ചെറിയ വേഷങ്ങള്‍ ചെയ്തിരുന്ന ലിസിയെ നായികയാക്കിയത് ഞാനാണ്: പ്രിയദര്‍ശന്‍

ലിസിയെ സിനിമയിലും ജീവിതത്തിലും നായികയാക്കിയതാണ് തനിക്കുപറ്റിയ തെറ്റെന്ന് പ്രിയന്‍.അഭിപ്രായ വ്യത്യാസങ്ങളും ഈഗോയും കാരണം 32 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചവരാണ് പ്രിയദര്‍ശനും ലിസിയും. വേര്‍പിരിഞ്ഞതിന്റെ ആഘാതം പ്രിയനെ ഡിപ്രഷനിലാക്കി. അതില്‍ നിന്നും പുറത്തുവരാന്‍ നാലുമാസത്തോളം വേണ്ടിവന്നെന്ന് പ്രിയന്‍ പറയുന്നു. ലിസിയെ ആദ്യമായി നായികയാക്കിയതിനെക്കുറിച്ചും മനസ്സ് തുറക്കുകയാണ് പ്രിയന്‍.
ശരിക്കു പറഞ്ഞാല്‍ 'ഓടരുതമ്മാവാ ആളറിയാം' പടത്തിലെ നായിക മേനകയായിരുന്നു. മേനകയുമായി എന്തോ സൗന്ദര്യ പിണക്കം ഉണ്ടായപ്പോള്‍ സുരേഷ് മേനകയോട് പറഞ്ഞു, എന്നാല്‍ നീ അഭിനയിക്കേണ്ട എന്ന്. പടം തുടങ്ങാന്‍ രണ്ട് ദിവസമേയുള്ളൂ. അപ്പോഴാണ് ഈ വഴക്ക്. ആ സമയത്ത് ആരെ കിട്ടാനാണ്? എന്തായാലും നായിക വേണം. മുകേഷും ജഗദീഷും ശ്രീനിയുമൊക്കെയാണ് അഭിനയിക്കുന്നത്. അവരും അന്ന് വലിയ താരങ്ങളായിട്ടില്ല. അപ്പോള്‍ ഞാന്‍ പറഞ്ഞു, 'ശേഷം കാഴ്ചയില്‍' എന്ന പടത്തില്‍ ഒരു കുട്ടിയെ കണ്ടിട്ടുണ്ട്. റിസപ്ഷനിസ്റ്റായി ഒന്നോ രണ്ടോ സീനില്‍ ആ കുട്ടിയുണ്ടായിരുന്നു. ആ കുട്ടിയെ നമുക്ക് അന്വേഷിക്കാം. അപ്പോഴാണ് ശങ്കറെന്നോട് പറയുന്നത്, ആ കുട്ടിയെ അറിയാമെന്ന്. ശങ്കറിന്റെ കൂടെ ഒരു പടത്തില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്.
ഞാന്‍ ആ കുട്ടിയെ വിളിക്കാന്‍ ആളെവിട്ടു. അങ്ങനെയാണ് ആദ്യമായി ലിസിയെ നായികയായി ഞാന്‍ അഭിനയിപ്പിക്കുന്നത്. അതിന് മുമ്പ് എട്ടുപത്തു സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ലിസി ചെയ്തിരുന്നു. പക്ഷേ, നായികയാകുന്നത് എന്റെ സിനിമയിലാണ്. താനാണ് നായിക എന്ന് ഷൂട്ടിങ് അവസാനിക്കും വരെയും ലിസി വിശ്വസിച്ചിരുന്നില്ല. സുരേഷും മേനകയും തമ്മിലെ വഴക്ക് തീര്‍ന്നപ്പോള്‍ കോംപ്രമൈസ് എന്ന നിലയില്‍ മേനക അതിഥി താരമായി അഭിനയിച്ചു. അപ്പോള്‍ ലിസി വിചാരിച്ചു, മേനക തന്നെയായിരിക്കും നായിക എന്ന്. പടം തീര്‍ന്നപ്പോഴാണ് ലിസിക്ക് മനസ്സിലായത് അവള്‍ തന്നെയാണ് ഹീറോയിന്‍ എന്ന്.
https://www.facebook.com/Malayalivartha


























