ജനത്തിന്റെ ദുരിതത്തിന് അറുതിയില്ല: എടിഎമ്മുകളില്‍ ഓട്ട് ഓഫ് ഓര്‍ഡര്‍ ബോര്‍ഡുകള്‍ മാത്രം

എടിഎമ്മുകള്‍ എല്ലാം കാലി ജനം പണത്തിനായി നെട്ടോട്ടത്തില്‍. കള്ളപ്പണത്തിനെതിരെ പ്രധാനമന്ത്രി നരന്ദ്ര മോദി പ്രഖ്യാപിച്ച യുദ്ധം സാധാരണക്കാരെ ദുരിതത്തിലാക്കിയിട്ട് സമയം കുറച്ചായി. രണ്ട് ദിവസമായി തുടരുന്ന ദുരിതത്തിന് ഇന്നും അറിതി വന്നിട്ടില്ല. രണ്ട് ദിവസത്തെ അവധിക്ക് ശേഷം എടിഎം കൗണ്ടറുകള്‍ തുറന്നെങ്കിലും മിക്കയിടത്തും ഓട്ട് ഓഫ് ഓര്‍ഡര്‍ ബോഡുകള്‍ വച്ചിരിക്കയാണ്. ഇതോടെ എടിഎം തുറന്നശേഷം പണമെടുക്കാം എന്നു കരുതിയവര്‍ ദുരതത്തിലായി. ശമ്പളം ലഭിച്ചെങ്കിലും പണമെടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇതോടെ പലരും.
പണം ലഭിക്കുന്നില്ല. ബാങ്കുകള്‍ നേരിട്ട് നടത്തുന്ന എടിഎമ്മുകളില്‍ മാത്രമാണ് ഇപ്പോള്‍ പണം ലഭിക്കുന്നത്. സ്വകാര്യ ഏജന്‍സികള്‍ക്ക് പണം നിറക്കാനായി കരാര്‍ നല്‍കിയിരിക്കുന്ന എടിഎമ്മുകളില്‍ ഇപ്പോഴും പണം ലഭ്യമല്ല. ഇതിനെ തുടര്‍ന്ന് ജനം വലയുകയാണ്. സംസ്ഥാനത്ത് ബാങ്കുകള്‍ നേരിട്ട് നടത്തുന്ന എടിഎമ്മുകള്‍ കുറവാണ്. ഇതും പ്രതിസന്ധിക്കിടയാക്കി. ഉച്ചയോടെ എല്ലാ എടിഎമ്മുകളിലും പണം നിറക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
അഞ്ഞൂറ്, ആയിരം നോട്ടുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് രണ്ടുദിവസമായി പ്രവര്‍ത്തനം നിലച്ചിരുന്ന എടിഎമ്മുകള്‍ ഇന്നുമുതലാണ് ഭാഗികമായി പ്രവര്‍ത്തിച്ച് തുടങ്ങിയത്. പലയിടങ്ങളിലും രാവിലെ മുതല്‍ എടിഎമ്മുകളില്‍ ആളുകള്‍ തുക പിന്‍വലിക്കാന്‍ എത്തിയെങ്കിലും പണം ലഭിക്കാതെ മടങ്ങുകയായിരുന്നു. ബാങ്കുകള്‍ പണം നിറച്ച എടിഎമ്മുകളില്‍ നിന്നും നിലവില്‍ 100, 50 രൂപ നോട്ടുകളാണ് ലഭിക്കുന്നത്. നവംബര്‍ 18 വരെ 2000 രൂപ മാത്രമാണ് ഒരു ദിവസം ഒരു എടിഎം കാര്‍ഡിലൂടെ പരമാവധി പിന്‍വലിക്കാന്‍ കഴിയുന്നത്. അതിനുശേഷം 4000 രൂപവരെ പിന്‍വലിക്കാന്‍ കഴിയും.
അതേസമയം സോഫ്റ്റ് വെയര്‍ മാറ്റാതെ പുതിയ നോട്ടുകള്‍ ഫില്‍ ചെയ്യാന്‍ സാധിക്കില്ലെന്നാണ് അറിയുന്നത്. ഇതോടെ ഉപഭോക്താക്കളുടെ ദുരിതം ഇരട്ടിയാകും. 2000 രൂപ നോട്ടുകള്‍ എടിഎമ്മില്‍ നിക്ഷേപിക്കുമ്പോള്‍ അതിന് അനുസരിച്ച് മിക്ക എടിഎമ്മുകളിലും സോഫ്റ്റ്‌വെയര്‍ സംവിധാനം മാറേണ്ടി വരും. അതുകൊണ്ട് ഇപ്പോഴത്തെ നിലയില്‍ കാര്യങ്ങള്‍ നീങ്ങുകയാണെങ്കില്‍ അത് നാട്ടുകാരുടെ ദുരിതം ഇരട്ടിയാക്കുകയേ ഉള്ളൂ. സാങ്കേതിക വിദഗ്ധരുടെ അഭാവും ജനങ്ങളുടെ ദുരിതം ഇരട്ടിയാക്കിയിട്ടുണ്ട്.
