സി.പി.ഐയും സി.പി.എമ്മും തമ്മിലുള്ള പോരു മുറുകുന്നു, പരസ്പരം പോര്‍ വിളികളും ആക്ഷേപങ്ങളുമായി സിപിഐ സിപിഎം നേതാക്കള്‍

റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനെയും കൃഷി മന്ത്രി വി.എസ്.സുനില്‍കുമാറിനെയുമാണ് എം.എം. മണി എം.എല്‍.എ കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ചത്. രാജാക്കാട്ട് നടക്കുന്ന കര്‍ഷക സംഘം ജില്ലാ സമ്മേളനത്തിലായിരുന്നു മണിയുടെ വിമര്‍ശനം. സംസ്ഥാനത്തെ പ്രശ്നങ്ങളെ കുറിച്ച് ധാരണയില്ലാത്തവരാണ് ഭരണം നടത്തുന്നത് മന്ത്രിമാരുടെ മണ്ടത്തരങ്ങള്‍ സര്‍ക്കാറിന് കുഴപ്പമുണ്ടാക്കുന്നുവെന്നും കഴിഞ്ഞ ദിവസം ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല എംഎല്‍എ യും ചീഫ് വിപ്പുമായ എംഎം മണി പരിഹസിച്ചിരുന്നു. ഇതിനു മറുപടിയുമായി ഇടുക്കി ജില്ലയിലെ സിപിഎം നേതൃത്വം രംഗത്തു വന്നിരിയ്ക്കുന്നത്. മണ്ടത്തരത്തിന് ലോക റെക്കോര്‍ഡിട്ടവരാണ് എം.എം. മണിയും ഇ.പി. ജയരാജനുമെന്നു സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന്‍ പറഞ്ഞു. ഇവരാണു സിപിഎമ്മിന്റെ പ്രതിസന്ധി. റവന്യു മന്ത്രിക്കും കൃഷി മന്ത്രിക്കും എതിരായ മണിയുടെ പ്രസ്താവന മുന്നണി സംവിധാനത്തില്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണ്. മന്ത്രിമാര്‍ക്ക് മാര്‍ക്കിടാനുള്ള ജോലി മണിയെ ഏല്‍പ്പിച്ചിട്ടുണ്ടോയെന്നു സിപിഎം വ്യക്തമാക്കണമെന്നും ശിവരാമന്‍ പറഞ്ഞു.
സംസ്ഥാനത്തെ പ്രശ്‌നങ്ങളെക്കുറിച്ചു ധാരണയില്ലാത്തവരാണു ഭരിക്കുന്നത്. ഇടുക്കിയിലെ കാര്യങ്ങളെക്കുറിച്ചു റവന്യൂ മന്ത്രി വിവരക്കേടു പറയുകയാണ്. കാസര്‍കോട്ടെ കാര്യങ്ങളല്ലാതെ വേറൊന്നും റവന്യു മന്ത്രിക്കറിയില്ല. ഇനിയെല്ലാം നമുക്കു ശരിയാക്കിയെടുക്കണം. കൃഷി മേഖലയിലും ഗുരുതര പ്രശ്‌നങ്ങളുണ്ട്. ഇതിനെ ഫലപ്രദമായി നേരിടണം. കൃഷിക്കാരെ ഫലപ്രദമായി അണിനിരത്തണം.' - മണി സമ്മേളനത്തില്‍ പറഞ്ഞു. കാസര്‍ക്കോട്ടെ പ്രശ്നങ്ങളല്ലാതെ മറ്റൊന്നും റവന്യൂമന്ത്രിക്കറിയില്ല. ഇടുക്കി ജില്ലയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ മന്ത്രി ശ്രമിക്കുന്നുമില്ല. 1956ല്‍ ഇ.എം.എസ് സര്‍ക്കാര്‍ ഭൂപരിഷ്?കരണ നിയമം നടപ്പിലാക്കുമ്പാള്‍ തള്ളിപ്പറഞ്ഞവരാണ് സി.പി.ഐ. അന്ന് കോണ്‍ഗ്രസിനോട് ചേര്‍ന്ന് ഭരണമുറപ്പിച്ച നിലപാടാണ് ഇന്നും അവര്‍ക്കെന്നും മണി കുറ്റപ്പെടുത്തി. എല്‍.ഡി.എഫ് വരും എല്ലാംശരിയാകും എന്നായിരുന്നു എല്‍.ഡി.എഫ് മുദ്രാവാക്യം. എന്നാല്‍ ഇതുവരെ ഇടുക്കിയില്‍ ഒന്നും ശരിയായിട്ടില്ല. ശരിയാക്കാന്‍ നാം മുന്നിട്ടിറങ്ങണമെന്നും മണി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























