നോട്ടുകള്‍ക്ക് ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ സേവനങ്ങളുടെ പണമൊടുക്കല്‍ കാലാവധി നീട്ടി

നോട്ടുകള്‍ക്ക് ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ സര്‍ക്കാരിലേക്ക് അടയ്‌ക്കേണ്ട ഫീസുകള്‍ക്കും നികുതികള്‍ക്കും സാവകാശം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈമാസം 30 വരെ എല്ലാത്തരം ഫീസുകളും പിഴയില്ലാതെ അടയ്ക്കാന്‍ സമയം അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വെള്ളക്കരം, വൈദ്യുത ബില്‍, പരീക്ഷാ ഫീസ്, കെട്ടിട നികുതി, ടെലഫോണ്‍ ബില്‍ എന്നിവയ്ക്കുള്‍പ്പെടെ പിഴ ഈടാക്കില്ല. മോട്ടോര്‍ വാഹന നികുതിയും പിഴകൂടാതെ ഈമാസം 30 വരെ അടയ്ക്കാം. തുക അടയ്‌ക്കേണ്ട തീയതി കഴിഞ്ഞവര്‍ക്കും ഇളവ് ബാധകമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ വാറ്റ്, എക്‌സൈസ് നികുതികള്‍ക്ക് ഈ ഇളവ് ബാധകമല്ല.
ഡിസംബര്‍ 30 വരെ നോട്ടുകള്‍ സാധാരണ നിലയില്‍ ക്രയവിക്രയം ചെയ്യാനുള്ള അനുമതി നല്‍കണമെന്നും മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha


























