വരവറിയാതെ ചെലവ് കഴിച്ചാല്‍ പെരുവഴിയാധാരം; അറുതിയില്ലാത്ത ആര്‍ഭാട ജീവിതം അവസാനം കുഴിയില്‍ചാടിക്കുന്നതിങ്ങനെ; ജേക്കബ് സാംസന്‍ ഉത്തമ ഉദാഹരണം

സാംസണ്‍ ആന്റ് സണ്‍സ് എന്ന ഫ്‌ലാറ്റ് നിര്‍മ്മാണ കമ്പനിയുടെ ചെയര്‍മാന്‍ ജേക്കബ് സാംസന്‍ പണത്തിനോട് ആര്‍ത്തി പെരുകയും അതേസമയം പണം ധൂര്‍ത്തടിച്ച് കളയുകയും ചെയ്യുന്ന ഒരു കുടുംബത്തിന്റെ ഇരയാണെന്ന് മലയാളികളില്‍ എത്ര പേര്‍ക്കറിയാം ആദ്യം ജേക്കബ് സാംസന്‍ ആരാണെന്നറിഞ്ഞാല്‍ മാത്രമേ അദ്ദേഹം ഇന്നനുഭവിക്കുന്ന പീഡനത്തിന്റെ വ്യാപ്തി മനസ്സിലാവുകയുള്ളൂ.
കേരള സര്‍ക്കാരിന്റെ പബ്‌ളിക് റിലേഷന്‍സ് വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്നു ജേക്കബ് സാംസന്‍. പിആര്‍ഡി അഡീഷണല്‍ ഡയറക്ടറായിട്ടാണ് അദ്ദേഹം സര്‍വീസില്‍ നിന്നും വിരമിച്ചത്. ഇടക്കാലത്ത് പിആര്‍ഡി ഡയറക്ടറുടെ ചുമതലയും വഹിച്ചിരുന്നു. അതിനേക്കാളുപരി മികച്ച എഴുത്തുകാരനും പ്രാംസംഗികനുമാണ് അദ്ദേഹം. ബാല സാഹിത്യത്തിലും ഹാസ്യ സാഹിത്യത്തിലും നിപുണത തെളിയിച്ചു. കുട്ടികള്‍ക്കു വേണ്ടി ഒരു മാസികയും നടത്തുന്നുണ്ട്. അധ്യാപികയായ ലളിതയാണ് ഭാര്യ, രണ്ടു മക്കള്‍
തിരുവനന്തപുരത്ത് ഹാസ്യ സാഹിത്യകാരന്‍ സുകുമാറിന്റെ നേതൃത്വത്തില്‍ നര്‍മ്മകൈരളി സജീവമായിരുന്ന കാലത്ത് ജേക്കബ് സാംസന്‍ എന്ന ജേക്കബ് സാംസന്‍ മുട്ടട വിജെടി ഹാളിലെ നര്‍മ്മകൈരളി വേദിയിലെ സ്ഥിരം പ്രാസംഗികനായിരു#്‌നനു. ശുദ്ധമായ ഹാസ്യം തെളിമയോടെ പറയുന്നതില്‍ സമര്‍ത്ഥന്‍, ഹൃദയഹാരിയായി എഴുതുന്ന പ്രതിഭാധനന്‍.
പിന്നീടാണ് സാംസന്‍ ആന്റ് സണ്‍സ് എന്ന പേരില്‍ ചെറിയ തോതില്‍ ഒരു നിര്‍മ്മാണ കമ്പനി അദ്ദേഹം ആരംഭിക്കുന്നത്. മുട്ടടയില്‍ തന്നെയാണ് തുടക്കം. രണ്ടായിരത്തിന്റെ തുടക്കത്തിലാണ് സംരംഭം ആരംഭിച്ചത്. ആദ്യ പടി വിജയകരമായതോടെ ഫ്‌ലാറ്റ് നിര്‍മ്മാണത്തില്‍ സാംസന്‍ ആന്റ് സണ്‍സ് പദമൂന്നി. ഇതിനിടയില്‍ മൂത്തമകന്‍ ജോണ്‍ ചലച്ചിത്രതാരമായി. പിന്നീട് ചലച്ചിത്രതാരം ധന്യാമേരി വര്‍ഗീസിനെ ജോണ്‍ മിന്നു കെട്ടി.
