ജയന്തന്‍ പുറത്തേക്ക്; പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഷന്‍? കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കാന്‍ സിപിഐഎം നിര്‍ദേശിക്കും; വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതിയായ സിപിഐഎം നേതാവിന് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ കോടതിയില്‍

ആരോപണവിധേയര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുത്ത് പാര്‍ട്ടി. തെറ്റുചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടുമെന്ന് സര്‍ക്കാരും പാര്‍ട്ടിയും ഒന്നുപോലെ. സിപിഎമ്മിനെ അഭിന്ദിക്കാതെ അഭിനന്ദിച്ച് രാഷ്ട്രീയകേരളം. വടക്കാഞ്ചേരിയില്‍ കൂട്ടബലാത്സംഗക്കേസില്‍ പ്രധാനിയെന്ന് ആരോപണം ഉയര്‍ന്ന നഗരസഭാ കൗണ്‍സിലര്‍ക്കെതിരെ കര്‍ശന നടപടിക്ക് സിപിഐഎമ്മിന്റെ നിര്‍ദേശം. ജയന്തനെ സിപിഐഎമ്മില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യാനും കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കാനും സിപിഐഎം ആവശ്യപ്പെടുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഇന്ന് നിയമസഭയിലും മന്ത്രി എ.കെ ബാലന്‍ കുറ്റക്കാര്‍ക്കെതിരെ സര്‍ക്കാരും പാര്‍ട്ടിയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
തൃശൂര്‍ മെഡിക്കല്‍ കോളേജിന് സമീപത്തുള്ള മിണാലൂര്‍ വാര്‍ഡില്‍ നിന്നുമാണ് പി എന്‍ ജയന്തന്‍ സിപിഐഎമ്മിന്റെ കൗണ്‍സിലറായി വിജയിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ടയാളാണ്. കൗണ്‍സിലറാകുന്നതിന് മുമ്പ് ഡിവൈഎഫ്‌ഐയുടെ ബ്ലോക്ക് പ്രസിഡന്റായിരുന്നു പി എന്‍ ജയന്തന്‍. ഡിവൈഎഫ്‌ഐയിലൂടെ ആയിരുന്നു ജയന്തന്റെ രാഷ്ട്രീയപ്രവേശനം. ഡിവൈഎഫ്‌ഐ മുന്‍ പഞ്ചായത്ത് സെക്രട്ടറി ആയിരുന്ന ഇയാള്‍ നിലവില്‍ ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി അംഗമാണ്. നഗരസഭയിലെ 27ാം വാര്‍ഡ്(മിണാലൂര്‍) കൗണ്‍സിലര്‍ ആയ ജയന്തന്‍ ഇതാദ്യമായാണ് ജനപ്രതിനിധിയാകുന്നത്.
ജയന്തനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ ചൊല്ലി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ഭിന്നതയുണ്ടായിരുന്നു. ചെത്തുതൊഴിലാളിയും സിപിഐ(എം) ബ്രാഞ്ച് സെക്രട്ടറിയുമായ ഗിരിജനെ സ്ഥാനാര്‍ത്ഥി ആക്കണമെന്നായിരുന്നു ഒരുവിഭാഗം പേരുടെ ആവശ്യം. എന്നാല്‍ ഗിരിജനെ തഴഞ്ഞ് വടക്കാഞ്ചേരി സിപിഐ(എം) നേതൃത്വം ജയന്തനെ സ്ഥാനാര്‍ത്ഥിയാക്കി. പാര്‍ട്ടി തീരുമാനത്തില്‍ പ്രാദേശിക സിപിഐ(എം) പ്രവര്‍ത്തകര്‍ക്ക് വ്യാപക എതിര്‍പ്പുണ്ടായിരുന്നു. തെരഞ്ഞെടുപ്പില്‍ പരമ്പരാഗതമായി സിപിഐഎമ്മിനെ പിന്തുണയ്ക്കുന്ന വാര്‍ഡ് ആണിത്. എല്ലാത്തവണയും 300400 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സിപിഐ(എം) വിജയിക്കുന്ന മണ്ഡലവും. ജയന്തനെ സ്ഥാനാര്‍ത്ഥി ആക്കിയതിലുള്ള ഒരുവിഭാഗം പാര്‍ട്ടി പ്രവര്‍ത്തകരുടെ എതിര്‍പ്പ് വോട്ടെടുപ്പില്‍ പ്രതിഫലിച്ചപ്പോള്‍ കഴിഞ്ഞതവണ ഭൂരിപക്ഷം 200 ആയി കുറഞ്ഞു.
