ചില്ലറ തന്നതു പോലെ തിരിച്ചു നല്‍കി: ബാങ്കില്‍ നിന്ന് 1000 രൂപയ്ക്കു ചില്ലറ തന്നത് അക്കം രേഖപ്പെടുത്താത്ത പത്തു രൂപാ നാണയങ്ങള്‍

അസാധുവായ നോട്ടുകള്‍ മാറ്റി വാങ്ങിയപ്പോള്‍ ബാങ്കില്‍ നിന്ന് കിട്ടിയത് അക്കം രേഖപ്പെടുത്താത്ത പത്തു രൂപാ നാണയങ്ങള്‍ ! പത്തനാപുരം മാലൂര്‍ സ്വദേശി രാജുവിനാണ് ഇത്തരം നാണയങ്ങള്‍ കിട്ടിയത്.
പത്തനാപുരം ഇന്‍ഡ്യന്‍ ബാങ്ക് ശാഖയിലാണ് രാജു കറന്‍സി മാറാന്‍ കൊടുത്തത്. മൂവായിരം രൂപയുടെ കറന്‍സികള്‍ കൊടുത്തപ്പോള്‍ പകരം 2000 രൂപയുടെ ഒരു കറന്‍സിയും ആയിരം രൂപയ്ക്കു നാണയങ്ങള്‍ കിഴിയാക്കി നല്‍കുകയും ചെയ്തു. വീട്ടിലെത്തി കിഴി തുറന്നു നോക്കിയപ്പോള്‍ അശോക സ്തംഭമല്ലാതെ മറ്റൊന്നും രേഖപ്പെടുത്തിയിട്ടില്ല. രാജു തിരികെ ബാങ്കിലെത്തി നാണയങ്ങള്‍ ബാങ്കിന് കൈമാറി.
https://www.facebook.com/Malayalivartha


