പുത്രന്റെ സിനിമാകമ്പവും സിനിമാ നടിയുടെ ആര്‍ഭാട ജീവിതവും പണത്തിന്റെ അനിയന്ത്രിതമായ ധൂര്‍ത്തിന് കാരണമായി, സാംസന്‍ ആന്റ് സണ്‍സ് കേരളത്തിലെ മോശമല്ലാത്ത പരസ്യ ദാതാക്കളില്‍ ഒരാളായി. പ്രമുഖ ദിനപത്രം സംഘടിപ്പിച്ച പാര്‍പ്പിടമെഗാഷോയുടെ സ്ഥിരം സ്‌പോണ്‍സറായി. സിനിമാനടന്‍ മകനും നടി മരുമകളും ചേര്‍ന്ന് തന്റെ സ്വപ്ന സാമ്രാജ്യം വളര്‍ത്തി വലുതാക്കുന്നതു കണ്ട് പാവം ഹാസ്യസാഹിത്യകാരന്‍ ആഹ്ലാദിച്ചു. ബിസിനസ് വലുതാക്കുന്നതിനിടയില്‍ ഉറ്റവര്‍ പലരും അകന്നു, പേജിറോയിലും ബിഎംഡബ്‌ള്യൂവിലും ബെന്‍സിലുമൊക്കെയായി കുടുംബത്തിന്റെ പകലുകളും രാത്രികളും. ഇതിനിടയില്‍ ചിലര്‍ മകനെ സമീപിച്ച്, വളച്ച് , ചില സിനിമകളില്‍ പണം മുടക്കിച്ചു. മകന്‍ സിനിമാക്കാരനാകുമ്പോള്‍ പിതാവ് തന്റെ ഇമേജ് കളഞ്ഞു കുളിക്കുന്നതെങ്ങനെ പാവം സാംസന്‍ കുടുംബത്തിന്റെ പ്രൗഢിക്ക് ഒത്ത് വളര്‍ന്നു, ഇതിനിടയില്‍ രണ്ടാമത്തെ മകന്‍ വളര്‍ന്നു വലുതായി, മക്കളുടെ ദൈനംദിന ചെലവിന് 25,000 രൂപ വേണമെന്നാണ് നാട്ടുകാര്‍ അടക്കം പറയുന്നത്.
ഏതായാലും സംഗതി പുരോഗമിക്കുമ്പോള്‍ വായ്പകളുമായി ബാങ്കുകള്‍ സാംസന്റെ പിന്നാലെ കൂടി. നിയന്ത്രണമില്ലാതെ വായ്പയെടുത്ത് വില്ലകളും ഫ്‌ലാറ്റുകളും യഥേഷ്ടം നിര്‍മ്മിക്കാന്‍ തുടങ്ങി. ആദ്യമുണ്ടായിരുന്ന നിര്‍മ്മാണമികവ് കൂടുതല്‍ ലാഭം ലക്ഷ്യമിട്ടതോടെ ഇല്ലാതാവുകയും അങ്ങനെ വിശ്വാസ്യതയില്‍ കോട്ടം തട്ടുകയും ചെയ്തു. അതോടെ പണി പാളി ഇതിനിടയിലും ചില മണ്ടന്‍മാര്‍ 75 ലക്ഷം വരെ നല്‍കി ഇവരുടെ ഫ്‌ലാറ്റുകള്‍ വാങ്ങി.
നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഫ്‌ലാറ്റുകള്‍ വരെ പണയത്തിലാണെന്നാണ് കേള്‍വി, ഏതായാലും ഇതിനകം സാംസന്റെ ഫ്‌ലാറ്റ് വാങ്ങിയ പാവങ്ങളും വെള്ളത്തിലാകും കാരണം പ്രമാണം ബാങ്കിലിരിക്കുമ്പോള്‍ ബാങ്കുകള്‍ക്ക് നിയമനടപടി നടത്താന്‍ യാതൊരു തടസ്സവുമില്ല. അതായത് ബാക്കി കേസുകള്‍ പിറകെ വരുമെന്നു ചുരുക്കം. കുടുംബം നേരെയായില്ലെങ്കില്‍ ഗൃഹനാഥന്‍ അകത്താകുമെന്നതിന്റെ ഉദാഹരണമാണ് സംഭവം. ജേക്കബ് സാംസനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതി അദ്ദേഹത്തെ റിമാന്റ് ചെയ്തു. മക്കള്‍ ഉള്‍പ്പെടെ എല്ലാവരും ഒളിവിലുമാണ്.
https://www.facebook.com/Malayalivartha


























