യുവതി ആരോപിച്ച ബലാത്സംഗ പരാമര്‍ശത്തെ തുടര്‍ന്ന് ജയന്തനെ സി.പി.എം സസ്‌പെന്‍ഡ് ചെയ്യും

വീട്ടമ്മയായ യുവതി ഉന്നയിച്ച കൂട്ട മാനഭംഗ ആരോപണത്തില്‍ ഉള്‍പ്പെട്ട വടക്കാഞ്ചേരി നഗരസഭയിലെ കൗണ്‍സിലര്‍ പി.എന്‍. ജയന്തനെ പാര്‍ട്ടിയുടെ അംഗത്വത്തില്‍നിന്ന് സസ്‌പെന്റ് ചെയ്യാന്‍ സി.പി.എം ഏരിയാ കമ്മിറ്റി യോഗം ജില്ലാ കമ്മിറ്റിയോട് ശുപാര്‍ശ ചെയ്തു. കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കണമെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ട്.
രാവിലെ അത്താണി ലോക്കല്‍ കമ്മിറ്റിക്കു ശേഷമാണ് ആദ്യം ഏരിയ സെന്ററും പിന്നീട് ഏരിയ കമ്മിറ്റിയും യോഗം ചേര്‍ന്നത്. യോഗത്തില്‍ ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണനും പങ്കെടുത്തു. പൊലിസും പാര്‍ട്ടിയും ആരോപണം അന്വേഷിക്കുന്ന സാഹചര്യത്തില്‍ ജയന്തന്‍ പാര്‍ട്ടി അംഗമായി തുടരുന്നത് ശരിയല്ലെന്ന നിലപാടാണ് യോഗത്തില്‍ ഉയര്‍ന്നത്. അതിലുപരി, കൗണ്‍സിലര്‍ സ്ഥാനത്ത് തുടരുന്നത് പാര്‍ട്ടിക്ക് ക്ഷീണമാകുമെന്നും അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. പാര്‍ട്ടിയുടെ തീരുമാനം ജില്ലാ സെക്രട്ടറി പറയും.
https://www.facebook.com/Malayalivartha


























