മുന്നില്‍ ഇനി മണിക്കൂറുകള്‍ മാത്രം, പിഞ്ചുകുഞ്ഞിന്റെ ചികിത്സയ്ക്കായി സുമനസ്സുകളുടെ സാമ്പത്തിക സഹായം കാത്ത് ഈ കുടുംബം

നോട്ട് പരിഷ്‌ക്കാരം പന്താടുന്നത് ഈ കുഞ്ഞിന്റെ ജീവന്‍ വച്ച്. അഞ്ഞൂറ്, ആയിരം നോട്ടുകള്‍ അസാധുവാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനു പിന്നാലെ കടുത്ത സാമ്പത്തിക അനിശ്ചിതത്വത്തില്‍പ്പെട്ട് നെട്ടോട്ടമോടി ജനങ്ങള്‍. പലരുടേയും വിവാഹം, ചികിത്സ, യാത്ര അടക്കമുള്ള അടിയന്തര ആവശ്യങ്ങള്‍ പോലും കറന്‍സി നോട്ട് അസാധുവാക്കിയതിനു പിന്നാലെ മുടങ്ങിപ്പോയിരിക്കുകയാണ്. മൂന്നു മാസം മാത്രം പ്രായമുള്ള വൈഷ്ണവിയെന്ന പിഞ്ചു കുഞ്ഞിന്റെയും കുടുംബത്തിന്റേയും ഈ കഥ ആരുടേയും നെഞ്ചുരുക്കും. എറണാകുളം തേവയ്ക്കലിലെ സിജുരമ്യ ദമ്പതികളുടെ മൂന്നു മക്കളില്‍ ഏറ്റവും ഇളയ കുഞ്ഞാണ് മൂന്നു മാസം മാത്രം പ്രായമുള്ള വൈഷ്ണവി. ജന്മനാ പിത്താശയമില്ലാത്ത വൈഷ്ണവിക്ക് സാധാരണ കുഞ്ഞുങ്ങളെപ്പോലെയാവണമെങ്കില്‍ അടിയന്തര ശസ്ത്രക്രിയയാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. നവംബര്‍ 11 ആം തീയ്യതിയാണ് ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ ഇതിന് ആവശ്യമായി വരുന്ന ഭീമമായ തുക കൂലിപ്പണിക്കാരനായ സിജുവിനും കുടുംബത്തിനു കൂട്ടിയാല്‍ കൂടുന്നതിനും അപ്പുറമാണ്. ഒന്നരലക്ഷത്തോളം രൂപയാണ് ശസ്ത്രക്രിയയ്ക്കു മാത്രമായി ചെലവിടേണ്ടി വരുന്നത്. തുടര്‍ന്നുള്ള ചികിത്സയുടെ തുക ഇതിലും ഇരട്ടിയായി വരും. എന്നാല്‍ ഇതിനുള്ള പണം കണ്ടെത്താനാവാതെ പ്രതിസന്ധിയിലകപ്പെട്ടിരിക്കുകയാണ് സിജുവും കുടുംബവും.സാമ്പത്തിക സാഹായമഭ്യാര്‍ത്ഥിച്ച് നിരവധി പേരെ സമീപിച്ചു. സഹായം ഉറപ്പ് നല്‍കി നിരവധി പേര്‍ രംഗത്തെത്തിയെങ്കിലും രണ്ടു ദിവസത്തെ ബാങ്ക്, എടിഎം അവധി ഇവരെ കുഴപ്പിച്ചിരിക്കുകയാണ്. പണം എങ്ങനെ കൈമാറണമെന്നറിയാതെയുള്ള ആശയക്കുഴപ്പത്തിലാണ് ഇവര്‍ ഇപ്പോഴുള്ളത്. പണം നല്‍കാന്‍ തയ്യാറുള്ളവര്‍ നേരിട്ട് വൈഷ്ണവിയെ പ്രവേശിപ്പിച്ചിരിക്കുന്ന എറണാകുളം അമൃത ആശുപത്രിയെ സമീപിക്കുകയെന്നുള്ളതാണ് ഇവര്‍ക്കു മുന്നിലുള്ള ഏക പോംവഴി. സാമ്പത്തിക സഹായങ്ങളുമായി ആരെങ്കിലും ആശുപത്രി അധികൃതരെ സമീപിക്കുന്നതോ അല്ലെങ്കില്‍ തങ്ങളുമായി ബന്ധപ്പെട്ട് പ്രായോഗിക വഴികള്‍ നിര്‍ദ്ദേശിക്കുന്നതും കാത്തിരിക്കുകയാണ് സിജുവും രമ്യയും കുടുംബവും. സാമ്പത്തിക സഹായം നല്‍കാന്‍ തയ്യാറുള്ളവര്‍ക്ക് 8943813211(സിജു) എന്ന നമ്പറിലോ 8606588793, 9995853175 എന്ന നമ്പറിലോ ബന്ധപ്പെടാം. പണം അക്കൗണ്ടിലൂടെ കൈമാറാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഈ അക്കൗണ്ടിലൂടെ പണം എത്തിക്കാം
Remya Prajeesha Account Number 20186589139 IFSC code sbin0008661 Perumbavoor...
https://www.facebook.com/Malayalivartha


























