കറന്റ് ബില്‍ എടിഎം വഴി അടയ്ക്കാം, ബാങ്കുകളുമായി ചര്‍ച്ചചെയ്ത് ഉടന്‍ നടപ്പിലാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

എടിഎം വഴി വൈദ്യൂതി ബില്‍ അടക്കാനുള്ള സംവിധാനം വരുന്നു. ബാങ്കുകളുമായി ചര്‍ച്ചചെയ്ത് ഇക്കാര്യം നടപ്പിലാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ ഇരുപത്തിനാല് മണിക്കൂറും ബില്ല് അടയ്ക്കാനുള്ള ഡെപോസിറ്റ് മെഷീന്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും.
ഇതിന്റെ സ്വീകാര്യത കണക്കിലെടുത്ത് കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഏറ്റവും എളുപ്പത്തില്‍ പണം അടയ്ക്കുവാനുളള സംവിധാനം സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ബാങ്ക് അക്കൗണ്ടില്‍ നിന്ന് നേരിട്ട് വൈദ്യുതി ചാര്‍ജ്ജ് ഈടാക്കുന്നതിന് നടപടിക്രമങ്ങളും നടന്നുവരികയാണെന്ന് മന്ത്രി അറിയിച്ചു.
സ്‌പോട്ട് ബില്ലിങിനൊപ്പം പണം സ്വീകരിക്കുന്ന കാര്യം തൊഴിലാളി സംഘടനകളുമായി ചര്‍ച്ച ചെയ്ത് സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആധുനിക സംവിധാനങ്ങള്‍ വരുന്നതോടെ ജീവനക്കാര്‍ക്ക് ജോലി ഇല്ലാതെ വരും. അവരെ മറ്റ് വകുപ്പുകളിലേക്ക് പുനര്‍വിന്യസിക്കുന്ന കാര്യം പരിഗണിക്കും.
https://www.facebook.com/Malayalivartha


























