കോട്ടയത്തെ പത്രാസുകാരി മറിയാമ്മ ആള് ചില്ലറക്കാരിയല്ല; ലിഫ്റ്റ് ചോദിച്ച് കയറി നാട്ടിലെ വമ്പന്മാരെ പഞ്ചാരക്കൊണ്ട് മൂടി ചാക്കിലാക്കും; ഇരയെ കുറിച്ച് മനസിലാക്കി തന്ത്രങ്ങൾ മെനയും!! അകപ്പെട്ടുപോയാൽ ചോദിക്കുന്നത് ലക്ഷങ്ങൾ!! മറിയാമ്മയുടെ ലാപ്ടോപ്പിൽ വമ്പന്മാരുടെ നൂറിലധികം അശ്‌ളീല വീഡിയോകളും ചിത്രങ്ങളും- ചേട്ടത്തിയുടെ ആഡമ്പര ജീവിതത്തിന് കാശുകാരായ ഇരകൾ...

അശ്‌ളീല ഫോട്ടോസ് കയ്യിലുണ്ടെന്നും പരസ്യപ്പെടുത്തി അപമാനിക്കുമെന്നും പറഞ്ഞ് ഡോക്ടറെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഘം പൊലീസ് പിടിയിലായതോടെ തട്ടിപ്പിന്റെ ചുരുളുകൾ അഴിയുന്നത്. ഈ കേസിൽ അകത്തായ വടക്കേത്തലയ്ക്കൽ മറിയാമ്മയുടെ ലാപ്ടോപ്പിൽ നിറയെ അശ്ലീല വീഡിയോകൾ. കോട്ടയം ഡിവൈ.എസ്.പി. ഷാജിമോൻ ജോസഫിന്റെ നേതൃത്വത്തിൽ മാന്നാർ കടപ്രയിലെ വീട്ടിൽ പരിശോധന നടത്തവേയാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന ലാപ്ടോപ് കണ്ടെത്തിയത്. അതിൽ നൂറിലധികം വീഡിയോകൾ കണ്ടെത്തി. ഇതിൽ അധികം വീഡിയോകളിലും മറിയാമ്മ തന്നെയാണ് പ്രധാന കഥാപാത്രം.
എന്നാൽ മറിയാമ്മയുമായി ബന്ധമില്ലാത്ത വീഡിയോകളും അക്കൂട്ടത്തിലുണ്ട്. ഇവയിൽ പല വീഡിയോ ദൃശ്യങ്ങളും ഉന്നതരെ ലക്ഷ്യമാക്കി തയ്യാറാക്കിയിട്ടുള്ള ചൂണ്ടകളാണെന്നും അവയിൽ പലതും പലർക്കും കൈമാറിയിട്ടുണ്ടെന്നും പരിശോധനയിൽ വ്യക്തമായി. ധനികരായ ഇരകളെ വീഴ്ത്തുന്നതിനുവേണ്ടിയാണ് ഇവ ഷെയർ ചെയ്തതെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഇതോടെ പൊലീസ് അന്വേഷണം വിപുലമാക്കി. കോട്ടയത്തെ ഒരു രാഷ്ട്രീയ നേതാവ് മറിയാമ്മയുടെ വലയിൽ കുടുങ്ങിയതായും നാലു ലക്ഷം രൂപ നൽകി മുഖം രക്ഷിച്ചതായും ആരോപണം ഉയർന്നിരുന്നു. കേസ് രജിസ്റ്റർ ചെയ്യാത്തതിനാൽ ഇതേക്കുറിച്ച് പ്രതികരിക്കാൻ പൊലീസ് തയ്യാറായില്ല.
