പിണറായി മന്ത്രിസഭയിലെ രണ്ടാമന്‍ ആര്? സി.പി.എമ്മില്‍ തര്‍ക്കം മുറുകുന്നു, ടി.എം.തോമസ് ഐസക്കിനോടും എകെ ബാലനോടും അകലം പാലിച്ച് മുഖ്യന്‍

പിണറായി മന്ത്രിസഭയിലെ രണ്ടാമന്‍ ആരാണെന്ന ചോദ്യം മന്ത്രിസഭയിലും സിപിഎമ്മിലും വീണ്ടും കലഹം ഉയര്‍ത്തുന്നു. രണ്ടാമനെ നിശ്ചയിക്കുന്നതിനെച്ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ കലഹം മുത്തതോടെ ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കണ്ടെന്ന നിലപാടിലാണ് മുഖ്യമന്ത്രി. മന്ത്രിസഭയില്‍ രണ്ടാമനാകാന്‍ മന്ത്രിമാര്‍ തമ്മില്‍ വടംവലി ശക്തമാണ്. രണ്ടാമന്‍ ആരെന്നത് പിന്തുണയ്ക്കാതെ കോടിയേരിയും മുഖ്യമന്ത്രിയുടെ നിലപാടിനൊപ്പമുണ്ട്. എന്നാല്‍ ബേബിയെ കൂട്ട് പിടിച്ച് സിപിഎമ്മില്‍ മൂന്നാമതൊരു ഗ്രൂപ്പ് ഉയര്‍ന്ന് വരുന്നുണ്ട്.
കഴിഞ്ഞയാഴ്ച നിയമസഭയില്‍ മുഖ്യമന്ത്രിയുടെ അഭാവത്തില്‍ അദ്ദേഹത്തിനുവേണ്ടി മന്ത്രി ജി.സുധാകരന്‍ മറുപടി പറഞ്ഞതോടെയാണ് രണ്ടാമന്‍ വിഷയം വീണ്ടും സജീവമായത്. നിയമസഭയില്‍ മുഖ്യമന്ത്രിയുടെ തൊട്ടടുത്താണ് മന്ത്രി ബാലന്റെ ഇരിപ്പിടം. ഇ.പി.ജയരാജന്‍ രാജിവയ്ക്കുംമുമ്പ് അദ്ദേഹത്തിനായിരുന്നു ആ സീറ്റ്. മന്ത്രിസഭയിലെ രണ്ടാമനായിരിക്കും പൊതുവേ ആ സീറ്റില്‍ ഇരിക്കുക.
എന്നാല്‍ നിയമസഭയില്‍ മുഖ്യമന്ത്രിക്കുവേണ്ടി മറുപടി പറയാന്‍ ചുമതലപ്പെടുത്തിയത് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരനാണ്. ചോദ്യോത്തരവേളയിലെ സബ്മിഷനും അദ്ദേഹം മുഖ്യമന്ത്രിക്കുവേണ്ടി മറുപടി നല്‍കി. ഇക്കാര്യം പി.ടി.തോമസ് എം.എല്‍.എ ചൂണ്ടിക്കാട്ടി. മന്ത്രിസഭയിലെ രണ്ടാമന്‍ ആരാണെന്ന് അദ്ദേഹം ചോദിച്ചു. വിഷയം ഗൗരവമാക്കേണ്ടെതില്ലെന്നും മുഖ്യമന്ത്രി ചുമതലപ്പെടുത്തുന്ന ആര്‍ക്കും അദ്ദേഹത്തിനുവേണ്ടി മറുപടി നല്‍കാമെന്നും സ്പീക്കര്‍ വ്യക്തമാക്കി. പാര്‍ട്ടി തലത്തില്‍ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം മാത്രമാണ് ജി.സുധാകരന്‍. എ.കെ.ബാലനാകട്ടെ കേന്ദ്രകമ്മിറ്റി അംഗവും.കേന്ദ്രകമ്മിറ്റി അംഗമായ ടി.എം.തോമസ് ഐസക്ക്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.പി.രാമകൃഷ്ണന്‍ എന്നിവരും പിണറായി മന്ത്രിസഭയില്‍ മന്ത്രിമാരാണ്. ഇവരെയെല്ലാം അവഗണിച്ചാണ് ജി.സുധാകരനെ മറുപടി പറയാന്‍ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയത്. ഇതോടെ മന്ത്രിസഭയിലെ രണ്ടാമന്‍ എ.കെ.ബാലന്‍ അല്ലെന്ന് വ്യക്തമായി.
മന്ത്രിമാര്‍ തമ്മിലെ പടലപിണക്കങ്ങളും പാര്‍ട്ടിയിലെ ഭിന്നതയുമാണ് ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നതില്‍ മുഖ്യമന്ത്രി തയ്യാറായതെന്നാണ് സൂചന. മന്ത്രി എ.കെ.ബാലന്റെയും ടി.എം.തോമസ് ഐസക്കിന്റെയും പല നിലപാടുകളിലും മുഖ്യമന്ത്രിക്ക് അതൃപ്തിയുണ്ട്. ഈ സാഹചര്യത്തിലാണ് മുതിര്‍ന്ന കേന്ദ്രകമ്മിറ്റി അംഗങ്ങളായ എ.കെ.ബാലനെയും തോമസ് ഐസക്കിനെയും ഒഴിവാക്കി ജി.സുധാകരനെ മറുപടി പറയാന്‍ മുഖ്യമന്ത്രി നിയോഗിച്ചത്. എ.കെ.ബാലനോടുള്ള മുഖ്യമന്ത്രിയുടെ അതൃപ്തി അദ്ദേഹം പരസ്യമാക്കുന്നത് ഇതാദ്യമല്ല. അടുത്തിടെ നിയമസഭയില്‍ എ.കെ.ബാലന്‍ നല്‍കിയ മറുപടി മുഖ്യമന്ത്രി ഇടപെട്ട് തിരുത്തിയിരുന്നു. പട്ടികജാതി പട്ടിക വര്‍ഗക്കാര്‍ക്ക് നേരിട്ട് നിയമനം നല്‍കി അവരെ സ്ഥിരപ്പെടുത്തുമെന്നാണ് ബാലന്‍ പറഞ്ഞത്. ഇതാണ് മുഖ്യമന്ത്രി തിരുത്തിയത്. ഈ അവസരത്തില്‍ ധനമന്ത്രി തോമസ് ഐസക്കും മുഖ്യമന്ത്രിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഇ.പി.ജയരാജന്‍ രാജി വച്ചപ്പോള്‍ വ്യവസായ വകുപ്പിന്റെ അധികചുമതല എ.കെ.ബാലന് നല്‍കുമെന്ന് സൂചനയുണ്ടായിരുന്നുവെങ്കിും വകുപ്പ് കൈവശം വയ്ക്കാനാണ് മുഖ്യമന്ത്രി തീരുമാനിച്ചത്. നിയമസഭയില്‍ തന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനുള്ള ചുമതല ജി.സുധാകരനെ ഏല്‍പ്പിച്ചതോടെ എ.കെ.ബാലനെക്കാള്‍ വിശ്വാസം ജി.സുധാകരനോടാണെന്ന് മുഖ്യമന്ത്രി പറയാതെ പറയുകയാണ് ചെയ്തത്. ചുരുക്കത്തില്‍ മന്ത്രിസഭയിലെ രണ്ടാമന്‍ എ.കെ.ബാലനല്ലെന്ന് ഇതോടെ വ്യക്തമായി.
https://www.facebook.com/Malayalivartha


