വടക്കാഞ്ചേരിയില്‍ സിപിഐഎം നഗരസഭാ കൗണ്‍സിലര്‍ ഉള്‍പ്പെടെ നാലുപേര്‍ കുറ്റാരോപിതരായുളള കൂട്ട ബലാത്സംഗത്തിന്റെ വിവരങ്ങള്‍ ഇന്നലെയാണ് പുറത്തുവരുന്നത്. തൃശൂര്‍ വടക്കാഞ്ചേരിയിലെ സിപിഐഎം നഗരസഭാ കൗണ്‍സിലറും പ്രാദേശിക നേതാവുമായ ജയന്തന്‍ അടക്കം നാലുപേരാണ് കുറ്റാരോപിതര്‍. വിനീഷ്, ജനീഷ്, ഷിബു എന്നിവരാണ് മറ്റ് പ്രതികള്‍. ജനീഷ് ജയന്തന്റെ സഹോദരനാണ്. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയും ഭര്‍ത്താവും ഭാഗ്യലക്ഷ്മിയും ചേര്‍ന്നാണ് ഇവരുടെ പേരും മറ്റുവിവരങ്ങളും പരസ്യപ്പെടുത്തിയത്. ഭാഗ്യലക്ഷ്മി തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് കൂട്ടബലാത്സംഗത്തിന്റെ വിവരവും പരാതിയുമായി പൊലീസില്‍ എത്തിയപ്പോള്‍ യുവതിക്കുണ്ടായ ദുരവസ്ഥയും പുറത്തുവിട്ടത്.
അടുത്തതായി വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതിയായ സിപിഐഎം നേതാവിന് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ കോടതിയില്‍. രാഷ്ട്രീയ നേതാവിന്റെ ഗുണ്ടാബന്ധം ന്യായീകരിക്കാനാവില്ല എന്നാണ് കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചത്. വ്യവസായിയെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയാണ് സിപിഐഎം എറണാകുളം ജില്ലാകമ്മിറ്റി അംഗമായ വി.എ സക്കീര്‍ ഹുസൈന്‍. ഒളിവില്‍ കഴിയുന്ന സക്കീര്‍ ഹുസൈന്‍ കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് സര്‍ക്കാര്‍ എതിര്‍പ്പ് അറിയിച്ചത്.
സക്കീറിന് ജാമ്യം അനുവദിക്കരുതെന്നും കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. സാമൂഹ്യ വിരുദ്ധ നിലപാടാണ് രാഷ്ട്രീയ പാര്‍ട്ടികളെ ജനങ്ങളില്‍ നിന്നും അകറ്റുന്നതെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. അതെസമയം സംഭവത്തില്‍ ഇരുകൂട്ടരോടും സംസാരിക്കുക മാത്രമാണ് സക്കീര്‍ ചെയ്തതെന്ന് ജാമ്യാപേക്ഷ സമര്‍പ്പിച്ച അഭിഭാഷകന്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ സക്കീറിന്റെ പേരില്ലെന്നും, തട്ടിക്കൊണ്ട് പോകല്‍ പരാതിയില്ലെന്നും ഇയാള്‍ കോടതിയില്‍ വിശദമാക്കി. അതെസമയം സക്കീര്‍ ഹുസൈനെതിരെയുളള നടപടികളും മറ്റ് കാര്യങ്ങളും ചര്‍ച്ച ചെയ്യാനായി എറണാകുളത്ത് വിളിച്ചുചേര്‍ത്ത സിപിഐഎം ജില്ലാകമ്മിറ്റി യോഗം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ പുരോഗമിക്കുകയാണ്.
