കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളം വീണ്ടും മുടങ്ങി; പ്രതിഷേധവുമായി ജീവനക്കാര്‍

ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സിയിലെ ഒരു വിഭാഗം ജീവനക്കാര്‍ പ്രതിഷേധ പ്രകടനം നടത്തി. കോഴിക്കോട് മാവൂര്‍ റോഡിലെ കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലിലായിരുന്നു പ്രതിഷേധം.
നേരത്തേ മാസാവസാനം ശമ്പളം ലഭിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ മൂന്നുമാസമായി ശമ്പളം കിട്ടുന്നത് വൈകുകയാണ്. കഴിഞ്ഞമാസം സര്‍വിസ് നടത്തുന്നത് ബഹിഷ്‌കരിച്ച് നിരാഹാര സമരം നടത്തിയതിനുശേഷമാണ് ശമ്പളം നല്‍കിയത്.
എന്നാല്‍, ഇത്തവണയും ശമ്പളം മുടങ്ങിയ സാഹചര്യത്തില്‍ ആദ്യഘട്ടമെന്ന നിലയിലാണ് സര്‍വിസ് ബഹിഷ്‌കരിക്കാതെ ഡ്യൂട്ടി ഓഫ് ഉള്ളവര്‍ മാത്രം പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തത്.
ശമ്പളം ലഭിക്കാന്‍ ഇനിയും വൈകിയാല്‍ സര്‍വിസ് നിര്‍ത്തിവെച്ചുള്ള സമരം നടത്തുമെന്ന് തൊഴിലാളികള്‍ വ്യക്തമാക്കി. ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ കീഴില്‍ നടന്ന പ്രതിഷേധ ധര്‍ണ ഐ.എന്‍.ടി.യു.സി ജില്ല സെക്രട്ടറി പി. ഗിരീഷ് ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി യൂനിറ്റ് സെക്രട്ടറി കെ. സുനില്‍ അധ്യക്ഷതവഹിച്ചു. ടി.ഡി.എഫ് യൂനിറ്റ് സെക്രട്ടറി ടി.കെ. നൗഷാദ് മുഖ്യപ്രഭാഷണം നടത്തി.
ഭാരവാഹികളായ പി.കെ. ബാബുരാജ്, ഇ. സുനില്‍കുമാര്‍, ടി.എം. ബാബുരാജ്, സി.എം. സാദത്ത്, ശശി മുണ്ടയില്‍ എന്നിവര്‍ സംസാരിച്ചു.
https://www.facebook.com/Malayalivartha


























