ച ശേഷം യുവാവ് തൂങ്ങി മരിച്ചു  (2 hours ago)

Malayali Vartha Recommends