ഇടുക്കിയില്‍ നിന്ന് കഞ്ചാവ് തമിഴ്‌നാട്ടില്‍ എത്തിച്ച ശേഷം ബസിലും ട്രെയിനിലുമായി തിരുവനന്തപുരത്തേക്ക്, വന്‍തോതില്‍ കഞ്ചാവ് കച്ചവടം നടത്തിയിരുന്ന രണ്ടു പേര്‍ പിടിയില്‍, തിരുവനന്തപുരത്ത് പൊലീസ് പിടികൂടിയത് വില്‍പ്പനയ്ക്ക് വച്ചിരുന്ന കഞ്ചാവുമായി

ഇടവേളയ്ക്കു ശേഷം നഗരത്തില്‍ വന്‍ കഞ്ചാവ് വേട്ട. കരിമഠം കോളനി സ്വദേശികളായ അശോകന്‍(44), ഗഫൂര്‍ (45) എന്നിവരാണ് ഫോര്‍ട്ട് പൊലീസിന്റെ പിടിയിലായത്. കഞ്ചാവ് ചില്ലറ വില്‍പനക്കാര്‍ക്കു നല്‍കാനായി ഇവര്‍ കരിമഠത്തിനു സമീപം എത്തുമെന്ന വിവരം മനസ്സിലാക്കി ഷാഡോ പൊലീസ് നടത്തിയ നീക്കമാണ് വന്‍ കഞ്ചാവ് വേട്ടയ്ക്കും ഇരുവരുടെയും അറസ്റ്റിനും വഴിയൊരുക്കിയത്. ഇടുക്കിയില്‍ നിന്നും മറ്റു സംസ്ഥാനനഗളില്‍ നിന്നുമുള്ള വന്‍ ശൃംഖലയാണ് ഇവര്‍ക്ക് പിന്നിലുള്ളത്. തമിഴ്‌നാട്ടില്‍ നിന്നും മറ്റും കഞ്ചാവ് ബസ് വഴിയോ ട്രെയിന്‍ വഴിയോ എത്തിച്ചു തലസ്ഥാനത്തു മൊത്തമായും ചില്ലറയായും കഞ്ചാവ് കച്ചവടം നടത്തുന്നവരാണ് ഇവര്‍ രണ്ടു പേരും.
കഞ്ചാവ് മൊത്ത വിതരണം നടത്തുന്ന സംഘത്തിലെ പ്രധാനികളായ ഇവരില്‍ നിന്ന് നാല് കിലോ കഞ്ചാവാണ് സിറ്റി ഷാഡോ പൊലീസ് പിടികൂടിയത്. മാസങ്ങള്‍ക്കു ശേഷമാണ് ഇത്രയും വലിയ അളവില്‍ കഞ്ചാവുമായി രണ്ട് പേര്‍ സിറ്റി പൊലീസിന്റെ പിടിയിലാകുന്നത്. തമിഴ്‌നാട്ടില്‍ നിന്നും ബസ് മാര്‍ഗമോ ട്രെയിന്‍വഴിയോ കഞ്ചാവ് അശോകന് എത്തിച്ചു നല്‍കുന്നയാളായിരുന്നു ഗഫൂറെന്നു പൊലീസ് പറയുന്നു.
കഞ്ചാവ് മൊത്ത വിതരണ സംഘത്തിലെ ആളായ അശോകന്‍ ഇത് രഹസ്യകേന്ദ്രത്തില്‍ എത്തിച്ചു ചെറുപൊതികളാക്കി ചില്ലറവില്‍പനക്കാരെ എല്‍പിക്കുകയായിരുന്നു പതിവ്.കഞ്ചാവ് വില്‍പനയിലെ വലിയ കണ്ണികളായ ഇവരില്‍ നിന്നു നഗരത്തില്‍ കഞ്ചാവ് വില്‍ക്കുന്ന ചില്ലറവില്‍പനക്കാരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു. കണ്‍ട്രോള്‍ റൂം എസി വി.സുരേഷ്‌കുമാര്‍, ഫോര്‍ട്ട് സിഐ രജികുമാര്‍, എസ്‌ഐ ഷാജിമോന്‍, ഷാഡോ ടീം അംഗങ്ങള്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
https://www.facebook.com/Malayalivartha


























