കെ ബാബു പറയുന്നു; പറ്റിച്ചല്ലോ മോഡിയണ്ണാ....

നോട്ടു രാജാക്കന്മാരെ പിടിച്ച് കൂട്ടിലടയ്ക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം മുന്‍ യുഡിഎഫ് സര്‍ക്കാരിലെ കുറെയധികം മന്ത്രിമാരെയാണ് യഥാര്‍ത്ഥത്തില്‍ പ്രതിസന്ധിയിലാക്കിയത്. മുന്‍മന്ത്രി കെ ബാബുവിനെ പോലുള്ളവര്‍ നേരം വെളുത്തിട്ടും നാക്കെടുത്തിട്ടില്ലെന്നാണ് അറിയുന്നത്.
നരേന്ദ്രമോഡിയുടെ തീരുമാനം പല യുഡിഎഫ് നേതാക്കളെയും ദരിദ്രരാക്കി തീര്‍ത്തിരിക്കുന്നു. അഞ്ഞൂറും ആയിരവും രൂപയുടെ നോട്ടുകളാണ് ഇവര്‍ ഇക്കാലമത്രയും അലമാരികളില്‍ സൂക്ഷിച്ചു വച്ചിരുന്നത്. കേരളത്തിലെ പല കോണ്‍ഗ്രസ് നേതാക്കള്‍ക്കും വിലമതിക്കാനാവാത്ത അനധികൃത സ്വത്തുണ്ട്. അവയിലധികവും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അനധികൃതമായി സമ്പാദിച്ചതാണ്. മുസ്ലീം ലീഗ് നേതാക്കളും അനധികൃതമായി ധാരാളം സമ്പാദ്യം നടത്തിയിട്ടുണ്ട്. തമ്മില്‍ ഭേദം മാര്‍ക്‌സിറ്റ് നേതാക്കളാണെങ്കിലും അടുത്ത കാലത്തായി അവരും പണമുണ്ടാക്കുന്ന കാര്യത്തില്‍ മോശക്കാരല്ലെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
അഴിമതിപണം സാധാരണഗതിയില്‍ ബാങ്കുകളില്‍ നിക്ഷേപിക്കാനാവില്ല. ഇത്തരക്കാര്‍ക്കു വേണ്ടിയാണ് സ്വിസ് ബാങ്ക് ഉണ്ടായത്. എന്നാല്‍ സ്വിസ് ബാങ്കിലെ വിവരങ്ങളും കേന്ദ്ര സര്‍ക്കാര്‍ ശേഖരിക്കാന്‍ തുടങ്ങിയതോടെയാണ് അഴിമതിക്കാര്‍ പണം വീട്ടില്‍ തന്നെ സൂക്ഷിക്കാന്‍ തീരുമാനിച്ചത്. ചാക്കിലും അലമാരിയിലുമൊക്കെയാണ് പണം സൂക്ഷിക്കാറുള്ളത്.
കെ ബാബുവിന്റെ വീട്ടില്‍ റെയ്ഡ് നടന്നതോടെ സ്വന്തം വീട്ടില്‍ പണം സൂക്ഷിക്കുന്ന പതിവും രാഷ്ട്രീയ നേതാക്കള്‍ അവസാനിപ്പിച്ചു. അകന്ന ബന്ധുക്കളുടെ വീട്ടിലും വാടക കെട്ടിടങ്ങളിലുമൊക്കെയാണ് ഇപ്പോള്‍ സംഭരണം നടന്നത്. ഒരു സെക്യൂരിറ്റി ഗാര്‍ഡിന് ശമ്പളം നല്‍കിയാല്‍ മതി. അവന്‍ കണ്ണിലെണ്ണയൊഴിച്ച് പണം കാത്തു കൊള്ളും
കെപിസിസിയും അപകടത്തിലാവും. കാരണം രാഷ്ട്രീയ പാര്‍ട്ടികളുടെ കൈവശവുമുണ്ട് കോടികളുടെ നിക്ഷേപം. കോഴയായും സംഭാവനയായും ലഭിക്കുന്ന കോടികളാണ് ഇത്തരത്തില്‍ പാര്‍ട്ടി ഓഫീസില്‍ തന്നെ സൂക്ഷിക്കുന്നത്. കെ.പിസിസി പ്രസിഡന്റ് സത്യസന്ധനാകയാല്‍ അതില്‍ നിന്നും ഒരു രൂപ പോലും അദ്ദേഹം എടുക്കുകയില്ല.
കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലെ പല നേതാക്കളും പ്രതിസന്ധിയിലായി കഴിഞ്ഞു. വളരെ പെട്ടെന്ന് ഇത്തരമൊരു തീരുമാനം എടുത്തതിന് പിന്നിലെ ചേതോവികാരം ആര്‍ക്കും മനസിലാവുന്നില്ല. പലരും സാധാരണക്കാരുടെ പേരു പറഞ്ഞാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. പാവങ്ങള്‍ക്ക് കറന്റ് ബില്‍ അടയ്ക്കാന്‍ കഴിയുന്നില്ലെന്നും മറ്റുമുള്ള വിമര്‍ശനങ്ങള്‍ കേട്ടാല്‍ ഇവരൊക്കെ ഇത്രകാലം എവിടെയായിരുന്നെന്ന് കരുതിപോകും.
https://www.facebook.com/Malayalivartha


























