ദേശാഭിമാനിക്ക് പണം അടച്ചവര്‍ ഇളിഭ്യരായി, പണവുമില്ല, പത്രവുമില്ലത്രേ!

സഖാക്കള്‍ ലക്ഷങ്ങള്‍ മറിച്ചതായി ആരോപണം. ദേശാഭിമാനി വരുത്താന്‍ വരിസംഖ്യ അടച്ച പാവങ്ങള്‍ വഴിയാധാരമായെന്ന് പറയപ്പെടുന്നു. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന സമയം മുതല്‍ തുടങ്ങിയതാണ് ദേശാഭിമാനിക്ക് വേണ്ടിയുള്ള പ്രചരണം. സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നെല്ലാം പല മാര്‍ഗ്ഗത്തിലൂടെ ദേശാഭിമാനിയുടെ ഒരു വര്‍ഷത്തെ വരിസംഖ്യയായ 2120 രൂപ മുന്‍കൂറായി വാങ്ങി. സര്‍ക്കാരിലെ ദിവസ വേതനക്കാരില്‍ നിന്നും ഇത്രയും തുക വരിസംഖ്യയായി പിരിച്ചു. വരിസംഖ്യ കൊടുത്ത ദിവസ വേതനക്കാര്‍ക്ക് പിന്നീട് ജോലി നഷ്ടപ്പെട്ട സംഭവങ്ങളും ഉണ്ടായിട്ടുള്ളതായി പറയപ്പെടുന്നു. സ്ഥിരം ജീവനക്കാരില്‍ നിന്നും പിരിച്ച തുകയ്ക്ക് രസീത് പോലും നല്‍കിയിട്ടില്ല. ദേശാഭിമാനി വരിസംഖ്യയുടെ അപേക്ഷയിലെ താഴത്തെ ഭാഗം കീറി നല്‍കുകയാണ് ചെയ്തിട്ടുള്ളത്. ഇതിലാകട്ടെ സീലോ ദേശാഭിമാനി അധികൃതരുടെ ഒപ്പോ ഇല്ലെന്നാണ് അറിയുന്നത്.
നവംബര്‍ ഒന്നുമുതല്‍ പത്രം വീട്ടിലെത്തും എന്നു പറഞ്ഞാണ് വരിസംഖ്യ പിരിച്ചത്. വീട്ടില്‍ പത്രം ഇടുന്ന ഏജന്റിന്റെ പേരും നമ്പരും പൂരിപ്പിച്ച് നല്‍കിയവരാണ് ഇളിഭ്യരായത്. നവംബര്‍ മാസം പകുതി പിന്നിട്ടിട്ടും 50 ശതമാനം വീടുകളില്‍ പോലും ദേശാഭിമാനി വന്നിട്ടില്ല. ഏജന്റുമാരോട് അന്വേഷിക്കുമ്പോള്‍ പത്രം വന്നിട്ടില്ലെന്നാണ് മറുപടി. ദേശാഭിമാനിയില്‍ അന്വേഷിച്ചാല്‍ പണം ദേശാഭിമാനിയില്‍ അടച്ചിട്ടില്ലെന്നും പറഞ്ഞുകേള്‍ക്കുന്നു. എന്തു ചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലാണ് പുതിയ മാര്‍ക്‌സിസ്റ്റുകാര്‍.
ദേശാഭിമാനിയുടെ വരിസംഖ്യ എടുത്തില്ലെങ്കില്‍ ദൂരെ ദിക്കുകളിലേയ്ക്ക് സ്ഥലം മാറ്റുമെന്ന് ഭീഷണിപ്പെടുത്തിയതാണ് വരിസംഖ്യ എടുപ്പിച്ചതത്രേ. എന്നാല്‍ വരിസംഖ്യ എടുത്തവരില്‍ പലരെയും ദൂരെ സ്ഥലങ്ങളിലേയ്ക്ക സ്ഥലം മാറ്റി. വരിസംഖ്യ നല്‍കിയ ദിവസ വേതനക്കാരെ പിരിച്ചു വിടുകയും ചെയ്തു. ഇതില്‍ ദിവസവേതനക്കാര്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമിക്കപ്പെട്ടവരാണ്.
ദേശാഭിമാനിയുടെ പേരില്‍ നടക്കുന്ന അഴിമതി സിപിഎം സംസ്ഥാന കമ്മിറ്റിയുടെ അറിവോടെ തന്നെയാണ്. പലരും സര്‍ക്കാരില്‍ നിന്നും അനുകൂല നിലപാട് പ്രതീക്ഷിച്ചാണ് ദേശാഭിമാനിക്ക് ഒരു വര്‍ഷത്തെ വരിസംഖ്യ അടച്ചത്. എന്നാലിപ്പോള്‍ പത്രവുമില്ല പണവുമില്ല എന്നതാണ് അവസ്ഥ.
സിപിഎം നേതാക്കളില്‍ പലരേയും ക്വട്ടേഷന്‍ കേസുകളില്‍ അറസ്റ്റ് ചെയ്യുന്നതിലും പണം അടച്ചവര്‍ പരിഭ്രാന്തരാണ്. വരിസംഖ്യയും പത്രവും ചോദിച്ചു ചെന്നാല്‍ തല്ല് കിട്ടുമോ എന്നതാണ് ഭയം. ചില സിപിഎം ലോക്കല്‍ നേതാക്കള്‍ ലോക്കല്‍ ഗുണ്ടകള്‍ കൂടിയായതിനാല്‍ അടികിട്ടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ചിലരാകട്ടെ പോയത് പോകട്ടെ എന്ന സമാധാനത്തിലാണ്.
പ്രാദേശിക തലത്തില്‍ നിന്നും പിരിച്ച പണം ദേശാഭിമാനിയില്‍ എത്താത്തതിന്റെ രഹസ്യം ആരും അന്വേഷിക്കുന്നില്ല. പണം നല്‍കിയവര്‍ക്ക് പരാതി നല്‍കാനും കഴിയില്ല. കാരണം ദേശാഭിമാനിയുടെ ഔദ്യോഗിക രസീത് ആരുടെ കൈയിലും ഇല്ല. എല്ലായിടത്തും ഉള്ളത് ലോക്കല്‍ സെക്രട്ടറി ഒപ്പിട്ട് നല്‍കിയ രസീതുകള്‍ മാത്രമാണ്.
https://www.facebook.com/Malayalivartha


























