വ്യാജനും രംഗത്ത്: കര്‍ണാടകയില്‍ കര്‍ഷകന് ലഭിച്ചത് 2000 രൂപയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പി

റിസര്‍വ് ബാങ്ക് പുതിയതായി പുറത്തിറക്കിയ 2000 രൂപ നോട്ടിന്റെ വ്യാജനും നാട്ടിലിറങ്ങി. കര്‍ണാടകയിലെ ചിക്കമംഗളൂരുവില്‍ ഉളളി കര്‍ഷകന് ലഭിച്ചത് 2000 രൂപയുടെ കള്ളനോട്ട്.
ചിക്കമംഗളൂരുവിലെ അശോകിനാണ് 2000 രൂപയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പി ലഭിച്ചത്. ശനിയാഴ്ച ചന്തയിലെത്തിയ അശോകില്‍ നിന്ന് ഒരു ചാക്ക് ഉള്ളി വാങ്ങിയയാളാണ് പുതിയ 2000 രൂപയെന്ന നിലയില്‍ നോട്ടിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി നല്‍കിയത്. എന്നാല്‍ തനിക്ക് ലഭിച്ചത് നോട്ടിന്റെ കോപ്പിയാണെന്നത് അയാള്‍ അറിയാതെ സുഹൃത്തുക്കളെ കാണിക്കുകയും കള്ളനോട്ടാണെന്ന് അവര്‍ അറിയിച്ചതിനെ തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയുമായിരുന്നു.
സംസ്ഥാനത്ത് കള്ളനോട്ടുകള്‍ തടയാന്‍ നടപടി ശക്തമാക്കുമെന്ന് പൊലീസ് സൂപ്രണ്ട് കെ. അണ്ണാമലൈ പറഞ്ഞു.
അസാധുവാക്കിയ 500, 1000 രൂപ നോട്ടുകളെക്കാള്‍ സുരക്ഷയുള്ള നോട്ടുകളാണ് പുതുതായി അച്ചടിച്ചിരിക്കുന്നതെന്നും കള്ളനോട്ട് അടിക്കാന്‍ പ്രായസമാകുമെന്നും വെള്ളിയാഴ്ച റിസര്‍വ് ബാങ്ക് അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha


























