തൂങ്ങി മരിച്ച ന്യായാധിപനെതിരെ രജിസ്റ്റര്‍ ചെയ്തത് കള്ളക്കേസ്, ഹൈക്കോടതിയും കനിഞ്ഞില്ല

കര്‍ണാടകത്തിലെ സുള്ള്യയില്‍ ഓട്ടോറിക്ഷക്കാരോട് ഉടക്കിയതിന് പോലീസ് കേസെടുത്ത കാസര്‍ഗോഡ് മജിസ്‌ട്രേറ്റ് ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ചു. കഴിഞ്ഞ ദിവസം അദ്ദേഹത്തെ ഹൈക്കോടതി സസ്‌പെന്റ് ചെയ്തിരുന്നു. മജിസ്‌ട്രേറ്റ് മദ്യപിച്ചിരുന്നു എന്നാണ് കര്‍ണാടക പോലീസിന്റെ വിലയിരുത്തല്‍. എന്നാല്‍ അദ്ദേഹം മദ്യപിച്ചിരുന്നില്ലെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നത്. ഹൈക്കോടതി പ്രത്യേക അന്വേഷണമൊന്നും കൂടാതെയാണ് സസ്‌പെന്റ് ചെയ്തത്.
കേരളത്തില്‍ പോലും ഓട്ടോറിക്ഷക്കാരോട് സംസാരിച്ച് ഭരിക്കാനാവില്ല. ഓട്ടോറിക്ഷക്കാരോട് തര്‍ക്കിച്ചാല്‍ ചിലപ്പോള്‍ തല്ലുകിട്ടിയെന്നും വരും. അങ്ങനെയുള്ളപ്പോള്‍ കര്‍ണാടകത്തില്‍ പോയി തര്‍ക്കിച്ചാല്‍ എങ്ങനെയിരിക്കും. സുള്ള്യയിലെ സുബ്രഹ്മണ്യക്ഷേത്രിത്തില്‍ ദര്‍ശനം നടത്തിയശേഷം കാസറഗോട്ടേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. ഓട്ടോറിക്ഷക്കാരുനുമായി തര്‍ക്കമുണ്ടായപ്പോള്‍ അവര്‍ കൂട്ടം ചേര്‍ന്നെത്തി മജിസ്‌ട്രേറ്റിനെ മര്‍ദ്ദിക്കുകയും പോലീസില്‍ എല്‍പ്പിക്കുകയും ചെയ്തു.
കേരളത്തിലെ പോലീസുകാര്‍ വരെ കൈക്കൂലിക്കാരും ഓട്ടോക്കാര്‍ പറയുന്നതിനപ്പുറം പോകാത്തവരുമാണ്. അപ്പോള്‍ കര്‍ണാടക പോലീസിന്റെ കാര്യം പറയണോ. അവര്‍ മജിസ്‌ട്രേറ്റിനെ പ്രതി ചേര്‍ത്ത് കേസെടുത്തു. ആള്‍ മജിസ്‌ട്രേറ്റാണെന്ന് അറിഞ്ഞപ്പോഴാണ് അദ്ദേഹത്തിനെതിരെ കേസെടുത്തത്.
കാസറഗോട്ടുകാര്‍ക്കും കോടതി ജീവനക്കാര്‍ക്കും മജിസ്‌ട്രേറ്റിനെ കുറിച്ച് നല്ലതേ പറയാനുള്ളൂ. ഇത്രയും മാന്യമായി പെരുമാറുന്ന ഒരാളെ കേസില്‍ കുരുക്കിയത് ശരിയായില്ലെന്നാണ് കോടതി ജീവനക്കാര്‍ പറയുന്നത്.
നേരത്തെ ആലപ്പുഴയില്‍ മജിസ്‌ട്രേറ്റായിരുന്ന വ്യക്തിയും ആത്മഹത്യ ചെയ്തിരുന്നു. ഹൈക്കോടതിയുടെ പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് അക്കാലത്ത് കേട്ടിരുന്നു. ജില്ലകളിലെ കോടതികളുടെ ചുമതല ഹൈക്കോടതി തങ്ങളുടെ ജഡ്ജിമാര്‍ക്ക് നല്‍കാറുണ്ട്. അവര്‍ ജില്ലയിലെത്തുമ്പോള്‍ എല്ലാ കാര്യങ്ങളും നോക്കാനുള്ള ചുമതല ജില്ലാകോടതികള്‍ക്കാണ്. അതിലെങ്കിലും പാളിച്ചയുണ്ടായാല്‍ ബുദ്ധിമുട്ടാകും. പലപ്പോഴും കീഴ്‌കോടതികളിലെ ജൂഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് മേല്‍കോടതിയെ ഭയമാണ്. മജിസ്‌ട്രേറ്റ് പോലീസുകാരെ മര്‍ദ്ദിച്ചതായി കര്‍ണാടക പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ നിരായുധനായ മജിസ്‌ട്രേറ്റിന് സായുധരായ പോലീസുകാരെ തല്ലാന്‍ എങ്ങനെയാണ് കഴിയുക.
ഏതായാലും പാവം മജിസ്‌ട്രേറ്റ് തന്റെ ജീവിതം അവസാനിപ്പിച്ചു. തൃശൂര്‍ സ്വദേശിയാണ് അദ്ദേഹം. അതിനിടെ തന്നോട് മോശമായി പെരുമാറിയ കര്‍ണാടക പോലീസിനെതിരെ മജിസ്‌ട്രേറ്റും പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ കേരളസംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണം പ്രഖ്യാപിച്ചു. ആക്റ്റിംഗ് ചെയര്‍മാന്‍ പി മോഹനദാസാണ് അന്വേഷണം പ്രഖ്യാപിച്ചത്. കര്‍ണാടക മനുഷ്യാവകാശ കമ്മീഷനെയും കേരള കമ്മീഷന്‍ വിഷയത്തില്‍ ഇടപെടുവിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