ഇരകളെ കണ്ടെത്തുന്നതും കുടുക്കുന്നതും മറിയാമ്മ ഒറ്റയ്ക്കാണ്. ഇരയെ കണ്ടെത്തിക്കഴിഞ്ഞാൽ പിന്നെ അടുക്കാനും ഒറ്റയ്ക്ക് കിട്ടാനുമുള്ള കാത്തിരിപ്പാകും. വാഹനങ്ങളിൽ ലിഫ്റ്റ് ചോദിച്ച് കയറുകയാണ് അടുത്ത ഘട്ടം. ഇരയുടെ മനോഭാവം മനസ്സിലാക്കി കരുക്കൾ നീക്കും. മനസ്സറിഞ്ഞ് ഇടപഴകും. അവസരമൊത്തുവരുമ്പോൾ വീഡിയോയും ചിത്രങ്ങളും പകർത്തി രഹസ്യമായി സൂക്ഷിക്കും. എന്നിട്ട് ഒന്നും അറിയാത്തതുപോലെ രണ്ടോ മൂന്നോ ലക്ഷം രൂപ മറിയാമ്മ ആവശ്യപ്പെടും. ഇല്ലെന്ന് പറഞ്ഞ് ഇര ഒഴിയാൻ ശ്രമിച്ചാൽ തുറുപ്പുചീട്ട് ഇറക്കും. താങ്കളുടെ അശ്ലീലചിത്രം എന്റെ കൈയിലുണ്ടെന്ന് പറഞ്ഞ് വിരട്ടും. അതോടെ ഇര വീഴും.
എന്നാൽ ഇതിലൊന്നും വീഴാത്ത ചില വില്ലന്മാരുണ്ട്. അവരെ മെരുക്കാനാണ് മറിയാമ്മയുടെ സംഘത്തിലെ രാജേഷ്. മറിയാമ്മയുടെ കൈവശമുള്ള ക്ലിപ്പിംഗുകളിലെ ചില സാമ്പിളുകൾ രാജേഷ് മൊബൈലിൽ ഇട്ടുകൊടുക്കും. ഇതോടെ കുരുക്കിൽ അകപ്പെട്ടയാൾക്ക് സംഗതി പന്തികേടാണെന്ന് മനസ്സിലാകും. കേസ് കൊടുത്ത് നാണംകെടാൻ നിൽക്കാതെ ചോദിക്കുന്ന പണം നൽകി രക്ഷപ്പെടുകയാണ് പതിവ്. അതുകൊണ്ടുതന്നെ മറിയാമ്മയുടെ തട്ടിപ്പിന്റെ വ്യാപ്തി പൂർണ്ണമായി അറിയാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. രണ്ടു പ്രാവശ്യമായി എട്ടുലക്ഷം രൂപ കൊടുത്ത പാലായിലെ ഡോക്ടറോട് അഞ്ചുലക്ഷംകൂടി ചോദിച്ചതോടെയാണ് കേസായതും മറിയാമ്മ കുടുങ്ങിയതും.
മറിയാമ്മയുടെ എല്ലാ കാര്യങ്ങളും അറിയാവുന്ന ആൾ രാജേഷ് മാത്രമാണ്. രാജേഷിനൊപ്പം കഴിഞ്ഞദിവസം കോട്ടയം വെസ്റ്റ് എസ്.ഐ. എം.എസ്.അരുൺ അറസ്റ്റ് ചെയ്ത കോഴഞ്ചേരി മേലേമണ്ണിൽ സന്തോഷ് (40), പിച്ചൻവിളയിൽ ബിജുരാജ് (40), വെള്ളപ്പാറമലയിൽ സുജിത് (35) എന്നിവർ ഇയാളുടെ സഹായികളാണ്. അത്യാവശ്യ സന്ദർഭങ്ങളിൽ ഇവരെ രാജേഷ് കൂട്ടുക പതിവാണ്. ദിവസം ആയിരം രൂപയും ചെലവുമാണ് രാജേഷ് ഇവർക്ക് നൽകിയിരുന്നത്.
ഡോക്ടറിൽ നിന്ന് പണം വാങ്ങാൻ മറിയാമ്മ കോട്ടയത്ത് എത്തിയപ്പോൾ രാജേഷിനെയും സംഘത്തെയും കൂടെകൂട്ടിയിരുന്നു. ഒരു ശതമാനം പലിശക്ക് ഒരു കോടി രൂപ നൽകാമെന്ന് പറഞ്ഞ് പലരിൽ നിന്ന് മറിയാമ്മ പണം തട്ടിയെടുത്തിട്ടുണ്ട്. കോട്ടയം, പത്തനംതിട്ട ജില്ലകളിലായി മറിയാമ്മ ചാണ്ടിക്കെതിരെ എട്ട് കേസുകൾ നിലവിലുണ്ട്. തട്ടിപ്പിനിരയായ കൂടുതൽ പേരെ കണ്ടെത്താൻ പൊലീസ് ശ്രമം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha