പത്തനംതിട്ട ക്ഷേത്രത്തിലെ അന്തേവാസിയെ കൊലപ്പെടുത്തി സ്വര്‍ണ താഴികക്കുടം മോഷ്ടിച്ചയാള്‍ അറസ്റ്റിലായി

പത്തനംതിട്ട കല്ലൂപ്പാറ ഭഗവതീക്ഷേത്രത്തിലെ അന്തേവാസിയെ കൊലപ്പെടുത്തി സ്വര്‍ണ താഴികക്കുടം കവര്‍ന്നതും പാങ്ങോട് സഹകരണ സംഘത്തിലെ ലോക്കര്‍ പൊളിച്ചു മുന്നൂറു പവനും ഒന്നേകാല്‍ ലക്ഷത്തോളം രൂപയും കവര്‍ന്നതും ഉള്‍പ്പെടെയുള്ള കേസുകളിലെ മുഖ്യപ്രതിയായ പാറശാല ചെറുവാരക്കോണത്തു മേലതില്‍വീട്ടില്‍ അജി, ബിജു എന്നീ പേരുകളില്‍ അറിയപ്പെടുന്ന മെറിന്‍ സ്വീറ്റിന്‍ (40) അറസ്റ്റിലായി.
നാലു വര്‍ഷത്തിനു ശേഷമാണു കളിയിക്കാവിളയിലെ ഒളിസങ്കേതത്തില്‍ നിന്നു സിറ്റി ഷാഡോ പൊലീസ്് പിടികൂടിയത്. കല്ലൂപ്പാറ ക്ഷേത്രത്തിലെ സ്വര്‍ണ താഴികക്കുടം കവര്‍ന്ന കേസ് ഏറെ കോളിളക്കം സൃഷ്ടിച്ചതായിരുന്നു. ക്ഷേത്ര അന്തേവാസിയായ ഗോപാലപിള്ളയെ കൊലപ്പെടുത്തിയ ശേഷം സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രശേഖരപിള്ളയെ ആക്രമിച്ചു വായില്‍ തുണി തിരുകിക്കയറ്റി തൂണില്‍ കെട്ടിയിട്ടു. ഇതിനുശേഷമാണ് അജിയുടെ നേതൃത്വത്തിലുളള അഞ്ചംഗ സംഘം ശ്രീകോവിലിനു മുകളിലെ നാലു കിലോയോളം തൂക്കം വരുന്ന സ്വര്‍ണ താഴികക്കൂടം മോഷ്ടിച്ചത്.
ഇതിന്റെ അലയൊലികള്‍ കെട്ടടങ്ങും മുന്‍പാണ് തലസ്ഥാനഗരത്തില്‍ തന്നെയുള്ള പാങ്ങോട് സഹകരണ സംഘത്തിലെ ലോക്കര്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ചു പൊളിച്ചു മുന്നൂറോളം പവനും രൂപയും കവര്‍ന്നത്. മൊബൈല്‍ഫോണ്‍ ഉപയോഗിക്കാതെയും ബന്ധുക്കളുമായി ബന്ധം പുലര്‍ത്താതെയും പൊലീസിനെ വെട്ടിച്ചു കഴിഞ്ഞിരുന്ന ഇയാളെക്കുറിച്ച് ഇതര സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ നടത്തിയ അന്വേഷണത്തില്‍, തൂത്തുക്കുടി വിലാത്തിപുരം പുതൂരില്‍ നാലുവര്‍ഷമായി പുറത്തു നിന്നൊരാള്‍ വന്നു താമസിച്ചു തുളസികൃഷി നടത്തുകയാണെന്നു വിവരം ലഭിച്ചു. ദിവസങ്ങളോളം അവിടെ താമസിച്ചു നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ പേര് ബിജുവെന്നാണെന്നും തെങ്കാശിസ്വദേശി ആണെന്നും അറിഞ്ഞു.
തുടര്‍ അന്വേഷണത്തില്‍ മെറിന്‍ സ്വീറ്റീന്‍ തന്നെയാണ് ഇയാളെന്നു മനസ്സിലാക്കി. ഇതിനിടെ, പൊലീസ് സാന്നിധ്യം മനസ്സിലാക്കിയ ഇയാള്‍ അവിടെ നിന്നു മുങ്ങി. തുടര്‍ന്ന്, ഇയാള്‍ എത്തിച്ചേരാന്‍ സാധ്യതയുള്ള കളിയിക്കാവിളയിലെ ഒളിത്താവളത്തിനു ചുറ്റും പൊലീസ് വലവിരിച്ചു. പുലര്‍ച്ചെ നാലോടെ അവിടെയെത്തിയ അജിയെ മല്‍പിടിത്തത്തില്‍ ഷാഡോ പൊലീസ് സംഘം കീഴടക്കുകയായിരുന്നു. രണ്ടു പൊലീസുകാര്‍ക്കു പരുക്കേറ്റു. ബിജുവെന്ന പേരില്‍ തൂത്തുക്കുടിയിലെ വിലാസത്തില്‍ വ്യാജ ഐഡന്റിറ്റി കാര്‍ഡും െ്രെഡവിങ് ലൈസന്‍സും ഇയാള്‍ സംഘടിപ്പിച്ചിരുന്നു.
ചോദ്യം ചെയ്തതില്‍ പാറശാല ചെറുവാരക്കോണം സര്‍വീസ് സഹകരണ ബാങ്കില്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ചു മോഷണം നടത്തിയതും ഇയാളുടെ സംഘമാണെന്നു തെളിഞ്ഞിട്ടുണ്ട്. ബാലരാമപുരം ടാക്‌സി സ്റ്റാന്‍ഡില്‍നിന്നു ടാക്‌സി വാടകയ്ക്കു വിളിച്ചു പത്തനംതിട്ട കോഴഞ്ചേരി ഭാഗത്തു കൊണ്ടുപോയി െ്രെഡവറെ കണ്ണുകെട്ടി മര്‍ദിച്ചവശനാക്കി കാര്‍ തട്ടിയെടുത്ത കേസ് തുടങ്ങി കൊലപാതകശ്രമം, മാല പിടിച്ചുപറി, വാഹനമോഷണം വരെ അനവധി കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നു പൊലീസ് അറിയിച്ചു.
സിറ്റി പൊലീസ് കമ്മിഷണര്‍ സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഡിസിപി: ശിവവിക്രം, എസിമാരായ സുരേഷ്‌കുമാര്‍ , ബൈജു, മ്യൂസിയം സിഐ: അനില്‍ കുമാര്‍, െ്രെകം സക്വാഡ് എസ്‌ഐ: സുനില്‍ ലാല്‍, െ്രെകം സക്വാഡ് അംഗങ്ങളായ യശോധരന്‍, അരുണ്‍കുമാര്‍, സാബു, ഹരിലാല്‍, സജിശ്രീകാന്ത്, വിനോദ്, രഞ്ജിത്, അജിത്, വിനോദ്, പ്രദീപ്, അതുന്‍ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha


























