വിരമിക്കുന്ന ഡ്രൈവര്‍ക്ക് കലക്ടറുടെ ഹൃദയത്തില്‍ തട്ടുന്ന യാത്രയയപ്പ്

ജോലിക്കപ്പുറം നീളുന്ന ഹൃദയബന്ധം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഹൃദയമില്ലെന്നധിക്ഷേപിക്കുന്നവര്‍ വായിച്ചറിയാന്‍. വിവാഹവേളയെ വെല്ലുന്ന യാത്രയയപ്പ് ചടങ്ങ്. അതും ഹൃദയത്തില്‍ത്തട്ടി.
യാത്രയയപ്പ് വേളയില്‍ െ്രെഡവറെ ആദരപൂര്‍വ്വം കാറില്‍ ക്ഷണിച്ചിരുത്തി. വിവാഹവേളയില്‍ വധുവരന്മാരെ ആനയിക്കുന്ന വാഹനം പോലെ കാര്‍ അലങ്കരിച്ചിരുന്നു. കലക്ടര്‍ തന്നെ കാറിന്റെ ഡോര്‍ െ്രെഡവര്‍ക്കായി തുറന്നുകൊടുത്തു. തുടര്‍ന്ന് തന്റെ െ്രെഡവര്‍ക്ക് അദ്ദേഹം െ്രെഡവറുമായി.
ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച അലങ്കരിച്ച കാറിന്റെ പിന്‍സീറ്റില്‍ യൂണിഫോമില്‍ പ്രൗഢിയോടെ ഇരിക്കുന്ന െ്രെഡവര്‍. െ്രെഡവറുടെ സീറ്റിലിരുന്ന് കാറോടിക്കുന്ന കലക്ടറും. ഈ കാഴ്ച അകോലയിലെ നാട്ടുകാരിലും അമ്പരപ്പ് സൃഷ്ടിച്ചു. ഏറെക്കാലം നാടിനെ സേവിച്ച െ്രെഡവര്‍ക്ക് വിരമിക്കുന്ന വേളയില്‍ ജില്ലാ കലക്ടര്‍ നല്‍കിയ യാത്രയയപ്പായിരുന്നു അത്. മഹാരാഷ്ട്രയിലെ അകോല ജില്ലാ കലക്ടര്‍ ജി.ശ്രീകാന്ത് ആണ് തന്റെ െ്രെഡവര്‍ ദിഗംബര്‍ താകെ (58)യെ ഹൃദയസ്പര്‍ശകമായി ആദരിച്ചത്.
യാത്രയയപ്പ് വേളയില്‍ െ്രെഡവറെ ആദരപൂര്‍വ്വം കാറില്‍ ക്ഷണിച്ചിരുത്തി. വിവാഹവേളയില്‍ വധുവരന്മാരെ ആനയിക്കുന്ന വാഹനം പോലെ കാര്‍ അലങ്കരിച്ചിരുന്നു. കലക്ടര്‍ തന്നെ കാറിന്റെ ഡോര്‍ ്രൈഡവര്‍ക്കായി തുറന്നുകൊടുത്തു. തുടര്‍ന്ന് തന്റെ െ്രെഡവര്‍ക്ക് അദ്ദേഹം െ്രെഡവറുമായി.
അകോല കലക്ടറേറ്റില്‍ 35 വര്‍ഷമായി െ്രെഡവറായി സേവനമനുഷ്ഠിച്ച ദിംബര്‍ ഇന്നലെയാണ് വിരമിച്ചത്. 18 കലക്ടര്‍മാര്‍ക്ക് വേണ്ടി വളയം പിടിച്ച ചരിത്രമാണ് ദിഗംബറിനുള്ളത്. ഇക്കാലമത്രയും യാതൊരു അപകടവും വരുത്താതെ കലക്ടര്‍മാരെ സുരക്ഷിതമായി ജോലിക്കെത്തിച്ചു. ഈ യാത്രയയപ്പ് വേള അതിനുള്ള നന്ദിപ്രകടനമാക്കാന്‍ താന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് കലക്ടര്‍ ശ്രീകാന്ത് പറഞ്ഞു. ദിഗംബറിന് ലഭിച്ച ഏറ്റവും ഉചിതവും അവിസ്മരണീയവുമായ യാത്രയയപ്പായിരുന്നു കലക്ടര്‍ ഒരുക്കിയത്.
https://www.facebook.com/Malayalivartha


























