സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ നാഗപട്ടണം സ്വദേശി അബൂബക്കര്‍ സിദ്ദിഖി, ബേസ് മൂവ്‌മെന്റ് എന്ന അല്‍ ഉമയുടെ പുതിയ പതിപ്പിലെ നായകനും അബൂബക്കര്‍ തന്നെയെന്ന് മലപ്പുറം സ്‌ഫോടനത്തിന്റെ അന്വേഷണ സംഘം

നാഗപ്പട്ടണം സ്വദേശിയായ അബൂബക്കര്‍ സിദ്ദിഖി നിരോധിച്ച തീവ്രവാദ സംഘടനയായ അല്‍-ഉമയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. കൊയമ്പത്തൂര്‍ സ്‌ഫോടന കേസ് ഉള്‍പ്പെടെ നിരവധി തീവ്രവാദ കേസില്‍ പ്രതിയായ അബൂബക്കര്‍ സിദ്ദിഖി തന്നെയാണ് കൊല്ലത്തെയും മലപ്പുറത്തെയും സ്‌ഫോടങ്ങള്‍ക്കു പിന്നിലെന്ന് സംശയിക്കുന്നതായി അന്വേഷണ സംഘം. കൊല്ലം- മലപ്പുറം കളക്ടറേറ്റുകളില്‍ സഫോടനം നടത്തിയത് പിന്നില്‍ ബേസ് മൂവ്‌മെന്റ് എന്ന സംഘടനയുടെ സൂത്രധാരന്‍ അബൂബക്കര്‍ സിദ്ദിഖിയാണെന്ന് സൂചന.. സ്‌ഫോടന കേസില്‍ പരോള്‍ ലഭിച്ച പുറത്തിറങ്ങിയ സിദ്ദിഖി 2009 മുതല്‍ ഒളിവിലാണ്.
കര്‍ണാടയിലെ ബിജെപി ഓഫീസ് സ്‌ഫോടനം ഉള്‍പ്പെടെ പിന്നീട് ദക്ഷിണേന്ത്യയില്‍ നടന്ന നിരവധി സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ ബോംബ് നിര്‍മ്മാണത്തില്‍ വിദഗ്ദനായ ഇയാളുടെ പങ്ക് രഹസ്യാന്വേഷണ വിഭാഗം സംശയിക്കുന്നുണ്ട്. പഴയ അല്‍-ഉമ പ്രവര്‍ത്തകര്‍ ആന്ധ്ര- തമിഴ്‌നാട് എന്നിവടങ്ങളില്‍ തീവ്രവദ കേസേുകളില്‍ പ്രതിയായ ശേഷം കോടതികള്‍ ആക്രമിക്കുമെന്ന ഭീഷണ സന്ദേശം തമിഴ്‌നാട് പൊലീസിന് ലഭിച്ചിരുന്നു. ഇതിനുശേഷമാണ് ചിറ്റൂര്‍- കൊല്ലം- മൈസൂര്‍ കോടതികളില്‍ സ്‌ഫോടനം നടന്നത്.
അല്‍-ഉമയുടെ പുതിയ പതിപ്പായ ബേസ് മൂവ്‌മെന്റാണ് ഇതിനു പിന്നിലെന്ന സംശയം തുടക്കത്തിലേ ശക്തമായിരുന്നു. കൊല്ലം, മലപ്പുറം സ്‌ഫോടനങ്ങള്‍ പ്രതികാരമാണെന്ന് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ബേസ് മൂവ്‌മെന്റ്. മലപ്പുറത്ത് സ്‌ഫോടനം നടന്നതിനു പരിസരത്തുനിന്നു ലഭിച്ച പെന്‍ഡ്രൈവിലെ വിഡിയോയിലാണ് സംഘടനയുടെ പ്രസ്താവന. കൊല്ലം സ്‌ഫോടനം ഇസ്രത് ജഹാന്‍ വധത്തിന്റെ പ്രതികാരമാണ്, മൈസൂര്‍ സ്‌ഫോടനം യാക്കൂബ് മേമന്‍ വധത്തിലുള്ള പ്രതിഷേധവും. ഇസ്രത്, യാക്കൂബ് വധങ്ങളുടെ വാര്‍ഷികങ്ങളിലായിരുന്നു സ്‌ഫോടനങ്ങള്‍. വിവിധ അന്വേഷണ സംഘങ്ങള്‍ സംഭവസ്ഥലം പരിശോധിക്കും.
കൊല്ലം സ്‌ഫോടന കേസ് അന്വേഷിക്കുന്ന സംഘം അബൂബക്കറിന്റെ ബന്ധുക്കളെ ചോദ്യം ചെയ്തിരുന്നു. തമിഴ്നാട്ടിലൊഴികെ മറ്റ് മൂന്ന് സംസ്ഥാനങ്ങളിലുമാണ് സ്‌ഫോടനം എന്നതും തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള സംഘടനയിലേക്ക് സംശയം ബലപ്പെടുത്തുന്നുണ്ട്. അതേസമയം, കേരളത്തിലെ സ്‌ഫോടന കേസുകള്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അല്‍-ഉമ്മയുടെ പുതിയ രൂപമായ ബേസ് മൂവ്‌മെന്റ് നടത്തിയ സ്‌ഫോടനങ്ങള്‍ ആസൂത്രിതവും കൃത്യമായ ലക്ഷ്യത്തോടെയുള്ളതുമാണെന്നു വ്യക്തമാക്കുന്നതാണു പെന്‍ഡ്രൈവിലെ വിഡിയോ. രാജ്യത്തെ നിയമവ്യവസ്ഥയോടുള്ള പ്രതികാരമാണ് മലപ്പുറം, മൈസൂര്‍, കൊല്ലം സ്‌ഫോടനങ്ങളെന്നു സംഘടനയുടെ സന്ദേശം സൂചിപ്പിക്കുന്നു. മലപ്പുറം സ്‌ഫോടനത്തിന്റെ കാരണം അവിടെ ഉപേക്ഷിച്ച കുറിപ്പില്‍ വ്യക്തമാക്കിയിരുന്നെങ്കില്‍ മറ്റു സ്‌ഫോടനങ്ങളുടെ വിശദാംശങ്ങളാണു പെന്‍ഡ്രൈവിലെ വിഡിയോയിലുള്ളത്.
https://www.facebook.com/Malayalivartha


























