കേന്ദ്ര സര്‍ക്കാറിന്റെ ലക്ഷ്യം കള്ളപ്പണം തടയലല്ല: പിണറായി വിജയന്‍

കള്ളപ്പണം തടയാന്‍ ഉദ്ദേശിച്ച് സ്വീകരിച്ച നടപടിയല്ല കേന്ദ്ര സര്‍ക്കാറിന്റെ നോട്ട് പിന്‍വലിക്കലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കള്ളപ്പണ ലോബിക്ക് കേന്ദ്രം നേരത്തെ വിവരം ചോര്‍ത്തി നല്‍കി. പണം സുരക്ഷിതമായി മാറ്റാനുള്ള സൗകര്യമുണ്ടാക്കിയ ശേഷമാണ് പ്രഖ്യാപനമുണ്ടായത്. നോട്ട് മാറ്റം കൊണ്ടുള്ള ഉപദ്രവം സാധാരണക്കാര്‍ക്ക് മാത്രമാണ്. ഒരാഴ്ചയായിട്ടും ഒന്നും ക്രമത്തിലാക്കാന്‍ കഴിഞ്ഞിട്ടില്ല. രാജ്യത്ത് ഈ അവസ്ഥ തുടരുമ്പോള്‍ സര്‍ക്കാര്‍ നിസംഗമായിരിക്കുകയാണെന്നും പിണറായി മാധ്യമങ്ങളോട് പറഞ്ഞു.
1000,500 രൂപ നോട്ടുകള്‍ ഏറ്റവും ആവശ്യമുള്ളവയാണ്. ഇത് പിന്‍വലിക്കുമ്പോള്‍ അതിന് ബദല്‍ സംവിധാനം ഒരുക്കണം. ഡിസംബര്‍ അവസാനം വരെ പണം മാറ്റാന്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതുവരെ നോട്ടുകള്‍ സാധാരണ നിലയില്‍ ക്രയവിക്രയത്തിന് അനുവദിക്കണം. അപ്പോള്‍ ബാങ്കുകളിലും ആവശ്യത്തിന് പണമെത്തിക്കാന്‍ സമയം ലഭിക്കും.
നാട്ടുകാരുടെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ സര്‍ക്കാറിലേക്കും സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും അടക്കേണ്ട നികുതികള്‍ നവംബര്‍ 30വരെ പിഴയില്ലാതെ അടക്കാന്‍ സൗകര്യമൊരുക്കും. വെള്ളം, വൈദ്യുതി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള നികുതികള്‍, സംസ്ഥാന സര്‍ക്കാറിലേക്ക് അടക്കേണ്ട മറ്റ് നികുതികള്‍, പരീക്ഷ ഫീസുകള്‍, ഒാട്ടോ, ടാക്‌സി, ചരക്ക് വാഹന നികുതി എന്നിവ പിഴകൂടാതെ നവംബര്‍ 30 വരെ അടക്കാം.
എന്നാല്‍ നിയമപരമായി അടക്കേണ്ട വാറ്റ്, എക്‌സൈസ് നികുതികള്‍ എന്നിവക്ക് ഇത് ബാധകമല്ല. നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് നാടിനുള്ള പ്രതിഷേധം നേരത്തെ തന്നെ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ഇന്ന് ഡല്‍ഹിയില്‍ ചെന്ന് കേന്ദ്ര ധനമന്ത്രിയെ കണ്ട് പ്രയാസങ്ങള്‍ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha


























