ഇപ്പോള്‍ കള്ളന്മാര്‍ക്ക് കാശ് വേണ്ട സ്വര്‍ണ്ണം മതി, കൊട്ടാരം റോഡിലെ പൂട്ടിയിട്ട വീട്ടില്‍ നിന്ന് കവര്‍ന്നത് 180 പവന്...

ഇപ്പോള്‍ കള്ളന്മാരുടെ നോട്ടം കാശിലല്ല. കോഴിക്കോട് നടക്കാവ് കൊട്ടാരം റോഡില്‍ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് നൂറ്റി എണ്‍പത് പവന്‍ മോഷ്ടിച്ചു. വീടിന്റെ മുന്‍വാതില്‍ തകര്‍ത്താണ് മോഷണം നടത്തിയിരിക്കുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
കൊട്ടാരം റോഡില്‍ തച്ചേരിപറമ്പ് ആമിന അബ്ദുള്‍ സമദിന്റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം രാത്രി വീട്ടില്‍ ആളില്ലാത്ത സമയത്തായിരുന്നു മോഷണം നടന്നത്. വീടിന്റെ മുന്‍വാതില്‍ തകര്‍ത്ത് അകത്ത് കടന്ന കള്ളന്‍മാര്‍ കിടപ്പ് മുറിയിലെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണ്ണം മോഷ്ടിക്കുകയായിരുന്നു.
വീട്ടില്‍ ആമിന ഒറ്റക്കാണ് താമസം. മിക്കപ്പോഴും രാത്രി തൊട്ടടുത്തുള്ള സഹോദരിയുടെ വീട്ടില്‍ പോയാണ് കിടന്നുറങ്ങാറ്. മോഷണം നടക്കുന്ന ദിവസവും അഴര്‍ സഹോദരിയുടെ വീട്ടിലായിരുന്നു. ഈ സമയത്താണ് കവര്‍ച്ച നടന്നതെന്ന് പോലീസ് പറഞ്ഞു. ആസൂത്രിതമായ മോഷണമാണ് നടന്നതെന്നാണ് പോലീസിന്റെ നിഗമനം. കഴിഞ്ഞ ദിവസമാണ് ബാങ്കില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം ആമിന വീട്ടില്‍ എത്തിച്ചത്.
വീട്ടില്‍ സ്വര്‍ണമുള്ള വിവരവും ആമിന രാത്രി വിട്ടിലുണ്ടാകില്ലെന്നും അറിയാവുന്ന ആരോ ആണ് മോഷണത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. സിറ്റി പൊലീസ് കമ്മീഷണര്‍ ഉമ ബഹ്‌റയുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്ത് പരിശോധന നടത്തി. ഇതാദ്യമായാണ് കോഴിക്കോട് നഗരത്തില്‍ ഇത്രയും വലിയ മോഷണം നടക്കുന്നത്.
https://www.facebook.com/Malayalivartha


