വെണ്ണലയിലെ വ്യവസായിയെ ഭീഷണിപ്പെടുത്തിയെന്ന കേസിലാണ് സക്കീര്‍ ഹുസൈനെ ഒന്നാം പ്രതിയാക്കി പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ രണ്ടാം പ്രതി മുഖ്യമന്ത്രിയുടെ പേരില്‍ തട്ടിപ്പ് നടത്തുകയും യുവസംരംഭകയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ അറസ്റ്റിലാകുകയും ചെയ്ത മുന്‍ ഡിവൈഎഫ്‌ഐ നേതാവ് കറുകപ്പിള്ളി സിദ്ദീഖാണ്. തട്ടിക്കൊണ്ടുപോകലിനും ഭീഷണിപ്പെടുത്തിയതിലുമാണ് സിദ്ദീഖിനെതിരെ കേസ്. വെണ്ണല സ്വദേശിയും മുന്‍ ബാങ്ക് ഉദ്യോഗസ്ഥനും ഇപ്പോള്‍ ബിസിനസുകാരനുമായ ജൂബ് പൗലോസ് മുഖ്യമന്ത്രി പിണറായി വിജയനു നല്‍കിയ പരാതി അന്വേഷണത്തിനായി പൊലീസിനു കൈമാറുകയായിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. നിലവില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റും സിപിഐഎമ്മിന്റെ കളമശേരി ഏരിയ സെക്രട്ടറിയുമാണ് സക്കീര്‍.
നടപടിയെടുത്ത പാര്‍ട്ടിക്ക് കൈയ്യടി
ജയന്തന്റെ പാര്‍ട്ടി അംഗത്വം സി.പി.എം സസ്‌പെന്‍ഡ് ചെയ്യും. തൃശൂര്‍ ജില്ലാ കമ്മിറ്റി വടക്കാഞ്ചേരി ഏരിയാകമ്മിറ്റിക്ക് നിര്‍ദേശം നല്‍കി. കൂട്ടബലാല്‍സംഗത്തിനിരയാക്കിയെന്നു പൊലീസടക്കാം ഭീഷണിപ്പെടുത്തി മൊഴി മാറ്റിയെന്നു മുള്ള സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ റേഞ്ച് ഐ.ജി എം.ആര്‍. അജിത് കുമാര്‍ കേസ് ഫയലുകള്‍ വിളിച്ച് വരുത്തി പരിശോധിച്ചു. യുവതി ആദ്യം നല്‍കിയ പരാതി കൈകാര്യം ചെയ്തതില്‍ പൊലീസ് വേണ്ടത്ര ജാഗ്രത കാട്ടിയില്ല. കൂട്ടബലാല്‍സംഗക്കേസ് കൈകാര്യം ചെയ്ത നടപടിയിലും മൊഴി എടുക്കല്‍ അടക്കമുള്ള തെളിവ് ശേഖരണത്തിലും പാളിച്ച സംഭവിച്ചതായും വിലയിരുത്തി. ഈ സാഹചര്യത്തിലാണ് അന്വേഷണം ആദ്യം മുതല്‍ ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി പരാതിക്കാരിയുടെ മൊഴി എടുക്കും. ആരോപണ വിധേയനായ ജയന്തന്‍ അടക്കമുളയവരുടെ മൊഴിയുമെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. പേരാമംഗലം സി.ഐ അടക്കമുള്ള പൊലിസ് അപമര്യാദയായി പെരുമാറിയെന്ന ആരോപണവും ഗൗരവമായാണ് ഉന്നത പൊലിന് നേതൃത്വം കാണുന്നത്. അതിനാല്‍ അത് വരിശോധിക്കാനും ശരിയെന്ന് കണ്ടാല്‍ നടപടിക്ക് ശുപാര്‍ശ ചെയ്യാനുമാണ് തീരുമാനം അതേ സമയം ജയന്തനെതിരെ കടുത്ത നടപടി വേണമെന്ന് സി.പി.എം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. പാര്‍ട്ടി അംഗത്യത്തില്‍ നിന്ന് പുറത്താക്കുന്നതിനൊപ്പം കൗണ്‍സിലര്‍ സ്ഥാനാ രാജിവെക്കാനും ആവശ്യപ്പെട്ടും.തീരുമാനം ഉച്ചകഴിഞ്ഞുണ്ടാകും.
https://www.facebook.com/Malayalivartha


