രാജ്യത്തെ എസ്ബിഐ എടിഎമ്മുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലാകാന്‍ കുറഞ്ഞത് പത്തുദിവസം വേണ്ടിവരുമെന്നാണ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. പണം തീരുന്ന മുറയ്ക്ക് നിറക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതെസമയം ബാങ്കുകളില്‍ അസാധുവാക്കിയ നോട്ടുകള്‍ മാറുന്നതിനുള്ള ക്രമീകരണങ്ങള്‍ തുടരും. റെയില്‍വെ സ്‌റ്റേഷനുകള്‍, സര്‍ക്കാര്‍ ആശുപത്രികള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവിടങ്ങളില്‍ ഇന്നു അര്‍ദ്ധരാത്രി വരെയാണ് അസാധുവാക്കിയ നോട്ടുകള്‍ സ്വീകരിക്കുന്നത്.
അതെസമയം രണ്ടായിരം രൂപയുടെ നോട്ടുകള്‍ എടിഎമ്മുകള്‍ ലഭിക്കുന്നതിനായി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്നും ഇത് ചെറിയ പ്രതിസന്ധി ഉണ്ടാക്കുമെന്നും എസ്ബിഐ ചെയര്‍മാന്‍ അറിയിച്ചു. ഈ സേവനം നിര്‍വഹിക്കുന്ന ഏജന്‍സികളുടെയും സാങ്കേതിക വിദഗ്ധരുടെയും എണ്ണം കുറവായതിനാല്‍ എടിഎമ്മുകള്‍ സാധാരണ നിലയില്‍ എത്താന്‍ സമയം എടുക്കുമെന്നും എസ്ബിഐ വ്യക്തമാക്കി.
രാവിലെ തന്നെ എടിഎമ്മുകള്‍ പ്രവര്‍ത്തിക്കുമെന്ന് കരുതി രാജ്യത്തെ ഭൂരിഭാഗം എടിഎമ്മുകള്‍ക്ക് മുന്നിലും വലിയ ക്യൂ ആയിരുന്നു രാവിലെ മുതല്‍ കാണാന്‍ കഴിഞ്ഞത്. ഇങ്ങനെ ക്യൂ നിന്നവര്‍ക്കം പണം ലഭിച്ചിട്ടില്ല. പഴയ നോട്ടുകള്‍ മാറ്റി നല്‍കാന്‍ ബാങ്കുകള്‍ ആദ്യ ദിവസം തുറന്നപ്പോള്‍ തന്നെ പലയിടങ്ങളിലും 100,50 രൂപയുടെ നോട്ടുകള്‍ തീര്‍ന്നിരുന്നു. 2000 രൂപയുടെ നോട്ടുകള്‍ എ.ടി.എമ്മില്‍ നിക്ഷേപിക്കാനുള്ള സാങ്കേതിക വിദ്യയുമായില്ല കൂടാതെ പുതിയ 500 രൂപയുടെ നോട്ടുകള്‍ ബാങ്കുകളില്‍ എത്തിയിട്ടുമില്ല. ഇതാണ് പ്രശ്‌ന കാരണമായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്.
തിരുവനന്തപുരത്ത് രാവിലെ തന്നെ ചില എടിഎമ്മുകള്‍ തുറന്നിരുന്നുവെങ്കിലും പലതും പെട്ടെന്ന് കാലിയായി. സ്റ്റാച്യൂ ജംഗ്ഷനിലെ എ.ടി.എം മാത്രമാണ് ഇപ്പോള്‍ പൂര്‍ണമായും പ്രവര്‍ത്തിക്കുന്നത്. ഇവിടെ എ.ടി.എം തുറന്നപ്പോള്‍ നാല് ലക്ഷം രൂപയുണ്ടായിരുന്നു. ഇപ്പോള്‍ രണ്ട് ലക്ഷം രൂപ നിറയ്ക്കുകയും ചെയ്തിട്ടുണ്ട്. കൊച്ചിയില്‍ ചില പുതുതലമുറ ബാങ്കുകളുടെ എ.ടി.എം അല്ലാതെ മറ്റൊന്നും തുറന്നിട്ടില്ല. കോഴിക്കോട് എസ്.ബി.ഐ പ്രധാന ശാഖയുടെ എടിഎമ്മുകള്‍ അടക്കം ഭൂരിഭാഗവും അടഞ്ഞ് കിടപ്പാണ്്.. ഉച്ചയോടെ തുറന്ന് പ്രവര്‍ത്തിക്കാമെന്ന് പറയുന്നുണ്ടെങ്കിലും ഇത് എത്രത്തോളം പ്രാവര്‍ത്തികമാവുമെന്ന ആശങ്കയിലാണ് ഇടപാടുകാര്‍.
https://www.facebook.com/Malayalivartha
























